ദുബായ് : ഖിസൈസ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ മാധ്യമ രംഗത്ത് നിലനില്‍ക്കുന്ന പ്രവണതകളെ കുറിച്ച് ഒരേ പോലെ ആശയും ആശങ്കയും രേഖപ്പെടുത്തി ശ്രദ്ധേയമായി. ഖിസൈസ് ഇസ്ലാഹി സെന്റര്‍ അങ്കണത്തില്‍ ചേര്‍ന്ന സെമിനാര്‍ ദുബായ് ഇസ്ലാമിക് അഫയേര്‍സിലെ ഇസ്ലാമിക് ഇന്‍സ്റ്റിറ്റിയൂഷന്‍ വിഭാഗം തലവന്‍ അബ്ദുല്ല യൂസഫ് അല്‍ അലി ഉദ്ഘാടനം ചെയ്തു. ഉറവിടം അന്വേഷിക്കാതെ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ വാര്‍ത്തകള്‍ ഉണ്ടാക്കുന്നത് ദൂര വ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. പൊതു നന്മ ഉദ്ദേശിച്ചായിരിക്കണം മാധ്യമ പ്രവര്‍ത്തകര്‍ തങ്ങളുടെ കര്‍ത്തവ്യം നിര്‍വ്വഹിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സമൂഹത്തിന്റെ നിഖില മേഖലയിലും വന്ന അപഭ്രംശം മാധ്യമ രംഗത്തും സംഭവിച്ചിട്ടുണ്ടെന്നും, മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പ്രലോഭനങ്ങള്‍ക്ക് വശംവദരാകാതെ ജനപക്ഷത്തു നിന്ന് പൊതു നന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കണമെന്നും സെമിനാറില്‍ സംബന്ധിച്ചവര്‍ അഭിപ്രായപ്പെട്ടു. വിവര സാങ്കേതിക വിദ്യയുടെയും ഇന്റര്‍നെറ്റിന്റെയും ജനകീയത സമാന്തര മീഡിയക്കുള്ള സാധ്യതയുണ്ടാക്കിയെന്നും, അത് കാണാതെ പോകരുതെന്നും ഗുണത്തേക്കാളേറെ ഇത് ഒരു പക്ഷെ ദോഷ ഫലം ചെയ്തേക്കുമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
“മാധ്യമ ലോകവും ധാര്‍മ്മികതയും” എന്ന വിഷയത്തിലുള്ള പ്രമേയം ആരിഫ് സെയ്ന്‍ അവതരിപ്പിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ അബ്ദുല്‍മജീദ് സ്വലാഹി മുഖ്യ പ്രഭാഷണം നടത്തി. ഖിസൈസ് ഇസ്ലാഹി സെന്റര്‍ സാംസ്കാരിക വിഭാഗമാണു സെമിനാര്‍ സംഘടിപ്പിച്ചത്.
ജലീല്‍ പട്ടാമ്പി (മിഡിലീസ്റ്റ് ചന്ദ്രിക), രമേശ് പയ്യന്നൂര്‍ (ഏഷ്യാനെറ്റ്), റഹ്മാന്‍ എളംഗമല്‍ (മാധ്യമം), ബഷീര്‍ തിക്കോടി, സബാ ജോസഫ്, കെ. എ. ജബ്ബാരി, ശിഹാബ് പാനൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എ. പി. അബ്ദുസ്സമദ് സാബീല്‍ (പ്രസിഡന്റ്, യു. എ. ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍), സി. ടി. ബഷീര്‍ (ജ: സെക്രട്ടറി, യു. എ. ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍), വി. കെ. സക്കരിയ്യ (ചെയര്‍മാന്‍, അല്‍മനാര്‍ ഖുര്‍ ആന്‍ സ്റ്റഡി സെന്റര്‍) എന്നിവരില്‍ നിന്നും അതിഥികള്‍ ഉപഹാരം ഏറ്റു വാങ്ങി. ഖിസൈസ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍, മാധ്യമങ്ങള്‍