ചങ്ങാതിക്കൂട്ടം ദുബായില്‍

December 23rd, 2010

changathikoottam-epathram

ദുബായ് :   ഫ്രണ്ട്‌സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷദ് യു. എ. ഇ. യിലെ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ഏകദിന അവധിക്കാല ക്യാമ്പ്‌ ചങ്ങാതിക്കൂട്ടം,  ഡിസംബര്‍ 31 വെള്ളിയാഴ്ച രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ  ദുബായ് ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ വെച്ച് നടക്കുന്നു.
 
ഔപചാരിക വിദ്യാഭ്യാസ ത്തിന്‍റെ ചട്ടക്കൂടിനു പുറത്തു നിന്നു കൊണ്ട് കുട്ടികള്‍ക്ക് ഹൃദ്യമായ കളികളിലൂടെയും, പാട്ടുകളിലൂടെയും ലഘു പരീക്ഷണ ങ്ങളിലൂടെയും ശാസ്ത്ര ബോധത്തില്‍ അധിഷ്ഠിതമായ വ്യക്തിത്വ വികസനം സാദ്ധ്യമാക്കുകയാണ് ചങ്ങാതിക്കൂട്ടം കൊണ്ട് ശാസ്ത്ര സാഹിത്യ പരിഷദ് ലക്ഷ്യമിടുന്നത്.  കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :  050 39 51 755

അയച്ചു തന്നത് : റിയാസ്‌ വെഞ്ഞാറമൂട്

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദേശീയ ദിനാഘോഷത്തില്‍ പങ്കാളികളായി കരാട്ടേ വിദ്യാര്‍ത്ഥികളും

December 4th, 2010

focus-national-day-programme-epathram

അബുദാബി : യു. എ. ഇ. യുടെ ദേശീയ ദിനാഘോഷത്തില്‍ മുസ്സഫ യിലെ ഫോക്കസ് കരാട്ടേ &  കുങ്ങ്ഫു സെന്‍റര്‍ വിദ്യാര്‍ത്ഥികളും പങ്കാളികളായി. വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് ഫോക്കസ് കരാട്ടേ  സെന്‍ററിനു  മുന്നില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര ക്ക് സെന്‍സായ് എം. എ. ഹക്കീം നേതൃത്വം നല്‍കി. മുസ്സഫ ട്രാഫിക് പോലീസ് മേധാവി അഹ്മദ് ബുഹായ് അല്‍ ഹാമിലി ദേശീയ പതാക  കൈമാറി.
 
മുസ്സഫ ശാബിയ10 ലെ പ്രധാന വീഥിയില്‍  ദേശീയ പതാക യും വര്‍ണ്ണാഭമായ തോരണങ്ങളുമേന്തി വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും അണിനിരന്ന ഘോഷയാത്ര യില്‍   സെമ്പായ്   മൊയ്തീന്‍ഷാ, സെന്‍സായ്  പോള്‍ നിന്‍റെഡം, സെമ്പായ് റബീഉല്‍ അവ്വല്‍ എന്നിവര്‍ മുന്നണിയില്‍ ഉണ്ടായിരുന്നു. 
 
 
 
