ദുബായ് : സംഗീത പ്രേമികളുടെ ആഗോള സൗഹൃദ കൂട്ടായ്മ ‘സപ്ത സ്വര രാഗ ലയ’ യു. എ. ഇ. ചാപ്റ്റ റി ന്റെ നേതൃ ത്വ ത്തിൽ രൂപ വൽ ക്കരിച്ച ‘ലയ ഇമോ ഷൻസ്’ മ്യൂസിക് ബാൻഡി ന്റെ ഉദ്ഘാടനം വര്‍ണ്ണാ ഭമായ പരി പാടി ക ളോടെ ദുബായ് കറാമ സെന്ററിൽ നടന്നു.
കലാ സാംസ്കാരിക രംഗ ങ്ങളി ലെ വിവിധ മേഖല കളിൽ പ്രവർ ത്തി ക്കുന്ന പ്രമുഖരും ‘സപ്ത സ്വര രാഗ ലയ’ കോഡി നേറ്റർ മാരും ചേർന്ന് ദീപം തെളിയിച്ച തോടെ ലയ ഇമോഷൻസ് ബാൻഡിനു തുടക്ക മായി.
ഗാന രചയി താവും സംഗീത സംവി ധായ കനു മായ സുബൈർ തളിപ്പറമ്പ്, അഭി നേതാവ് സെബി ജോർജ്ജ്, ഗായിക യും ടെലി വിഷന്‍ അവ താരക യുമായ സാനി പ്രദീപ്, ഇ – പത്രം കറ സ്പോണ്ടന്റ് പി. എം. അബ്ദുൽ റഹിമാൻ എന്നി വർ മുഖ്യ അതി ഥികൾ ആയിരുന്നു.
അംഗങ്ങളായ രശ്മി സുഷിൽ രചനയും ചാൾസ് സൈമൺ സംഗീതവും നിർവ്വഹിച്ച ‘സപ്ത വർണ്ണ ങ്ങളാൽ യു. എ. ഇ.’ എന്ന ഗാനം ബാൻഡിലെ കുഞ്ഞു ഗായിക, മൂന്നു വയസ്സു കാരി അനീനാ അനൂപ്, ഗൗരവ് ശ്രീജി ത്ത്, അനൂജ ചന്ദ്രന്‍, സൂര്യാ കേശവ്, അപര്‍ണ്ണ ശ്രീജിത്ത്, ബിജി മോള്‍, ബിനോയ് പള്ളി ക്കുന്നേല്‍, അബ്ദുൽ സമദ്, പ്രശാന്ത് നായർ, അഭയ്, ബിജോയ് കേശവൻ, രജീഷ് മണി, സിനാജ്, അനീഷ്, ബിജോ എരു മേലി എന്നി വര്‍ ചേർന്ന് അവതരിപ്പിച്ചു.
തുടര്‍ന്ന് ലയ ഇമോഷൻസ് ബാൻഡ് സംഗീത നിശ യും ജയ്സണ്‍ ചാലക്കുടി യുടെ മിമിക്രി എന്നിവ അര ങ്ങേറി.
സ്റ്റാലിൻ മലമാരി, ജയൻ വെൺകുഴി എന്നിവർ ഓർക്കസ്ട്രക്കു നേതൃത്വം നൽകി. വൈശാഖ് അവ താര കന്‍ ആയി.
ദുബായ് കറാമാ സെന്റ റില്‍ തിങ്ങി നിറഞ്ഞ വിവിധ ദേശക്കാരായ സംഗീത ആസ്വാദകര്‍ക്ക് ഇടവേള കളി ല്ലാതെ രണ്ടര മണി ക്കൂര്‍ നേരം ആസ്വാദ്യ കരമാം വിധം ഒരുക്കിയ ഒരു വിരുന്ന് ആയിരുന്നു. അഡ്മിന്‍ രാജേഷ് റാബി യുടെ നേതൃത്വ ത്തില്‍ പ്രോഗ്രാം വളരെ ചിട്ട യോടെ അരങ്ങേറി.