ദുബായ് : അക്കാഫിന്റെ ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ ദുബായില്‍ എത്തിയ ഓ.എന്‍.വി. കുറുപ്പിന് അന്നേ ദിവസം തന്നെ ജ്ഞാന പീഠം പുരസ്കാരം ലഭിച്ചതായുള്ള വാര്‍ത്ത ഓണാഘോഷത്തില്‍ പങ്കെടുത്തവര്‍ക്ക് ആവേശമായി. കാത്തിരുന്ന ആയിരങ്ങളെ കാണാന്‍ കൃത്യ സമയത്ത് തന്നെ എത്തിയ ഓ.എന്‍.വി. യെയും സഹധര്‍മ്മിണി സരോജിനിയും കാണികള്‍ ആവേശപൂര്‍വ്വം വേദിയിലേക്ക് ആനയിച്ചു.
അധികാര കൊതി പൂണ്ട തലമുറയിലെ അതൃപ്തരായ ചെറുപ്പക്കാര്‍ ജാതിയും, മതത്തെയും, ഭാഷയും, വര്‍ഗീയതയെയും, വംശീയതയെയും കൂട്ട് പിടിച്ചു രാജ്യത്ത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഇതിനൊരു മാറ്റം ഉണ്ടായേ തീരൂ. സാഹോദര്യത്തിന്റെ നാടാണ് കേരളം. എല്ലാ മതത്തിന്റെയും സന്ദേശം സ്നേഹമാണ്. സ്നേഹ മതത്തിന്റെ പ്രചാരകര്‍ ആകുവാന്‍ അദ്ദേഹം ജനങ്ങളെ ഉത്ബോധിപ്പിച്ചു.
കൊണ്സല്‍ ജനറല്‍ സഞ്ജയ് വര്‍മ ഉദ്ഘാടനം ചെയ്ത പൊതു സമ്മേളനത്തില്‍ അക്കാഫ് പ്രസിഡണ്ട് മച്ചിങ്ങല്‍ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. കൊണ്ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. റോയ് സി. ജെ., മേള വിദ്വാന്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്, അക്കാഫ് ജനറല്‍ സെക്രട്ടറി ഷൌക്കത്ത് അലി എരോത്ത്, ജനറല്‍ കണ്‍വീനര്‍ ആസാദ് മാളിയേക്കല്‍, ഷാജി നാരായണന്‍, സജിത്ത് കെ. വി. എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായ ഷിനോയ് സോമന്‍, സലിം ബാബു, വര്‍ഗീസ് ജോര്‍ജ്, വിന്‍സ് കെ. ജോസ്, നൌഷാര്‍ കല്ല എന്നിവര്‍ ഓണക്കാഴ്ചയ്ക്ക് നേതൃത്വം നല്‍കി.
-
(അയച്ചു തന്നത് : റോജിന്‍ പൈനുംമൂട്)
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കവിത, കേരള സാംസ്കാരിക വ്യക്തിത്വം, പൂര്‍വ വിദ്യാര്‍ത്ഥി, ബഹുമതി, സാഹിത്യം