ഷാര്‍ജ : ജനകീയ പ്രധിരോധ സമിതി, സംസ്ഥാന സെക്രട്ടറി ജയ്സന്‍ ജോസഫ് ഇന്ന് വൈകുന്നേരം ഷാര്‍ജയില്‍ പ്രഭാഷണം നടത്തുന്നു. 45 മീറ്റര്‍ ബി. ഓ. റ്റി. വ്യവസ്ഥയില്‍ ദേശീയ പാത നിര്‍മ്മിക്കുവാനുള്ള രണ്ടാം സര്‍വ്വ കക്ഷി യോഗ തീരുമാനം റദ്ദാക്കണമെന്നും, 30 മീറ്ററില്‍ സ്ഥലമെടുത്തു, 21 മീറ്ററില്‍ ദേശീയ പാത നിര്‍മ്മിക്കണം എന്നും, അര്‍ഹമായ നഷ്ട പരിഹാരം നല്കി മാത്രമേ കുടി ഒഴിപ്പിക്കാവൂ എന്നും ആവശ്യപ്പെട്ടു കൊണ്ട് കേരളത്തില്‍ നടക്കുന്ന മുന്നേറ്റത്തോടൊപ്പം ചേര്‍ന്ന്‍ പ്രവര്‍ത്തി ക്കുവാനായി കുടി ഒഴിപ്പിക്കപ്പെടുന്ന വരുടെ കൂട്ടായ്മയില്‍ മുഖ്യ പ്രഭാഷകനായിട്ടാണ് ജയ്സന്‍ ജോസഫ് സംസാരിക്കുന്നത്. ഇന്ന് (നവംബര്‍ 19, വെള്ളിയാഴ്ച) വൈകീട്ട് 4 മണിക്ക് ഷാര്‍ജ ഏഷ്യ മ്യൂസിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഹാളില്‍ നടക്കുന്ന കൂട്ടായ്മയില്‍ സാമൂഹ്യ പ്രവര്‍ത്തകനും കോളമിസ്റ്റുമായ രാജീവ് ചേലനാട്ട് അദ്ധ്യക്ഷനായിരിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയം, പ്രതിഷേധം, ഷാര്‍ജ, സാമൂഹ്യ സേവനം