മുസ്സഫ ഷാബിയ യില്‍ 5 വര്‍ഷ മായി പ്രവര്‍ത്തിച്ചു വരുന്ന ഫോക്കസ് കരാട്ടേ & കുങ്ങ്ഫു സെന്‍ററില്‍  കരാട്ടേ,  കുങ്ങ്ഫു, യോഗ, സെല്‍ഫ് ഡിഫന്‍സ്, ബോഡി ഫിറ്റ്‌നസ്, തുടങ്ങിയ വിവിധ ഇനങ്ങളിലായി 150 ല്‍പരം വിദ്യാര്‍ത്ഥികള്‍ ഉണ്ട്. മൂന്ന് പതിറ്റാണ്ടായി അദ്ധ്യാപന രംഗത്തുള്ള ഷിഹാന്‍ ഇബ്രാഹിം ചാലിയത്തിന്‍റെ മുഖ്യ കാര്‍മ്മിക ത്വത്തില്‍ വിവിധ ആയോധന കലകളില്‍ കഴിവു തെളിയിച്ചിട്ടുള്ള സെന്‍സായ് എം. എ. ഹക്കീം, സെമ്പായ്  മൊയ്തീന്‍ ഷാ, സെന്‍സായ് പോള്‍ നിന്‍റെഡം തുടങ്ങിയ അദ്ധ്യാപകര്‍ ഫോക്കസ് കരാട്ടേ &  കുങ്ങ്ഫു സെന്‍ററില്‍ പരിശീലനം നല്‍കി വരുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശൈഖ്സായിദ്‌ മെറിറ്റ് അവാര്‍ഡുകള്‍ സമ്മാനിച്ചു

November 29th, 2010

shaikh-zayed-merit-award-ceremony-epathram

അബുദാബി : അബുദാബി യിലെ വിവിധ വിദ്യാലയ ങ്ങളില്‍ നിന്ന്  പത്താം ക്ലാസ് പരീക്ഷ യിലും പ്ലസ് ടു പരീക്ഷ യിലും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥി കള്‍ക്ക് ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം നല്‍കി വരുന്ന ശൈഖ് സായിദ് മെറിറ്റ് അവാര്‍ഡു കള്‍ സമ്മാനിച്ചു.

അബുദാബി കേരള സോഷ്യല്‍  സെന്‍ററില്‍ നടന്ന അവാര്‍ഡ് ദാന സമ്മേളന ത്തില്‍ ഡോ. ഫാത്തിമ മാനാ അല്‍ ഒതൈബ ( ഒതൈബ  ഗ്രൂപ്പ് ഓഫ് കമ്പനീസ് സി. ഇ. ഒ.), സുധീര്‍ കുമാര്‍ ഷെട്ടി( യു. എ. ഇ. എക്‌സ്‌ചേഞ്ച് സി. ഇ. ഒ. ), മനോജ് പുഷ്‌കര്‍ (അബുദാബി മലയാളി സമാജം), കെ. കെ. മൊയ്തീന്‍കോയ (യു. എ. ഇ. എക്‌സ്‌ചേഞ്ച് മീഡിയ മാനേജര്‍), ഷാജഹാന്‍ ( ഒയാസിസ് ഗ്രൂപ്പ് എം. ഡി.) എന്നിവര്‍   സ്വര്‍ണ്ണ മെഡലുകള്‍ സമ്മാനിച്ചു.

shaikh-zayed-merit-award-winners-epathram

ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം വനിതാ വിഭാഗം പ്രസിഡന്‍റ് നീനാ തോമസ് അദ്ധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജന. സെക്രട്ടറി  മുഹമ്മദലി, വീക്ഷണം ഫോറം പ്രസിഡന്‍റ്  ഷുക്കൂര്‍ ചാവക്കാട്, വീക്ഷണം ഫോറം ട്രഷറര്‍ വി. സി. തോമസ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.

വീക്ഷണം ഫോറം ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഖാദര്‍ സ്വാഗതവും വനിതാ വിഭാഗം സെക്രട്ടറി സുഹറ കുഞ്ഞഹമ്മദ് നന്ദിയും പറഞ്ഞു. ചടങ്ങി നോടനു ബന്ധിച്ച്  വിവിധ കലാ പരിപാടികള്‍ നടന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശിശുദിനം ആഘോഷിക്കുന്നു

