നൊസ്റ്റാള്‍ജിയ 2010 അബുദാബിയില്‍

December 5th, 2010

sapna-anuroop-devika-santhosh-epathram

അബുദാബി : പാലക്കാട്‌ എന്‍. എസ്. എസ്. എന്‍ജിനീയറിംഗ് കോളജ്‌ പൂര്‍വ വിദ്യാര്‍ത്ഥി കളുടെ സംഘടനയുടെ യു. എ. ഇ. ചാപ്റ്റര്‍ വാര്‍ഷിക കുടുംബ സംഗമം “നൊസ്റ്റാള്‍ജിയ 2010” അബുദാബി ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ്‌ കള്‍ച്ചറല്‍ സെന്ററില്‍ നടന്നു. മാതൃ സംഘടനയുടെ പ്രസിഡണ്ടും പ്രശസ്ത സിനിമാ നിര്‍മ്മാതാവും അഭിനേതാവുമായ പ്രകാശ്‌ ബാരെ മുഖ്യ അതിഥിയായിരുന്നു.

prakash-bare-nss-college-of-engineering-palakkad-epathram

പ്രകാശ്‌ ബാരെ

സംഗമത്തോടനുബന്ധിച്ചു നടന്ന ജനറല്‍ ബോഡി യോഗത്തില്‍ പ്രകാശ്‌ ബാരെ മുഖ്യ പ്രഭാഷണം നടത്തി. മതങ്ങളുടെ പേരില്‍ അങ്കം വെട്ടാനൊരുങ്ങുന്ന സാമൂഹിക അന്തരീക്ഷത്തിലും നമ്മുടെ ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന സംസ്ക്കാരത്തിന്റെ പൊതു ധാര യുടെ നേര്‍ക്ക്‌ വെളിച്ചം വീശുന്ന “സൂഫി പറഞ്ഞ കഥ” എന്ന ഏറെ കാലിക പ്രാധാന്യമുള്ള സിനിമ നിര്‍മ്മിച്ചതിലൂടെ മലയാള സിനിമ പ്രതിസന്ധിയില്‍ ആയതിനാലാണ് നല്ല സിനിമകള്‍ പിറക്കാത്തത് എന്ന് വിലപിക്കുന്നവര്‍ക്ക്‌ വെല്ലുവിളി ഉയര്‍ത്തിയ പ്രകാശ്‌ ബാരെ തന്റെ കലാലയ ജീവിതത്തിലെ അനുഭവങ്ങള്‍ സദസ്സുമായി പങ്കു വെച്ചു.

രാവിലെ പത്ത്‌ മണിക്ക് ആശാ സോണി, റീജ രമേഷ്, സപ്ന ബാബു എന്നിവര്‍ അവതരിപ്പിച്ച രംഗ പൂജയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്‌. സ്മൃതി സോണി, ശില്പ നീലകണ്ഠന്‍, ആഖീല ഷെരീഫ്‌, സാന്ദ്ര മധു, ഐശ്വര്യാ രാമരാജ്, റാനിയ ആസാദ്‌ മേഖ മനോജ്‌ എന്നിവര്‍ ഓംകാരം എന്ന നാടോടി നൃത്തം അവതരിപ്പിച്ചു. ബിന്ദുവും സംഘവും ‘ഡാന്‍സസ് ഓഫ് ഇന്ത്യ’ എന്ന സംഘ നൃത്തവും, ശ്രീ ലക്ഷ്മി രമേഷ്, സ്നിഗ്ദ്ധ മനോജ്‌, നവമി ബാബു, രേവതി രവി, നുഴ നദീം, എമ പുന്നൂസ്‌, നന്ദിനി അജോയ്, നിഹാല ആസാദ്‌ എന്നിവര്‍ ‘മുകുന്ദാ മുകുന്ദാ’ എന്ന അര്‍ദ്ധ ശാസ്ത്രീയ നൃത്തവും അവന്തിക മുരളി, ഹൃതിക മുരളി, സ്നിഗ്ദ്ധ മനോജ്‌, ശ്രേയ നീലകണ്ഠന്‍, അബിയ അബ്ദുല്‍ വഹാബ്, ലഖിയ ഷെരീഫ്‌, ഗോപിക രവി, അമന്‍ അബ്ദുല്‍ വഹാബ്, ഗൌതം അജോയ്, മാത്യു പുന്നൂസ്‌, ജിതിന്‍ കൃഷ്ണ, ജെയ്ജിത് കൃഷ്ണ എന്നിവര്‍ സിനിമാറ്റിക്‌ ഡാന്‍സ്‌ എന്നിവ അവതരിപ്പിച്ചു.

