ദുബായിലേക്കുള്ള വിമാനം റാഞ്ചാന്‍ ശ്രമം

February 25th, 2019

bangladesh-airlines-epathram

ദുബായ് : ധാക്കയില്‍ നിന്ന് ദുബായിലേക്കു പോയ ബംഗ്ലാദേശ് എയര്‍ലൈന്‍സ് റാഞ്ചാന്‍ ശ്രമം. വിമാനം റാഞ്ചിയ വിവരം കോക്പിറ്റില്‍ നിന്നും ലഭിച്ചതിനെ തുടര്‍ന്ന് അടിയന്തരമായി ചിറ്റഗോങ് വിമാനത്താവളത്തില്‍ ഇറക്കി. ശേഷം അക്രമിയെ ബംഗ്ലാദേശ് സ്പെഷ്യല്‍ ഫോഴ്സ് വെടിയുതിര്‍ത്തു കൊന്നു.

വിമാനത്തിലുണ്ടായിരുന്ന 148 യാത്രക്കാരും ബാക്കി ജീവനക്കാരും സുരക്ഷിതരായിരിക്കുന്നുവെന്ന് അധികാരികള്‍ അറിയിച്ചു. വിമാനം റാഞ്ചാനുണ്ടായിരുന്ന സാഹചര്യം വ്യക്തമല്ല.

- അവ്നി

വായിക്കുക: ,

Comments Off on ദുബായിലേക്കുള്ള വിമാനം റാഞ്ചാന്‍ ശ്രമം

സോഷ്യൽ മീഡിയ യില്‍ കരുതലോടെ : ദുബായ് പോലീസ്

January 21st, 2019

facebook-dis-like-thumb-down-ePathram
ദുബായ് : സാമൂഹിക മാധ്യമ ങ്ങൾ ഉപ യോഗി ക്കുന്ന വർ തങ്ങളുടെ അക്കൗണ്ട് സുരക്ഷിതം ആയി രിക്കു വാന്‍ മുന്‍ കരുത ലുകള്‍ എടുക്കണം എന്ന് ദുബായ് പോലീസ് മുന്നറിയിപ്പു നല്‍കി. വ്യാജ വിലാസം ഉപ യോ ഗിച്ച് സോഷ്യല്‍ മീഡിയ കളില്‍ വിലസിയിരുന്ന 500 അക്കൗ ണ്ടു കൾ കഴിഞ്ഞ വർഷം ദുബായ് പൊലീസ് സി. ഐ. ഡി. വിഭാഗം അടച്ചു പൂട്ടി. സംശയാസ്പദ മായ 2920 അക്കൗണ്ടുകൾ നീരീ ക്ഷിച്ച ശേഷ മാണ് 500 എണ്ണം റദ്ദാക്കിയത് എന്നും സി. ഐ. ഡി. ഡയറക്ടർ ബ്രിഗേഡി യര്‍ ജമാൽ അൽ ജല്ലാഫ് അറിയിച്ചു.

വിവിധ രംഗങ്ങളിലെ പ്രശസ്തരുടെ പേരു കളി ലാണ് വ്യാജ അക്കൗ ണ്ടുകളില്‍ അധികവും. യഥാർത്ഥം എന്നും തോന്നും വിധം ഇവരു ടെ ഫോട്ടോയും വിവര ങ്ങളും ഉപയോ ഗിച്ചു തന്നെ യാണ് ഇവ തയ്യാ റാക്കി യിരു ന്നത് എന്നും പോലീസ് കണ്ടെത്തി.

സോഷ്യല്‍ മീഡിയ ഉപ യോഗി ക്കുന്ന വിദ്യാര്‍ത്ഥി കള്‍ അപരി ചിത രു മായി കൂട്ടു കൂടരുത് എന്നും കുട്ടി കളുടെ അക്കൗ ണ്ടുകൾ രക്ഷി താക്കളുടെ ഇ – മെയില്‍, ഫോൺ നമ്പര്‍ എന്നിവ യില്‍ കണക്റ്റ് ചെയ്യണം എന്നും പോലീസ് നിര്‍ദ്ദേ ശിച്ചു.

dubai-police-warning-mis-use-social-media-and-whats-app-users-ePathram

സോഷ്യൽ മീഡിയ കളിൽ ഏറ്റവും കൂടുതൽ തട്ടിപ്പ് നടക്കുന്നത് വാട്സാപ്പ് വഴി യാണ്. ‘താങ്കളുടെ എ. ടി. എം. കാർഡ് പുതു ക്കാ ത്തതി നാൽ റദ്ദ് ചെയ്തിരി ക്കുന്നു. കാർഡ് തുടര്‍ന്നും ഉപ യോഗി ക്കുവാൻ താങ്കൾ താഴെ കാണുന്ന മൊബൈൽ നമ്പറില്‍ ബന്ധ പ്പെടുക’ എന്നി ങ്ങനെ മൊബൈൽ ഫോൺ ഉപ യോക്താ ക്കൾക്ക് അറ ബിക്, ഇംഗ്ലിഷ് ഭാഷ കളിൽ വാട്സാപ്പി ലൂടെ ലഭി ക്കുന്ന സന്ദേശ ങ്ങള്‍ക്ക് പ്രതി കരിക്കരുത് എന്നും ബാങ്ക് വിശദാംശ ങ്ങൾ ഇവര്‍ക്ക് നൽകരുത് എന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.