November 12th, 2010

ksc-balavedhi-epathram

അബുദാബി:  കേരളാ സോഷ്യല്‍ സെന്‍റര്‍ ബാലവേദി സംഘടിപ്പിക്കുന്ന ശിശു ദിനാഘോഷം വിവിധ കലാ പരിപാടി കളോടെ  കെ. എസ്. സി. യില്‍ നവംബര്‍ 14 ഞായറാഴ്ച രാത്രി 8 മണിക്ക് നടക്കും. ബാലവേദി കൂട്ടുകാര്‍ അവതരിപ്പിക്കുന്ന ചിത്രീകരണ ങ്ങള്‍, മൈം, ആകര്‍ഷകങ്ങളായ നൃത്തങ്ങള്‍  തുടങ്ങിയവ അരങ്ങേറും. സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാര്‍ക്ക്‌ കുറഞ്ഞതിനു ശകാരം – വിദ്യാര്‍ത്ഥിനി വീട്ടില്‍ നിന്നും ഒളിച്ചോടി

October 29th, 2010

girl-child-crying-epathram

ദുബായ്‌ : പരീക്ഷയില്‍ മാര്‍ക്ക്‌ കുറഞ്ഞതിനു ഇന്നലെ രാത്രി അച്ഛനും അമ്മയും മാറി മാറി ശകാരിച്ചപ്പോള്‍ പത്തു വയസുകാരി അഞ്ജലിക്ക് വിഷമം സഹിക്കാനായില്ല. രാത്രി മുഴുവന്‍ കരഞ്ഞ അവള്‍ വെളുപ്പിന് ആരും കാണാതെ വീട് വിട്ടു ഇറങ്ങി. സ്ക്കൂള്‍ ബസ്‌ പോകുന്ന വഴിയിലൂടെ നടന്നു. രാവിലെ കുഞ്ഞിനെ കാണാതായ അച്ഛനും അമ്മയും നെട്ടോട്ടമായി. ഹിറ്റ്‌ എഫ്. എം. റേഡിയോയില്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് റേഡിയോയിലും അറിയിപ്പ്‌ നല്‍കി. പോലീസും സി. ഐ. ഡി. യുമെല്ലാം അന്വേഷണം ആരംഭിച്ചു. ഒടുവില്‍ ഒരു കൂട്ടുകാരിയുടെ ഫോണിലേക്ക് കുട്ടിയുടെ ഫോണ്‍ വന്നു. താന്‍ ദുബായ്‌ ക്രീക്ക് പാര്‍ക്കിനടുത്തുണ്ട് എന്നായിരുന്നു സന്ദേശം. ഹിറ്റ്‌ എഫ്. എം. പ്രവര്‍ത്തകരും പോലീസും ബന്ധുക്കളും ഉടന്‍ തന്നെ ക്രീക്ക് പാര്‍ക്കിലേക്ക്‌ കുതിച്ചു. പാര്‍ക്കിലെ ഒരു സെക്യൂരിറ്റി ജീവനക്കാരന്റെ അടുത്ത് സുരക്ഷിതയായി കുട്ടിയെ കണ്ടതോടെയാണ് എല്ലാവര്ക്കും ആശ്വാസമായത്. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നായിരുന്നു കുട്ടി തന്റെ കൂട്ടുകാരിയെ വിളിച്ചത്.