bindu-mohan-sapna-anuroop-mohiniyattam-epathram

മോഹിനിയാട്ടം - ബിന്ദു മോഹന്‍, സപ്ന അനുരൂപ്

കുഞ്ഞബ്ദുള്ള, ആസാദ്‌, വില്‍ഫി, മുതലിഫ്‌, ഹസീന്‍, സന്ദീപ്‌, അനീഷ്‌, ഗഫൂര്‍, സജിത് കുമാര്‍, സുനില്‍ കുമാര്‍ എന്നിവര്‍ കോല്‍ക്കളി, ഷീജ ജയപ്രകാശ്‌, രംഗനായകി ആനന്ദ്‌, വിദ്യ ദിനേഷ്, ചിത്ര രാജേഷ്‌, പ്രിയ ജയദീപ്, രേഖ സുരേഷ്, ദേവിക സന്തോഷ്‌, പ്രീത രാജീവ്‌, സപ്ന അനുരൂപ്, ബിന്ദു മോഹന്‍ എന്നിവര്‍ തിരുവാതിരക്കളി, ശാലിന്‍ ഷേര്‍ഷ, ഷെറിന്‍ ഷേര്‍ഷ, ഐശ്വര്യാ കിഷോര്‍, ശ്രുതി സുരേഷ്, കാതറിന്‍ ആന്റോ, നിതിന്‍ പ്രമോദ്‌, അനിത് മധു, പ്രണവ്‌ രാജീവ്‌, സിദ്ധാര്‍ഥ് ജയപ്രകാശ്‌, ശ്രീകാന്ത്‌ മോഹന്‍ എന്നിവര്‍ സിനിമാറ്റിക് ഡാന്‍സ്‌ എന്നിവ രാവിലത്തെ സെഷനില്‍ അവതരിപ്പിച്ചു.

തുടര്‍ന്ന് നടന്ന ജനറല്‍ ബോഡി യോഗത്തിന് ശേഷം കാര്‍ത്തിക്‌ സുബോധ്, ഐശ്വര്യാ രാമരാജ്, നിക്ക് സാജു, ശില്പ നീലകണ്ഠന്‍, ഹേസല്‍ ജോര്‍ജ്‌, ദിയ സന്തോഷ്‌, സിന്ധു രവി, മേഘന, ബാബു എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. സിന്ധു രവി, ജ്യോതി, രശ്മി, ഷമീന, ബൈജു, സതീഷ്‌ എന്നിവര്‍ ചേര്‍ന്ന് സംഘഗാനം ആലപിച്ചു.

ഓസ്കാര്‍ നേടിയതിലൂടെ ഇന്ത്യയുടെ യശസ്സ് വാനോളം ഉയര്‍ത്തിയ നമ്മുടെ കാലഘട്ടത്തിലെ അതുല്യ സംഗീത മാന്ത്രികന്‍ എ. ആര്‍. റഹ്മാന്‍ 1993 ല്‍ ബോംബെ എന്ന സിനിമയ്ക്ക് വേണ്ടി രൂപപ്പെടുത്തിയ “ബോംബെ തീം” എന്ന ഇന്സ്ട്രുമെന്ടല്‍ ഓര്‍ക്കെസ്ട്ര പീസ്‌ അവതരിപ്പിച്ചു പാലക്കാട്‌ എന്‍. എസ്. എസ്. എന്‍ജിനീയറിംഗ് കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ സംഗീത കൂട്ടായ്മ യു.എ.ഇ. യിലെ സംഗീത പ്രേമികള്‍ക്ക്‌ മറ്റൊരു അപൂര്‍വ സംഗീത വിരുന്നിനു വേദിയൊരുക്കി. അന്താരാഷ്‌ട്ര പ്രശസ്തി നേടിയ ഈ തീം നിരവധി പ്രശസ്ത സംഗീത ട്രൂപ്പുകള്‍ തങ്ങളുടെ ആല്‍ബങ്ങളില്‍ ഉള്‍പ്പെടുത്തി റഹ്മാനെ ആദരിക്കുകയുണ്ടായി.