- pma

വായിക്കുക: , , , ,

Comments Off on സോഷ്യൽ മീഡിയ യില്‍ കരുതലോടെ : ദുബായ് പോലീസ്

രാഹുൽ ഗാന്ധി ദുബായ് ഭരണാധി കാരി യു മായി കൂടി ക്കാഴ്ച നടത്തി

January 12th, 2019

rahul-gandhi-meet-dubai-ruler-sheikh-muhammed-ePathram
ദുബായ് : ദ്വിദിന പര്യടനത്തിനായി യു. എ. ഇ. യില്‍ എത്തിയ രാഹുല്‍ ഗാന്ധി, യു. എ. ഇ. വൈസ് പ്രസി ഡണ്ടും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂ മിനെ സന്ദര്‍ശിച്ചു.


ചരിത്ര പര മായ ബന്ധ മാണ് ഇരു രാജ്യ ങ്ങളും തമ്മി ലുള്ളത്. ഇൗ ബന്ധം ശക്തി പ്പെടു ത്തുന്നത് ഇരു രാജ്യ ങ്ങളി ലെയും ജന ങ്ങൾക്കും ഗുണ കരം ആകും. പരസ്പര സഹ കരണ ത്തിലൂടെ യും സഹി ഷ്ണു തയോടെ യും രണ്ടു രാജ്യ ങ്ങളും തമ്മിലുള്ള ബന്ധം തുടരു കയാണ് എന്നും ഇരു വരും പറഞ്ഞു.

വെള്ളി യാഴ്ച വൈകു ന്നേര മാണ് രാഹുൽ ഗാന്ധി ദുബായ് ഭരണാധി കാരി യെ സന്ദർ ശിച്ചത്. ഡോ. സാം പിത്രോഡ, മിലിന്ദ് മുരളി ദിയോറ എന്നിവരും രാഹുൽ ഗാന്ധി യോടൊപ്പം എത്തി യിരുന്നു.

ദുബായ് ഉപ ഭരണാ ധികാരി ശൈഖ് മഖ്തൂംബിൻ മുഹമ്മദ് ബിൻ റാശിദ് അല്‍ മഖ്തൂം, ദുബായ് സിവിൽ ഏവിയേഷൻ അഥോ റിറ്റി ചെയർ മാനും എമിറേറ്റ്സ് ചീഫ് എക്സി ക്യൂട്ടി വുമായ ശൈഖ് അഹമ്മദ് ബിൻ സയീദ് അല്‍ മഖ്തൂം, കാബി നറ്റ് ഭാവി കാര്യ വകുപ്പു മന്ത്രി മുഹമ്മദ് അബ്ദുല്ല അൽ ഗർഗാവി, വിദേശ കാര്യ സഹ മന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, റൂളേഴ്സ് കോർട്ട് ഡയ റക്ടർ ജനറൽ മുഹമ്മദ് ഇബ്രാ ഹിം  അൽ ഷൈബാനി, ദുബായ് പ്രോട്ടോ ക്കോൾ & ഹോസ്പി റ്റാലിറ്റി ഡിപ്പാര്‍ട്ട് മെന്റ് ഡയ റക്ടർ ജനറൽ ഖലീഫ സയീദ് സുലൈമാൻ എന്നിവരും സംബ ന്ധിച്ചു.

- pma

വായിക്കുക: , , , ,

Comments Off on രാഹുൽ ഗാന്ധി ദുബായ് ഭരണാധി കാരി യു മായി കൂടി ക്കാഴ്ച നടത്തി

വ​ല കു​രു​ങ്ങി​യ ഒാ​റി​ക്​​സി​നെ ശൈ​ഖ്​ ഹം​ദാ​ൻ ര​ക്ഷി​ച്ചു : വീഡിയോ വൈറല്‍

September 25th, 2018

sheikh-hamdan-bin-muhamed-bin-rashid-ePathramദുബായ് : തല യില്‍ പ്ലാസ്റ്റിക് കയർ കൊണ്ടുള്ള വല കുരു ങ്ങിയ ഓറിക്സ് (അറേ ബ്യൻ മാൻ) നടക്കു വാന്‍ പോലും വിഷമിക്കുന്നതു കണ്ടെ ത്തിയ ദുബായ് കിരീട അവകാശി യും എക്സി ക്യൂട്ടീവ് കൗൺസിൽ ചെയർ മാനു മായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അല്‍ മഖ്തൂം, ഒാറിക്സിനെ രക്ഷപ്പെടു ത്തു ന്നതി ന്റെ വീഡിയോ സാമൂഹ്യ മാധ്യമ ങ്ങളില്‍ വൈറലായി.

