
അബുദാബി: യു. ടി. ഐ. – സി. എന്‍. ബി. സി. ടി. വി 18 ചാനലിന്‍റെ ഈ വര്‍ഷ ത്തെ ഏറ്റവും മികച്ച സാമ്പത്തിക ഉപദേഷ്ടാവ് ( എന്‍. ആര്‍. ഐ.) എന്ന ബഹുമതി യു. എ. ഇ. കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബര്‍ജീല്‍ ജിയോജിത് സെക്യൂരിറ്റീസ് കരസ്ഥമാക്കി. കഴിഞ്ഞ ദിവസം മുംബൈ യില്‍ നടന്ന ചടങ്ങില്‍ കമ്പനി ഡയരക്ടര്‍ കെ. വി. ഷംസുദ്ദീന്‍, സി. ഇ. ഓ. കൃഷ്ണന്‍ രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന്‍ പുരസ്കാരം സ്വീകരിച്ചു.
പ്രവാസി കളില്‍ സമ്പാദ്യ ശീലവും, നിക്ഷേപ സ്വഭാവ വും വളര്‍ത്തുവാന്‍ കഴിഞ്ഞ നാലു പതിറ്റാണ്ടു കളായി പ്രവര്‍ത്തിക്കുന്ന പ്രവാസി ബന്ധു വെല്‍ഫയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കൂടിയായ കെ. വി. ഷംസുദ്ധീന്, തന്‍റെ സേവന ങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് ഈ പുരസ്കാരം.
‘ഒരു നല്ല നാളേക്കു വേണ്ടി’ എന്ന പരിപാടി യുടെ 218 ക്ലാസ്സുകള്‍ അദ്ദേഹം പൂര്‍ത്തിയാക്കി ക്കഴിഞ്ഞു. മാത്രമല്ല 2001 മുതല്‍ ഏഷ്യാനെറ്റ് റേഡിയോ യില്‍ ‘സാമ്പത്തിക ആസൂത്രണവും നിക്ഷേപ മാര്‍ഗ്ഗങ്ങളും’ എന്ന വിഷയം അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.



അബുദാബി : യു. എ. ഇ. യില്‍ പെട്രോള്‍ ലിറ്ററിന് ഇരുപത് ഫില്‍സ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു എന്ന് പെട്രോള്‍ വിതരണ ക്കമ്പനികള്‍ അറിയിച്ചു. ജൂലായ് പതിനഞ്ചാം തിയ്യതി മുതല്‍ ആയിരിക്കും പുതിയ നിരക്ക്. ഇത് സംബന്ധിച്ച അറിയിപ്പ് തിങ്കളാഴ്‌ച വിതരണം ചെയ്തു കഴിഞ്ഞു. എല്ലാ എമിറേറ്റു കളിലെയും പെട്രോള്‍ പമ്പുകളില്‍ വില വര്‍ദ്ധന ബാധക മായിരിക്കും.
ദുബായ് : കേരള എക്കണോമിക് ഫോറത്തിന്റെ കീഴില്‍ “കേരളത്തിലെ നിക്ഷേപ അവസരങ്ങള്‍” എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ദുബായ് ഫ്ലോറ ഗ്രാന്‍ഡ് ഹോട്ടലില്‍ നടന്ന സെമിനാറില്‍ കേരളത്തില്‍ വളരെയധികം നിക്ഷേപ സാദ്ധ്യതകള്‍ ഉണ്ടെന്നും മലയാളികള്‍, പ്രത്യേകിച്ചും വിദേശ മലയാളികള്‍ വേണ്ട വിധം അവസരങ്ങള്‍ ഉപയോഗിക്കുന്നില്ലെന്നും, കേരളത്തിലെ അസംസ്കൃത സാധനങ്ങള്‍ വിദേശത്ത് കൊണ്ട് പോയി മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളായി മലയാളികള്‍ക്ക് തന്നെ വില്‍ക്കുന്നു. 


