ഇന്ത്യന്‍ സിനിമയിലെ ഒരു വഴിത്തിരിവായ മൂന്നാം പിറ എന്ന സിനിമയിലെ പ്രശസ്തമായ “കണ്ണൈ കലൈമാനേ” എന്ന അതീവ ചാരുതയാര്‍ന്ന താരാട്ട് പാട്ട്, 1995ല്‍ ഇറങ്ങിയ ഏറെ ജനപ്രിയമായ “ബര്‍സാത്” എന്ന സിനിമയിലെ “ഹംകോ സിര്‍ഫ് തുംസെ പ്യാര്‍ ഹൈ” എന്ന ഹിറ്റ്‌ ഹിന്ദി ഗാനം എന്നിവയും ഇവര്‍ അവതരിപ്പിച്ചു.

വയലിനില്‍ സപ്ന അനുരൂപ്, ലീഡ്‌ ഗിറ്റാര്‍ – സന്തോഷ്‌ കുമാര്‍, ഡ്രംസ് – രഞ്ജിത്ത്, ഓടക്കുഴല്‍ – ജിഷി സാമുവല്‍, കീബോര്‍ഡ്‌ – ആനന്ദ്‌ പ്രീത്‌ എന്നിവരാണ് സംഘത്തില്‍ ഉള്ളത്. ഓര്‍ക്കസ്ട്രേഷന്‍ ഒരുക്കിയ യു.എ.ഇ. യിലെ പ്രമുഖ സംഗീത അദ്ധ്യാപകന്‍ ശ്രീ വിനീത് കുമാര്‍ പ്രത്യേക അഭ്യര്‍ത്ഥന സ്വീകരിച്ചു കീബോര്‍ഡ്‌ ലീഡ്‌ ചെയ്തു.

ജനറല്‍ ബോഡി യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ട് രാജീവ്‌ ടി. പി., വൈസ്‌ പ്രസിഡണ്ട് വില്‍ഫി ടി. സാബു, സെക്രട്ടറി ദിപുകുമാര്‍ പി. ശശിധരന്‍, ജോയന്റ് സെക്രട്ടറി സന്ദീപ്‌ കെ. എസ്., ട്രഷറര്‍ വിനോദ് എം. പി., സ്പോര്‍ട്ട്സ് സെക്രട്ടറി മനു രവീന്ദ്രന്‍, ആര്‍ട്ട്സ് സെക്രട്ടറി ഷമീന, വനിതാ പ്രതിനിധിമാരായി സിന്ധു രവി, അരുണ എന്നിവരാണ് പുതിയ ഭാരവാഹികള്‍.

എന്‍. എസ്. എസ്. എന്‍ജിനീയറിംഗ് കോളജ്‌ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ യു. എ. ഇ. ചാപ്റ്റര്‍ പ്രസിഡണ്ട് കാളിദാസ് അദ്ധ്യക്ഷനായിരുന്നു. വൈസ്‌ പ്രസിഡണ്ട് ശ്രീജിത്ത് സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി രമേഷ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പരിപാടിയുടെ ടൈറ്റില്‍ സ്പോണ്സര്‍ ബാംഗ്ലൂരിലെ ഡയമണ്ട് ബില്‍ഡേഴ്സിന്റെ യു.എ.ഇ. സെയില്‍സ്‌ മാനേജര്‍ ഷീല വേണുഗോപാല്‍, മുഖ്യ സ്പോണ്സര്‍ മത്താര്‍ എന്‍ജിനീയറിംഗ് കണ്‍സ്ട്രക്ഷന്‍ മാനേജിംഗ് ഡയറക്ടര്‍ മോഹന്‍ വി. ജി. എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മയില്‍പ്പീലി പുരസ്കാരം പ്രവാസി രചയിതാവായ പ്രശാന്ത്‌ മാങ്ങാടിന്

November 14th, 2010

prasanth-mangat-epathram

അബുദാബി : ഈ വര്‍ഷത്തെ “മയില്‍പ്പീലി” പുരസ്കാര ജേതാക്കളില്‍ ഒരു പ്രവാസിയും. അബുദാബിയില്‍ ജോലി ചെയ്യുന്ന കവിയും ഗാന രചയിതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രശാന്ത്‌ മങ്ങാടിനാണ് അഖില ഭാരത ഗുരുവായൂരപ്പ സമിതിയുടെ മികച്ച ഭക്തി ഗാന രചനയ്ക്കുള്ള പുരസ്കാരം ലഭിച്ചത്. ഹരി പ്രസാദ്‌ ഒറ്റപ്പാലം സംഗീത സംവിധാനം നിര്‍വഹിച്ച “ശ്യാമ വര്‍ണ്ണന്‍” എന്ന ആല്‍ബത്തിലെ ഗാനങ്ങള്‍ക്കാണ് പുരസ്കാരം.

കഴിഞ്ഞ വര്‍ഷങ്ങളില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഗിരീഷ്‌ പുത്തഞ്ചേരി എന്നിവര്‍ നേടിയ സമ്മാനമാണ് ഇത്തവണ പ്രശാന്തിനെ തേടിയെത്തിയത്. പാലക്കാട്‌ ജില്ലയില നെന്മാറ സ്വദേശിയായ ഇദ്ദേഹം എന്‍. എം. സി. ഗ്രൂപ്പിലെ “നിയോ ഫാര്‍മ” യുടെ ചീഫ്‌ ഫിനാന്‍ഷ്യല്‍ ഓഫീസറായി പ്രവര്‍ത്തിച്ചു വരികയാണ്. പതിനായിരത്തൊന്ന് രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്ന പുരസ്കാരം നവംബര്‍ പതിനേഴിന് ഗുരുവായൂരില്‍ നടക്കുന്ന ചടങ്ങില്‍ വിഖ്യാത സംഗീതജ്ഞന്‍ പണ്ഡിറ്റ്‌ ജസ് രാജില്‍ നിന്ന് പ്രശാന്ത് സ്വീകരിക്കും.

പ്രശാന്തിനെ കൂടാതെ രമേശ്‌ നാരായണന്‍ (സംഗീത സംവിധാനം), മധു ബാലകൃഷ്ണന്‍ (ഗായകന്‍), രവി മേനോന്‍ (ഗാന നിരൂപണം), ഹരി പ്രസാദ്‌ ഒറ്റപ്പാലം (യുവ സംഗീത പ്രതിഭ), ആര്‍. കെ. ദാമോദരന്‍ (സമഗ്ര സംഭാവന) എന്നിങ്ങനെ മറ്റു പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

‘മോഹനവീണ’ അബുദാബിയില്‍

October 13th, 2010

musician-polivarghese-epathram

അബുദാബി : പ്രശസ്ത സംഗീതജ്ഞനും  ബഹുമുഖ പ്രതിഭ യുമായ  പോളി വര്‍ഗ്ഗീസ്‌ തന്‍റെ മോഹനവീണ യുമായി അബുദാബി യില്‍. ഒക്ടോബര്‍ 13 ബുധനാഴ്ച രാത്രി 8.30 ന് കേരളാ സോഷ്യല്‍ സെന്‍റര്‍ അങ്കണത്തില്‍ അരങ്ങേറുന്ന  സംഗീതക്കച്ചേരി യിലാണ് പോളി വര്‍ഗ്ഗീസിന്‍റെ മോഹന വീണാലാപനം. ഗ്രാമി അവാര്‍ഡ് ജേതാവ്‌ പണ്ഡിറ്റ്‌ വിശ്വ മോഹന്‍ ഭട്ടിന്‍റെ  അരുമ ശിഷ്യനായ പോളി യുടെ പ്രകടനം ഇന്ത്യയിലും വിദേശത്തും ഏറെ ശ്രദ്ധിക്ക പ്പെട്ടിട്ടുള്ള താണ്.  മികച്ച ഒരു നടന്‍ കൂടിയായ പോളി അവതരിപ്പിക്കുന്ന ഏകാംഗാഭിനയ മായ ‘അപ്പാവും പിള്ളയും’ ഇതിനോടൊപ്പം അവതരിപ്പിക്കും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

നെല്ലറ ഗള്‍ഫ്‌ മാപ്പിളപ്പാട്ട് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു

October 10th, 2010

gma-award-winners-epathram

ദുബായ്‌ : നെല്ലറ ഗള്‍ഫ്‌ മാപ്പിളപ്പാട്ട് പുരസ്കാരം രണ്ടാം ഭാഗത്തിലെ ഇരുപത് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു. അബുദാബി ഒലിവ്‌ മീഡിയ സൊലൂഷന്‍സ്‌, ബഷീര്‍ ചങ്ങരംകുളത്തിന്റെ സംവിധാനത്തില്‍ ഒക്ടോബര്‍ 29ന് ദുബായ്‌ അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡില്‍ നടക്കുന്ന മേളയില്‍ വി. എം. കുട്ടി, അസീസ്‌ തായിനേരി, സിബില്ല സദാനന്ദന്‍ എന്നീ ഗായകര്‍ക്കും, ഖിസ്സപ്പാട്ടുകളിലൂടെ പ്രശസ്തനായ ഹംസ മൌലവി മുള്ളൂര്‍ക്കരക്കും സമഗ്ര സംഭാവനകളെ മാനിച്ച് പുരസ്കാരങ്ങള്‍ നല്‍കും. ഈ വിഭാഗത്തില്‍ ഗള്‍ഫില്‍ നിന്ന് എടപ്പാള്‍ ബാപ്പുവാണ് പുരസ്കാരം നേടിയത്. കെ. ജി. മാര്‍ക്കോസ്, കണ്ണൂര്‍ സീനത്ത്‌, സിന്ധു പ്രേംകുമാര്‍ എന്നിവരുടെ സംഭാവനകള്‍ക്ക് പ്രത്യേക ജൂറി പുരസ്കാരം നല്‍കും. ഇന്നലെ ഖിസൈസ്‌ നെല്ലറ റെസ്റ്റോറന്റില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ജൂറി ചെയര്‍മാന്‍ കെ. കെ. മൊയ്തീന്‍ കോയ, അംഗങ്ങള്‍ ജലീല്‍ പട്ടാമ്പി, താഹിര്‍ ഇസ്മയില്‍, സംവിധായകന്‍ ബഷീര്‍ ചങ്ങരംകുളം, സംഘാടകരായ മുബാറക്‌ കോക്കൂര്‍, നെല്ലറ ഗ്രൂപ്പ്‌ മാനേജിംഗ് ഡയറക്ടര്‍ ഷംസുദ്ദീന്‍, ഒലിവ്‌ മീഡിയ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ്‌ ദാര്മി എന്നിവര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.

കണ്ണൂര്‍ ശരീഫ്‌, രഹന എന്നിവര്‍ കേരളത്തില്‍ നിന്നും യൂസഫ്‌ കാരേക്കാട്ട്, നൈസി ഷമീര്‍ എന്നിവര്‍ ഗള്‍ഫില്‍ നിന്നും മികച്ച ഗായകര്‍ക്കുള്ള പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായി.

സംഗീത സംവിധാനത്തിന് വടകര എം. കുഞ്ഞി മൂസ്സ, കുഞ്ഞി നീലേശ്വരം എന്നിവരും ഗാന രചനയ്ക്ക് ഓ. എം. കരുവാരക്കുണ്ട്, ഹംസ നാരോക്കാവ്‌ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

പട്ടുറുമാല്‍ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയരായ ഷമീര്‍ ചാവക്കാട്‌, സജല സലിം എന്നിവര്‍ മികച്ച പുതുമുഖ ഗായകര്‍ക്കുള്ള പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായി.

മാപ്പിളപ്പാട്ടുകളെ സംബന്ധിച്ച അന്വേഷണ മികവ് മുന്‍നിര്‍ത്തി ഫൈസല്‍ എളേറ്റിലിനും ഗ്രന്ഥ രചനയ്ക്ക് “ഇശല്‍ത്തേന്‍” എന്ന കൃതിയിലൂടെ പ്രമുഖ റേഡിയോ കലാകാരന്‍ നാസര്‍ ബേപ്പൂരിനും പുരസ്കാരങ്ങള്‍ ലഭിക്കും.

