കുവൈത്ത് സിറ്റി: ഭരണഘടനയിലെ 107ാം വകുപ്പ് പ്രകാരം കുവൈത്ത് ദേശീയ അസംബ്ളി പിരിച്ചുവിട്ട് അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അസ്വബാഹ് ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യത്തെ രാഷ്ട്രീയ സാഹചര്യം കൂടുതല്‍ വഷളായി ക്കൊണ്ടിരിക്കുകയാണെന്നും ഇക്കാരണത്താലാണ് പിരിച്ചുവിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ‘രാജ്യത്തിന്‍റെ താല്‍പര്യങ്ങളെയും വികസന പ്രവര്‍ത്തനങ്ങളെയും തടസ്സപ്പെടുത്തുന്ന വിധത്തില്‍ രാഷ്ട്രീയ സാഹചര്യം വഷളായതിനാല്‍ ജനങ്ങള്‍ തങ്ങളുടെ പ്രതിനിധികളെ മാറ്റി നിശ്ചയിക്കേണ്ടത് അനിവാര്യമായിരിക്കുകയാണെന്ന്’ പിരിച്ചുവിടല്‍ ഉത്തരവില്‍ പറയുന്നു. പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അസ്വബാഹിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് പിരിച്ചുവിടല്‍ തീരുമാനത്തിലെത്തിയതെന്നും അമീര്‍ വ്യക്തമാക്കി.