അച്ഛനും അമ്മയും മാത്രമടങ്ങുന്ന ഗള്‍ഫിലെ കുട്ടികള്‍ക്ക് അച്ഛനമ്മമാര്‍ നല്‍കുന്ന മാനസിക പിന്തുണയും ആത്മ ധൈര്യവും ഏറെ ആവശ്യമാണ്‌ എന്ന് പ്രമുഖ മനശാസ്ത്ര വിദഗ്ദ്ധന്‍ ഡോ. ജിതേഷ് മോഹന്‍ അഭിപ്രായപ്പെടുന്നു. മുതിര്‍ന്ന ബന്ധുക്കളോ, നാട്ടുകാരോ ഒന്നും സഹായത്തിനില്ലാത്ത പ്രവാസ ജീവിതത്തില്‍ കുട്ടികളെ നേരാംവണ്ണം ശ്രദ്ധിക്കാനോ അവരുടെ ആവശ്യങ്ങള്‍ അറിഞ്ഞ് പെരുമാറാനോ ജോലി തിരക്കിനിടയില്‍ അച്ഛനമ്മമാര്‍ക്ക് കഴിയാറില്ല. തങ്ങളുടെ തൊഴില്‍ അഭിവൃദ്ധിക്കു പുറകെ പായുന്നതിനിടയില്‍ കുഞ്ഞുങ്ങളുടെ ജീവിതത്തിലെ നഷ്ടങ്ങള്‍ ആരും ഗൌനിക്കാറുമില്ല. എന്നാല്‍ പെട്ടെന്ന് ഒരു നാള്‍, പരീക്ഷയില്‍ മാര്‍ക്ക്‌ കുറഞ്ഞതിന്റെ പേരില്‍ അച്ഛനും അമ്മയും മാതാപിതാക്കള്‍ എന്ന നിലയില്‍ കുട്ടികളുടെ പഠനത്തില്‍ തങ്ങളുടെ ഭാഗം അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതോടെ കുട്ടികള്‍ ആശയ കുഴപ്പത്തില്‍ ആകുന്നു. ഇത്രയും നാള്‍ തന്നെ ശ്രദ്ധിക്കാഞ്ഞവര്‍ പൊടുന്നനെ തന്നെ സംഘം ചേര്‍ന്ന് ആക്രമിക്കുന്നതോടെ കുട്ടി പൂര്‍ണ്ണമായും ഒറ്റപ്പെടുന്നു. ഒരു സാന്ത്വനത്തിന് പോലും എവിടെയ്ക്കും തിരിയാന്‍ ഇല്ലാത്ത കുട്ടിക്ക്‌ വീട് വിട്ടു എവിടേയ്ക്കെങ്കിലും കടന്നു കളയാനുള്ള തോന്നല്‍ സ്വാഭാവികമാണ് എന്നും ഡോ. ജിതേഷ് വിശദീകരിച്ചു.

പ്രവാസികള്‍ കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ സ്വീകരിച്ചേ മതിയാവൂ എന്നും ഡോക്ടര്‍ പറയുന്നു. നിര്‍ബന്ധമായും ദിവസേന അല്‍പ്പ നേരം കുട്ടികളുമായി സരസ സംഭാഷണം നടത്താന്‍ അച്ഛനും അമ്മയും സമയം കണ്ടെത്തണം. കുട്ടികളുടെ സാമൂഹ്യ ബന്ധങ്ങളും കൂട്ടുകാരെ പറ്റിയും ചോദിച്ചു മനസിലാക്കണം. ആരോഗ്യകരമായ ബന്ധങ്ങള്‍ മറ്റു കുട്ടികളുമായി വളര്‍ത്തി എടുക്കുന്നതില്‍ അവരെ പ്രോത്സാഹിപ്പിക്കണം. വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും മറ്റു കുട്ടികളുമായി ഇടപഴകാനും കളിക്കുവാനും ഉള്ള അവസരങ്ങള്‍ ഒരുക്കി കൊടുക്കണം. ഗള്‍ഫിലെ പ്രതികൂല സാഹചര്യത്തില്‍ ഇങ്ങനെയുള്ള പ്രത്യേക ശ്രദ്ധ കുട്ടികളുടെ കാര്യത്തില്‍ എടുക്കേണ്ടത്‌ ഇത്തരം ദൌര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഒഴിവാക്കുന്നതിനു അത്യാവശ്യമാണ് എന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടി.

*പേര് സാങ്കല്‍പ്പികം

-

വായിക്കുക: , , ,

1 അഭിപ്രായം »

Page 1 of 712345...Last »

« Previous « മയ്യില്‍ എന്‍. ആര്‍. ഐ. കുടുംബ സംഗമം
Next Page » “നിലവിളികള്‍ക്ക്‌ കാതോര്‍ക്കാം” ദുബായില്‍ പ്രകാശനം ചെയ്തു »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine