വേള്‍ഡ്‌ മലയാളി എക്സലന്‍സി അവാര്‍ഡ്‌ ആല്‍ബര്‍ട്ട് അലക്സിന്

April 17th, 2010

albert-alexന്യുഡല്‍ഹി : ശ്രുതി ആര്‍ട്ട്സും ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റും സംയുക്തമായി നല്‍കുന്ന വേള്‍ഡ്‌ മലയാളി എക്സലന്‍സി അവാര്‍ഡ്‌ (World Malayali Excellency Award – 2010) യു.എ.ഇ. യിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കലാ സാംസ്ക്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യവുമായ ആല്‍ബര്‍ട്ട് അലക്സിന് സമ്മാനിച്ചു. ഏപ്രില്‍ 11, 2010ന് ന്യൂഡല്‍ഹിയില്‍ വെച്ച് നടന്ന പുരസ്കാര ദാന ചടങ്ങില്‍, പ്രമുഖ രാഷ്ട്രീയ സാംസ്ക്കാരിക നേതാക്കളുടെ സാന്നിധ്യത്തില്‍, സിനിമാ നടനും സംവിധായകനുമായ ശ്രീനിവാസനില്‍ നിന്നും അദ്ദേഹം പുരസ്കാരം ഏറ്റു വാങ്ങി.
 

albert-alex-sruti-malayali-excellence-award

 
മാധ്യമ പ്രവര്‍ത്തന രംഗത്തെ ആല്‍ബര്‍ട്ട് അലക്സിന്റെ സംഭാവനകളെ പരിഗണിച്ചാണ് പുരസ്കാരം അദ്ദേഹത്തിന് സമ്മാനിക്കുന്നത് എന്ന് ശ്രുതി ആര്‍ട്ട്സ് പ്രസിഡണ്ട് സി. പ്രതാപന്‍ തദവസരത്തില്‍ അറിയിച്ചു. പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സാംസ്കാരിക സംഘടനയാണ് ശ്രുതി ആര്‍ട്ട്സ് (SRUTI Arts – Social Revolution and Unification Through Indian Arts).

-

വായിക്കുക: , , ,

1 അഭിപ്രായം »

എം.കെ. ലോകേഷ് യു.എ.ഇ. യിലെ ഇന്ത്യന്‍ അംബാസിഡര്‍

April 12th, 2010

lokeshഅബുദാബി: യു.എ.ഇ. യിലെ ഇന്ത്യന്‍ അംബാസിഡറായി എം.കെ. ലോകേഷ് ഇന്ന് ചുമതലയേല്‍ക്കും. ബ്രസ്സല്‍സിലെ ഇന്ത്യന്‍ നയ തന്ത്ര കാര്യാലയത്തിലെ ഡെപ്യൂട്ടി ചീഫ്‌ ഓഫ് മിഷന്‍ ആയി സേവനം അനുഷ്ഠിക്കുക യായിരുന്നു കര്‍ണ്ണാടക സ്വദേശിയായ എം.കെ. ലോകേഷ്. ദല്‍ഹിയിലെ ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സില്‍ ഡപ്യൂട്ടി ഡയരക്ടര്‍ ജനറലായും, വിദേശ കാര്യ മന്ത്രാലയത്തില്‍ ആഫ്രിക്കയുടെ നയതന്ത്ര ചുമതലയുള്ള ജോയിന്‍റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു.
 
1977 മുതല്‍ വിദേശ കാര്യ വകുപ്പില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം ശ്രീലങ്ക, നൈജീരിയ, വാഷിംഗ്‌ടണ്‍, സ്ലോവാക് റിപ്പബ്ലിക്‌, സൗത്ത്‌ ആഫ്രിക്ക എന്നിവിടങ്ങളിലെ നയ തന്ത്ര കാര്യാലയങ്ങളില്‍ ഉദ്യോഗസ്ഥനായിരുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ മീഡിയ ഫോറം പദ്മശ്രീ എം. എ. യൂസഫലിയെ ആദരിച്ചു

February 5th, 2010

ma-yousufaliദുബായ്‌ : അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ്‌ ആന്‍ഡ്‌ ഇന്‍ഡസ്ട്രി യിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയായ പദ്മശ്രീ എം. എ. യൂസഫലിക്ക് യു.എ.ഇ. യിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ ഫോറം സ്വീകരണം നല്‍കി.
 
പതിനായിര കണക്കിന് മലയാളികള്‍ക്ക്‌ തൊഴില്‍ നല്‍കിയ മനുഷ്യ സ്നേഹിയും ഗള്‍ഫില്‍ ഉടനീളവും ഇന്ത്യയിലും വ്യവസായ സ്ഥാപനങ്ങള്‍ നടത്തുന്ന വ്യവസായ പ്രമുഖനായ പദ്മശ്രീ എം. എ. യൂസഫലി യെ ഐ.എം.എഫ്. ന്റെ വേദിയിലേക്ക് സ്വാഗതം ചെയ്യാന്‍ തനിക്ക്‌ അഭിമാനമുണ്ടെന്ന് ഐ.എം.എഫ്. പ്രസിഡണ്ട് ഇ.എം. അഷ്‌റഫ്‌ പറഞ്ഞു. തന്റെ വളര്‍ച്ചയ്ക്ക് കാരണം മലയാളികള്‍ തനിക്ക്‌ നല്‍കിയ സ്നേഹവും, യു.എ.ഇ. യിലെ വിശാല ഹൃദയമുള്ള ഭരണാധികാരികളും ആണെന്ന് മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് കൊണ്ട് യൂസഫലി അറിയിച്ചു.
 

മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

 
പ്രവാസികളുടെ ജീവിതത്തില്‍ മാധ്യമങ്ങളുടെ പങ്ക് വലിയതാണ്. മുന്‍പ്‌ നാട്ടിലെ വിശേഷങ്ങള്‍ കത്ത് വഴി പത്ത് ദിവസം കഴിഞ്ഞ് അറിഞ്ഞ പ്രവാസിക്ക് ഇന്ന് മാധ്യമങ്ങള്‍ വഴി വാര്‍ത്തകള്‍ ഉടനടി അറിയുവാനും നാടുമായി സമ്പര്‍ക്കത്തില്‍ ഇരിക്കുവാനും കഴിയുന്നു. ഇന്റര്‍നെറ്റും കമ്പ്യൂട്ടറും പോലുള്ള പുതിയ സാങ്കേതിക വിദ്യകളുടെ വരവോടെ ഇന്റര്‍നെറ്റ്‌ പത്രങ്ങള്‍ പോലുള്ള നൂതന മാധ്യമങ്ങള്‍ വഴി മലയാളിക്ക്‌ സ്വന്തം നാടുമായി നിരന്തര ബന്ധം പുലര്‍ത്താന്‍ കഴിയുന്നു.
 
ചേംബര്‍ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി രണ്ടാം തവണ വിജയിച്ച അദ്ദേഹം വ്യവസായികളുടെ പ്രശ്നങ്ങളില്‍ മാത്രമല്ല, മലയാളികളുടെ ഏത് പ്രശ്നങ്ങളിലും താന്‍ സജീവമായി ഇടപെടാറുണ്ട് എന്ന് അറിയിച്ചു.
 
ആഗോള സാമ്പത്തിക മാന്ദ്യം ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളെയും ബാധിച്ചതിന്റെ അലകള്‍ മാത്രമാണ് യു.എ.ഇ യില്‍ ദൃശ്യമായത്. യു.എ.ഇ. യെ സംബന്ധിച്ചേടത്തോളം ഇത് ഒരു ഹ്രസ്വകാല പ്രതിഭാസമാണ്. ഇവിടെ ഒരൊറ്റ ബാങ്ക് പോലും ഇന്ന് വരെ അടച്ച് പൂട്ടേണ്ടി വന്നിട്ടില്ല. ഇവിടെ സര്‍ക്കാരില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്കും ശമ്പളം കിട്ടാതിരുന്നിട്ടില്ല. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ആര്‍ക്കും ശമ്പള കുടിശിക ലഭിക്കാതിരുന്നിട്ടില്ല. സര്‍ക്കാര്‍ ഈ കാര്യത്തില്‍ നേരിട്ട് ഇടപെട്ട് കുടിശിക കൊടുക്കുന്നു എന്ന് ഉറപ്പ്‌ വരുത്തുന്നുണ്ട്. ഇവിടത്തെ ഭരണാധികാരികളുടെ ദീര്‍ഘ വീക്ഷണമുള്ള സാമ്പത്തിക നയങ്ങള്‍ മൂലം 2010 അവസാനത്തോടെ യു.എ.ഇ. യിലെ സാമ്പത്തിക രംഗം ശക്തമായ പുരോഗതി രേഖപ്പെടുത്തും എന്നാണ് തന്റെ കണക്ക്‌ കൂട്ടല്‍ എന്നും യൂസഫലി വെളിപ്പെടുത്തി.
 
ഐ.എം.എഫ്. യു.എ.ഇ. യുടെ പുതിയ വെബ്സൈറ്റ് ഉല്‍ഘാടനം പദ്മശ്രീ യൂസഫലി നിര്‍വ്വഹിച്ചു. വെബ് സൈറ്റ്‌ രൂപകല്‍പ്പന ചെയ്ത, ഐ. എം. എഫ്. ന്റെ ട്രഷറര്‍ കൂടിയായ വി. എം. സതീഷിന് ഐ.എം.എഫ്. ന്റെ ഉപഹാരം ജനറല്‍ സെക്രട്ടറി ജോയ്‌ മാത്യു സമ്മാനിച്ചു.
 


Indian Media Forum UAE Honours Padma Shri M.A. Yousuf Ali


 
 

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വേണു രാജാമണിക്ക് മഹാരാജാസ് യാത്രയയപ്പ് നല്‍കി

January 29th, 2010

venu-rajamonyദുബായ് : കാലാവധി പൂര്‍ത്തിയാക്കി ദുബായില്‍ നിന്നും സ്ഥലം മാറി പോകുന്ന കോണ്‍സല്‍ ജനറല്‍ വേണു രാജാമണിക്ക് യു.എ.ഇ. യിലെ എറണാകുളം മഹാരാജാസ് കോളജ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ ഓര്‍മ (ഓവര്‍സീസ് റീയൂണിയന്‍ ഓഫ് മഹാരാജാസ്‌ ആലുംനി) യാത്രയയപ്പ്‌ നല്‍കി. ഇന്നലെ (വ്യാഴാഴ്ച) വൈകീട്ട് ദുബായ്‌ ദെയ്‌റയിലെ ഫ്ലോറ ക്രീക്ക് ഹോട്ടലില്‍ നടന്ന യാത്രയയപ്പില്‍ പൂര്‍വ വിദ്യാര്‍ത്ഥികളും കുടുംബാംഗങ്ങളും സംബന്ധിച്ചു.
 
കലാലയ ജീവിത കാലത്ത്‌ ഏറണാകുളം മഹാരാജാസ്‌ കോളജ്‌ യൂണിയന്‍ ചെയര്‍മാന്‍ കൂടിയായിരുന്നു വേണു രാജാമണി.
 
ചടങ്ങില്‍ പൂര്‍വ വിദ്യാര്‍ത്ഥികളും കുടുംബാംഗങ്ങളും അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.
 
രാം‌മോഹന്‍ പാലിയത്ത്
 
 

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സൈകത ഭൂവിലെ സൌമ്യ സപര്യ – ചര്‍ച്ചാ സംഗമം കൊടുങ്ങല്ലൂരില്‍

January 22nd, 2010

jabbarika-bookകൊടുങ്ങല്ലൂര്‍ : നാട്ടിലും മറുനാടുകളിലും മൂന്നര പതിറ്റാണ്ടായി സാഹിത്യ സാമൂഹ്യ പ്രവര്‍ത്തന മേഖലകളില്‍ സജീവമായ കെ. എ. ജബ്ബാരിയെ കുറിച്ച് സുഹൃത്തുക്കളും സഹ പത്ര പ്രവര്‍ത്തകരും എഴുതിയ ലേഖനങ്ങള്‍ ബഷീര്‍ തിക്കോടി എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച “സൈകത ഭൂവിലെ സൌമ്യ സപര്യ” എന്ന ഗ്രന്ഥത്തിന്റെ പരിചയപ്പെടുത്തലും, അവലോകനവും ഉള്‍പ്പെടുന്ന പുസ്തക ചര്‍ച്ച 2010 ജനുവരി 22ന് വെള്ളിയാഴ്‌ച്ച 4 മണിക്ക് കൊടുങ്ങല്ലൂര്‍ എസ്.എന്‍.ഡി.പി. ഹാളില്‍ സംഘടിപ്പിക്കുന്നു.
 
യു.എ.ഇ. ഇന്ത്യന്‍ മീഡിയാ ഫോറം, കെ.എം.സി.സി., സര്‍ഗ്ഗധാര, സീതി സാഹിബ് വിചാര വേദി, വായനക്കൂട്ടം, അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം തുടങ്ങിയ സംഘടനകളുടെ സജീവ സാരഥികളില്‍ ഒരാളായ ജബ്ബാരിയെ കുറിച്ചുള്ള പുസ്തകത്തെ പരിചയപ്പെടുത്തി പ്രശസ്ത സാഹിത്യകാരന്‍ മുരളീധരന്‍ ആനാപ്പുഴയും ജബ്ബാരിയുടെ ആശയ സൌഹൃദങ്ങളെ പരിചയപ്പെടുത്തി ഇ. കെ. ഇബ്രാഹിം കുട്ടി മാസ്റ്ററും (സെക്രട്ടറി, കെ. എന്‍. എം.) സംസാരിക്കും. ടി. എ. ബാവക്കുട്ടി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് പി. രാമന്‍ കുട്ടി ഉദ്ഘാടനം ചെയ്യും. സീതി മാസ്റ്റര്‍, എ. കെ. എ. റഹ്‌മാന്‍ തുടങ്ങിയ പ്രശസ്ത സാഹിത്യ കാരന്മാര്‍, സാമൂഹ്യ സാംസ്ക്കാരിക മാധ്യമ പ്രവര്‍ത്തകര്‍ സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കും.
 
 

-

വായിക്കുക:

അഭിപ്രായം എഴുതുക »

Page 1 of 212

« Previous « പ്രൊഫ. രാജന്‍ വര്‍ഗീസ് സ്മാരക പുരസ്കാരം
Next Page » അറക്കല്‍ ഹംസ ഹാജിക്ക് യാത്രയയപ്പ് »ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine