ദുബായ് : കേരളാ മുന്‍ മുഖ്യമന്ത്രിയും സ്വാതന്ത്ര്യ സമര സേനാനി യുമായിരുന്ന കെ. കരുണാകരന്‍റെ നിര്യാണത്തില്‍ ദുബായ് ഭാവനാ ആര്‍ട്‌സ് സൊസൈറ്റി അനുശോചന യോഗം സംഘടിപ്പിച്ചു.
ഹാഷിം അലാവി ഹാളില്‍ കൂടിയ അനുശോചന യോഗ ത്തില്‍ വൈസ് പ്രസിഡന്‍റ് കെ. തൃനാഥന്‍റെ അദ്ധ്യക്ഷത യില്‍ ജനറല്‍ സെക്രട്ടറി സുലൈമാന്‍ തണ്ടിലം സ്വാഗതവും ട്രഷറര്‍ ശശീന്ദ്രന്‍ നായര്‍ നന്ദിയും പറഞ്ഞു.
ജാതി മതത്തിന് അധീതമായി നിലകൊണ്ട നേതാവാ യിരുന്നു കെ. കരുണാകരന്‍ എന്ന്‍ ദല യുടെ ജനറല്‍ സെക്രട്ടറി സജീവനും, രാഷ്ട്രീയത്തില്‍ പകരം വെയ്ക്കാന്‍ മറ്റൊരാളില്ല എന്ന് ഒ. ഐ. സി. സി. ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലിയും, മുരളി യെ പാര്‍ട്ടി യില്‍ തിരിച്ചെടുക്കണം എന്ന് ഉമ കണ്‍വീര്‍ ആര്‍. ശ്രീകണ്ഠന്‍ നായരും, രാഷ്ട്രീയ ത്തില്‍ എതിരഭിപ്രായ മുണ്ടെങ്കിലും, ഉള്ളിന്‍റെ ഉള്ളില്‍ സ്‌നേഹം ഉണ്ടായിരുന്നു എന്ന് ലത്തീഫ് മമ്മിയൂരും, കൂടെ നിന്നവരെ എന്നും സഹായിച്ച വ്യക്തി യാണെന്ന് ഷാജി ഹനീഫ് പൊന്നാനിയും പറഞ്ഞു. നൗഷാദ് പുന്നത്തല, ഗോപാലകൃഷ്ണന്‍, പിന്‍റോ മാത്യു, ഇ. കെ. മുഹമ്മദ്, ഷാനവാസ് ചാവക്കാട്, പ്രഭാകരന്‍ ഇരിങ്ങാലക്കുട, മധു, ഹരിദാസ് ആര്‍ത്താറ്റ്, അഭേദ് ഇന്ദ്രന്‍, പ്രസാദ്, വി. പി. മമ്മൂട്ടി എന്നിവരും സംസാരിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, ദുബായ്, സംഘടന