അബുദാബി : കേരള സംഗീത നാടക അക്കാദമി യുടെ വിദൂര ആസ്ഥാന കേന്ദ്രമായി അബുദാബി കേരള സോഷ്യല്‍ സെന്‍ററിനെ തെരെഞ്ഞെടുത്തു കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം അക്കാദമി സെക്രട്ടറി രാവുണ്ണി നിര്‍വ്വഹിച്ചു.
നാലു പതിറ്റാണ്ടായി അബുദാബി മലയാളികളുടെ കലാ സാഹിത്യ സാംസ്കാരിക പ്രവര്‍ത്തന ങ്ങളുടെ സിരാ കേന്ദ്രമായി നില നില്‍ക്കുന്ന കേരളാ സോഷ്യല്‍ സെന്‍റര്‍, ഗള്‍ഫിലെ നാടക പ്രവര്‍ത്തന ങ്ങള്‍ പ്രോല്‍സാഹിപ്പി ക്കുന്നതിനു ചെയ്തിട്ടുള്ള സേവന ങ്ങളെ കൂടി വിലയിരുത്തി യതിന് ശേഷമാണ് അക്കാദമി ഇത്തരമൊരു നിര്‍ണ്ണായക തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത് എന്ന് പ്രഖ്യാപന ത്തിനു ശേഷം നടത്തിയ പ്രസംഗ ത്തില്‍ രാവുണ്ണി വ്യക്തമാക്കി.
ബഹ്‌റൈന്‍ കേരളീയ സമാജ ത്തിലും സൗദി കേളി യിലുമാണ് ഇന്ത്യയ്ക്കു പുറത്തുള്ള സംഗീത നാടക അക്കാദമി യുടെ ആദ്യ കേന്ദ്രങ്ങള്‍. ഇപ്പോള്‍ അബുദാബി യില്‍ കെ. എസ്. സി.യും. ഈ മൂന്ന് സെന്‍ററു കളുടെയും പ്രവര്‍ത്തന ങ്ങള്‍ കൂടുതല്‍ പഠിച്ച് അടുത്ത വര്‍ഷം മാത്രമേ വിപുലീകരണം ഉണ്ടാവൂ എന്നും അദ്ദേഹം അറിയിച്ചു. കേരള സംഗീത അക്കാദമി യുടെ യു. എ. ഇ. യിലെ ആസ്ഥാന കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം അക്കാദമി ചെയര്‍മാന്‍ മുകേഷ് ഉദ്ഘാടനം ചെയ്തു. കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി മുരളി അദ്ധ്യക്ഷത വഹിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സോഷ്യല്‍ സെന്‍റര്‍, നാടകം, ബഹുമതി