സൗദി : ഒരു പാസ്പോര്‍ട്ടും ഇഖാമയും വീണു കിട്ടിയതായി നജീബ് പി.പി. എന്നയാള്‍ അറിയിക്കുന്നു. സെയ്തലവി നീരാണി എന്നയാളുടെ പേരിലുള്ള പാസ്പോര്‍ട്ട് നമ്പര്‍ B2622087 ആണ് കിട്ടിയത്. നീരാണി ഹൌസ്, പുഞ്ചക്കര, തെങ്കര പി. ഓ. പാലക്കാട് എന്നതാണ് പാസ്പോര്‍ട്ടില്‍ ഉള്ള വിലാസം. ഇയാളുടെ തന്നെ പേരില്‍ ദാമ്മാമില്‍ നിന്നും ഇഷ്യു ചെയ്ത 2212684969 എന്ന നമ്പരില്‍ ഉള്ള ഇഖാമയും കിട്ടിയിട്ടുണ്ട് എന്ന് നജീബ് അറിയിക്കുന്നു. ഉടമസ്ഥന് ഈ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ് : 0530182095, 0532859794


റിയാദ്: മദീനാ റൌളയിലേക്കുള്ള വിമാന യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചു വരുന്നത് കണക്കിലെടുത്ത് മദീനയില്‍ പുതിയ വിമാന ത്താവളം നിര്‍മിക്കുന്നു. 700 മുതല്‍ 800 കോടി വരെ റിയാലാണ് ഇതിന് ചെലവ് കണക്കാക്കുന്നത്. സൌദി അറേബ്യയിലെ വിമാന ത്താവളങ്ങള്‍ വികസി പ്പിക്കാനുള്ള വന്‍ പദ്ധതിയുടെ ഭാഗമായാണ് മദീനയില്‍ പുതിയ വിമാന ത്താവളം നിര്‍മ്മിക്കുന്നത്. ആഭ്യന്തര വിമാന ത്താവളങ്ങളുടെ വികസന പദ്ധതിയുടെ ഭാഗമായി പുതിയ മൂന്നു വിമാന ത്താവളങ്ങള്‍ നിര്‍മിക്കുന്നുണ്ട്. അല്‍ ഉല, ജീസാന്‍, താഇഫ് എന്നിവിട ങ്ങളിലാണ് പുതിയ ആഭ്യന്തര വിമാന ത്താവളങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നത്. ഇതിന് പുറമെയാണ് ദശലക്ഷ ക്കണക്കിന് ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്ക് കൂടി ഉപകാരപ്പെടുന്ന വിധത്തില്‍ വിശുദ്ധ നഗരിയായ മദീനയിലും വിമാന ത്താവളം നിര്‍മിക്കുന്നത്. മദീനാ റൌളയിലേക്കുള്ള യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചു വരുന്നത് കണക്കിലെടുത്ത് മദീനയിലേക്ക് ട്രെയിന്‍ സര്‍വ്വീസും നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്.
റിയാദ് : മലപ്പുറം ജില്ല സുന്നി സെന്റര്‍ റിയാദ് കമ്മിറ്റി ജില്ലയിലെ നിര്‍ധനരായ ആളുകള്‍ക്ക് നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ ഒന്നാം ഘട്ട പ്രവര്‍ത്ത നത്തിന്റെ ഫണ്ട് കൈമാറി. ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട അരിപ്ര സ്വദേശി സംഘാടകരില്‍ നിന്നും ആദ്യ തുക ഏറ്റു വാങ്ങി. സുന്നി സെന്റര്‍ ഭാരവാഹികളായ ബഷീര്‍ ഫൈസി ചെരക്കാ പറമ്പ് , ഷാഫി ദാരിമി, കൊയാമു ഹാജി, കോയ ഫൈസി പനങ്ങാങ്ങര അസീസ് വാഴക്കാട് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
റിയാദ് : കേരളത്തിന്റെ സാംസ്കാരിക ഭൂമിയില്‍ മലബാറിന്റെ കയ്യൊപ്പും സംഭാവനകളും കണക്കിലെടുത്ത് കേരളീയ സാംസ്കാരിക ജീവിതത്തിന്റെ ചൂടും ജീവനും നല്‍കുന്ന ഒരു വേറിട്ട ചാനലായി ദര്‍ശന ഒരുങ്ങുന്നു. ദൃശ്യ മാധ്യമ രംഗത്ത് വലിയൊരു മാറ്റത്തിന് മലബാറിന്റെ മണ്ണില്‍ നിന്നും ആദ്യമായി പിറവി എടുക്കുന്ന ഈ സമ്പൂര്‍ണ്ണ ഇന്‍ഫോ എന്‍ടര്‍ടെയിന്മെന്റ് ചാനല്‍ കളമൊരുക്കും എന്ന പ്രഖ്യാപനവുമായി നടത്തുന്ന ദര്‍ശന യുടെ പ്രചരണാര്‍ത്ഥം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ഒരു സംഘം നേതാക്കള്‍ സൌദി അറേബ്യ സന്ദര്‍ശിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ന് (20 ജനുവരി 2010, ബുധന്‍) രാത്രി 08:30 ന് ശിഫാ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ വെച്ച് സ്വാഗത സംഘ രൂപീകരണ യോഗം ചേരുന്നു എന്ന് എസ്. വൈ. എസ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 2268964, 0504261025 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.



















