
ദുബായ് : അൽ ഗുബൈബ ബസ്സ് സ്റ്റേഷനിൽ നിന്നും (ബർദുബായ്) അബുദാബിയിലേക്കും (E-100) അൽ ഐൻ സിറ്റിയിലേക്കും (E-201) നേരിട്ടുള്ള ബസ്സ് സർവ്വീസുകൾ വീണ്ടും ആരംഭിച്ചു എന്ന് ആർ. ടി. എ. അറിയിച്ചു. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി രണ്ടു വർഷത്തോളമായി ഈ സർവ്വീസുകൾ നിർത്തി വെച്ചിരുന്നു. 25 ദിർഹം തന്നെയാണ് ടിക്കറ്റു നിരക്ക്. കൂടുതൽ വിവരങ്ങൾക്ക് ആർ. ടി. എ. ട്വിറ്റർ പേജ് സന്ദർശിക്കാം.
- Image Credit : Dubai RTA Press Release





ദുബായ് : രാജ്യത്തെ ഗതാഗത നിയമങ്ങൾ, റോഡുകളിലെ അപകട സാദ്ധ്യതകൾ, വാഹന ങ്ങളുടെ സാങ്കേതിക കാര്യങ്ങൾ എന്നിവയെ ക്കുറിച്ച് മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍ക്ക് അവബോധം നല്‍കുന്ന ബോധവല്‍ക്കരണ ക്യാമ്പിനു തുടക്കമായി. ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി (ആർ. ടി. എ) യും പോലീസും ചേർന്നാണ് ബോധവൽക്കരണ ക്യാമ്പയിന്‍ നടത്തുന്നത്.



