മലയാള ചലച്ചിത്ര മേഖലയിലെ ചില പ്രമുഖര്‍ അടക്കം വിശിഷ്ട വ്യക്തിത്വങ്ങള്‍ 29ന് അല്‍ നാസറില്‍ ആയിരങ്ങളെ സാക്ഷിയാക്കി ജേതാക്കള്‍ക്ക്‌ പ്രശസ്തി പത്രവും ഫലകവും ക്യാഷ്‌ അവാര്‍ഡും സമ്മാനിക്കും. അന്ന് അഞ്ച് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പുരസ്കാര മേളയില്‍ പുരസ്കാര ജേതാക്കളെ കൂടാതെ പ്രശസ്ത സംഗീതകാരന്‍ ബാല ഭാസ്കര്‍, താജുദ്ദീന്‍ വടകര, നിസാര്‍ വയനാട്‌, അനുപമ വിജയ്‌, ജംഷീര്‍, മുഹമ്മദ്‌ നിയാസ്‌, ഹംദാന്‍ തുടങ്ങി വന്‍ താര നിര പങ്കെടുക്കുന്ന നൃത്ത സംഗീത ആവിഷ്കാരവും അഴക്‌ ചാര്‍ത്തും. പ്രവേശനം 100 ദിര്‍ഹം, 75 ദിര്‍ഹം, 50 ദിര്‍ഹം ടിക്കറ്റുകള്‍ മൂലം നിയന്ത്രിക്കപ്പെടും എന്നും സംഘാടകര്‍ അറിയിച്ചു. വരുമാനത്തില്‍ നിന്നും ഒരു വിഹിതം അവശത അനുഭവിക്കുന്ന ചില പ്രമുഖ കലാ പ്രതിഭകള്‍ക്ക്‌ സഹായം നല്‍കുമെന്നും ഇവര്‍ പറഞ്ഞു. പരിപാടി സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് 050 5468062, 050 6929163 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്റ്റാര്‍സ് ഓഫ് പട്ടുറുമാല്‍

October 8th, 2010

stars-of-patturumal-epathram

അബുദാബി: ശക്തി തിയ്യറ്റേഴ്സ് ഒരുക്കുന്ന  ‘സ്റ്റാര്‍സ് ഓഫ് പട്ടുറുമാല്‍’ ഒക്ടോബര്‍ 9 ന് അബുദാബി നാഷണല്‍ തിയേറ്ററില്‍ അരങ്ങേറും. ഗൃഹാതുരത്വം ഉണര്‍ത്തുന്ന പഴയകാല മാപ്പിളപ്പാട്ടുകളും പുതുതലമുറ യുടെ ആവേശമായി മാറിയിട്ടുള്ള ആല്‍ബം പാട്ടുകളും, ഹാസ്യ ഗാനങ്ങളും കോര്‍ത്തിണക്കിയ പട്ടുറുമാല്‍ എല്ലാ തരം പ്രേക്ഷകര്‍ക്കും രസിക്കും വിധമാണ് ഒരുക്കിയിരിക്കുന്നത്. കൈരളി ടി. വി. യിലെ ജനപ്രിയ പരിപാടിയായ പട്ടുറുമാല്‍ ഗായകര്‍ ഒത്തുചേരുന്ന സ്റ്റാര്‍ ഓഫ് പട്ടുറുമാലില്‍  രസകരമായ കോമഡി സ്കിറ്റുകളും, ഒപ്പനയുടെ താള നിബിഡമായ നൃത്തങ്ങളും സമന്വയിപ്പിച്ചിരിക്കുന്നു.  പട്ടുറുമാല്‍ പരിപാടിയിലെ വിജയികളും പ്രശസ്ത ഗായകരും, നര്‍ത്തകിമാരും, ഹാസ്യ പ്രതിഭകളും  അണി നിരക്കുന്നു. വൈകീട്ട് ഏഴു മണിക്ക് ആരംഭിക്കുന്ന പരിപാടിയിലേക്ക് പ്രവേശനം പാസ്സു മൂലം നിയന്ത്രിക്കുന്നു. വിവരങ്ങള്‍ക്ക് വിളിക്കുക:  050 53 122 62 – 02 631 44 55

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 1 of 41234

« Previous « കെ. എസ്. സി. നാടകോത്സവം: രചനകള്‍ ക്ഷണിക്കുന്നു
Next Page » ഒരു നല്ല നാളേക്കു വേണ്ടി ബഹറൈനില്‍ »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine