അബുദാബി : പ്രവാസി മലയാളി കള്‍ക്കായി ഏര്‍പ്പെടുത്തിയ തിരിച്ചറിയല്‍ കാര്‍ഡ്, ക്ഷേമനിധി, ജോബ് പോര്‍ട്ടല്‍ തുടങ്ങിയവ യില്‍ കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കുന്നത് സംബന്ധിച്ച് അബുദാബി യിലെ സംഘടന കളുമായി നോര്‍ക്ക സംഘം കൂടിക്കാഴ്ച നടത്തി.
വിദേശത്തെ തൊഴിലുടമ കളെയും മലയാളി കളായ തൊഴില്‍ അന്വേഷകരെയും തമ്മില്‍ ബന്ധിപ്പിക്കുന്ന തിനും റിക്രൂട്ട്‌മെന്‍റ് സേവനങ്ങള്‍ കാര്യക്ഷമ മാക്കുന്നതിനും ആരംഭിച്ച ജോബ് പോര്‍ട്ട ലില്‍ യു. എ. ഇ. യിലെ തൊഴില്‍ദാതാ ക്കളുടെ സഹകരണം ഉറപ്പാക്കാനുള്ള ചര്‍ച്ച കള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് അധികൃതര്‍ യു. എ. ഇ. യില്‍ പര്യടനം നടത്തുന്നുണ്ട്.
ജോബ് പോര്‍ട്ടലിനോട് അനുകൂലമായ പ്രതികരണ മാണ് വ്യവസായി കളില്‍ നിന്നുണ്ടായത്. പല കമ്പനികളും ധാരണാപത്രം ഒപ്പുവെക്കുന്നതിന് തയ്യാറായിട്ടുണ്ട്. ഇതിന്‍റെ വിശദ വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തും.
www.jobsnorka.gov.in എന്ന പോര്‍ട്ടലില്‍ തൊഴില്‍ദാതാ ക്കള്‍ക്കും തൊഴില്‍ അന്വേഷ കര്‍ക്കും വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും പുതുക്കുന്നതിനും തിരയുന്നതിനു മുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
നോര്‍ക്ക റൂട്ട്‌സ് അംഗീകരിച്ച ശേഷമേ ഇവരുടെ വിവരങ്ങള്‍ പോര്‍ട്ടലില്‍ ലഭ്യമാക്കൂ. അംഗീകരിക്ക പ്പെട്ടാല്‍ ലോകത്ത് എമ്പാടുമുള്ള തൊഴില്‍ദാതാ ക്കള്‍ക്ക് സൗജന്യമായി തങ്ങളുടെ ഒഴിവുകള്‍ പോര്‍ട്ടലില്‍ പോസ്റ്റ് ചെയ്യാം. പോര്‍ട്ടലില്‍ 100 രൂപ അടച്ച് രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലന്വേഷ കര്‍ക്ക് ഇതില്‍ അപേക്ഷിക്കാം.
നോര്‍ക്ക റൂട്ട്‌സ് തിരുവനന്തപുരം എന്ന പേരില്‍ ഡി. ഡി. ആയിട്ടാണ് രജിസ്‌ട്രേഷന്‍ ഫീസ് അടക്കേണ്ടത്. ഇതിന്‍റെ വിവരങ്ങള്‍ രജിസ്ട്രേഷന്‍ സമയത്ത് രേഖപ്പെടുത്തുകയും വേണം.
തൊഴില്‍ദാതാ ക്കളുമായി നോര്‍ക്ക നേരിട്ട് ബന്ധപ്പെട്ട് വിസ, തൊഴില്‍ കരാര്‍ തുടങ്ങിയ രേഖകള്‍ ഉറപ്പുവരുത്തും. ഉദ്യോഗാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പും മറ്റ് നടപടി ക്രമങ്ങളും കേന്ദ്ര പ്രവാസികാര്യ മന്ത്രാലയ ത്തിന്‍റെ റിക്രൂട്ട്‌മെന്‍റ് വ്യവസ്ഥ കള്‍ക്ക് അനുസൃതം ആയിരിക്കും.
വിദേശ വാസം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ പെന്‍ഷന്‍ ഉള്‍പ്പെടെ യുള്ള ആനുകൂല്യം ലഭിക്കുന്ന ക്ഷേമിനിധി യില്‍ ഇതോടകം ഒന്നേകാല്‍ ലക്ഷത്തോളം പേര്‍ ചേര്‍ന്നിട്ടുണ്ട്. മുഴുവന്‍ പ്രവാസി മലയാളി കളുടെ കണക്കെടുക്കു മ്പോള്‍ ഇത് ചെറിയ ശതമാനം മാത്രമേ ആകുന്നുള്ളു. നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡിന്‍റെ പ്രയോജനം പലര്‍ക്കും അറിയില്ല. വിദേശത്ത് വെച്ച് മരണപ്പെട്ടാല്‍ ഒരു ലക്ഷം രൂപയും അപകട ത്തില്‍ പെട്ടാല്‍ 50,000 രൂപ വരെയും നഷ്ടപരിഹാരം ലഭിക്കുന്ന പദ്ധതി യാണിത്.
നോര്‍ക്കയുടെ വിവിധ പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങള്‍ www.norkaroots.net എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
നോര്‍ക്ക സെക്രട്ടറി ടി. കെ. മനോജ് കുമാര്‍ നേതൃത്വം വഹിക്കുന്ന സംഘം അബുദാബി ബിയിലെ പ്രമുഖ ഗ്രൂപ്പുകളായ എം. കെ, എന്‍. എം. സി, അല്‍ ഫറാറ തുടങ്ങിയവ യുമായി ചര്‍ച്ച നടത്തി. യു. എ. ഇ. യിലെ ഇന്ത്യന്‍ സ്ഥാനപതി എം. കെ. ലോകേഷിന്‍റെ സാന്നിദ്ധ്യ ത്തിലും ചര്‍ച്ചകള്‍ നടന്നു. നോര്‍ക്ക വൈസ് ചെയര്‍മാന്‍ എം. എ. യൂസുഫലി, ഡയറക്ടര്‍ ബോര്‍ഡംഗം ടി. കെ. ജലീല്‍(എം. എല്‍. എ), സി. ഇ. ഒ. ഇന്‍ ചാര്‍ജ് കെ. ടി. ബാലഭാസ്‌കരന്‍ എന്നിവരാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്.