രക്ഷാ പ്രവർ ത്തന ത്തിന്റെ വീഡിയോ ശൈഖ് ഹംദാൻ സമൂഹ മാധ്യമ ത്തിൽ പങ്കു വെച്ചു.

മയക്കു വെടി വെച്ച ശേഷ മാണ് ഒാറിക്സി ന്റെ തല യിൽ ചുറ്റിയ വല മുറിച്ചു മാറ്റി യത്. കൊമ്പിൽ കുരു ങ്ങി കിട ന്നിരുന്ന വല യിൽ നിന്നും മോചി തനായ ഒാറിക്സ് മറ്റു ഒാറിക്സു കള്‍ക്കൊപ്പം ചേരുന്നതും വീഡി യോ വില്‍ കാണാം.

- pma

വായിക്കുക: , , , ,

Comments Off on വ​ല കു​രു​ങ്ങി​യ ഒാ​റി​ക്​​സി​നെ ശൈ​ഖ്​ ഹം​ദാ​ൻ ര​ക്ഷി​ച്ചു : വീഡിയോ വൈറല്‍

കേ​ര​ള​ ത്തി​ന്​ ​നൂ​റു മി​ല്യണ്‍ ദി​ർ​ഹം തയ്യാറാക്കി റെ​ഡ്​​ ക്ര​സന്റ്

September 12th, 2018

kerala-flood-emirates-red-crescent-ePathram
ദുബായ് : പ്രളയ ദുരിതം നേരിടുന്ന കേരള ത്തിന് നല്‍കു വാനായി നൂറു മില്യണ്‍ ദിർഹം (197 കോടി രൂപ) എമി റ്റേറ്റ്സ് റെഡ് ക്രസൻറിന് യു. എ. ഇ. സർക്കാർ അനു വദി ച്ചിട്ടുണ്ട് എന്നും ഇന്ത്യൻ സർക്കാര്‍ അനു മതി നല്‍കി യാൽ ഇൗ തുക ഉപയോ ഗിച്ചുള്ള സഹായ പ്രവർ ത്തന ങ്ങൾ ആരംഭി ക്കു വാന്‍ റെഡ് ക്രസൻറ് സന്ന ദ്ധ മാണ് എന്നും ദുബായ് റെഡ്ക്രസൻറ് മേധാവി മുഹമ്മദ് അബ്ദുല്ല അൽ ഹാജ് അൽ സറൂനി അറി യിച്ച തായി പ്രമുഖ പത്രം ഗള്‍ഫ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

പ്രളയ ത്തിൽ വീടു കള്‍ തകർന്ന വർക്ക് അവ പുനർ നിർ മ്മിച്ചു നൽകുക എന്നതാണ് പ്രധാന ലക്ഷ്യം. വസ്ത്രം, മരുന്നു കൾ, മറ്റു ദുരിതാ ശ്വാസ സാമഗ്രി കൾ അടക്കം 65 ടൺ ഉൽപന്ന ങ്ങള്‍ കേരള ത്തിന് നൽകുവാ നായി മാത്രം റെഡ് ക്രസൻറ് സംഭരിച്ചു വെച്ചി രിക്കുന്നു.

കേരള ത്തിൽ സംഭവിച്ച നാശ നഷ്ടം സംബന്ധിച്ച് ഇന്ത്യ യിലെ യു. എ. ഇ. അംബാ സ്സിഡ റുടെ റിപ്പോർട്ട് ലഭി ക്കുന്നതു പ്രകാരം ഇന്ത്യ യിലേക്ക് അവ എത്തി ക്കു വാന്‍ ത യ്യാ റാണ് എന്നും മുഹ മ്മദ് അബ്ദുല്ല അൽഹാജ് അൽ സറൂനി വ്യക്തമാക്കി.

ദുബായ് കിൻറർ ഗാർട്ടൻ സ്റ്റാർട്ടേ ഴ്സ് സ്കൂളിലെ വിദ്യാർ ത്ഥികൾ സ്വരൂപിച്ച ദുരിതാശ്വാസ സാമഗ്രി കൾ ഏറ്റു വാങ്ങാൻ എത്തിയ പ്പോഴാണ് അൽ സറൂനി ഇക്കാര്യം അറിയിച്ചത്.

- pma

വായിക്കുക: , , , ,

Comments Off on കേ​ര​ള​ ത്തി​ന്​ ​നൂ​റു മി​ല്യണ്‍ ദി​ർ​ഹം തയ്യാറാക്കി റെ​ഡ്​​ ക്ര​സന്റ്

Page 31 of 51« First...1020...2930313233...4050...Last »

« Previous Page« Previous « ഹി​ജ്​​റ വ​ർ​ഷാ​രം​ഭം : മവാഖിഫ് സൗ​ജ​ന്യ പാ​ർ​ക്കിംഗ്
Next »Next Page » ലൈംഗിക പീഡന ആരോപണം : ബിഷപ്പ് രാജി വെച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha