ദുബായ് : നിത്യ ജീവിതത്തില്‍ വേദനകളും ഉത്ക്കണ്ഠകളും പങ്കിടാന്‍ കൂട്ടില്ലാതെ ഇരിക്കുമ്പോള്‍ കൂട്ടായ്മകള്‍ക്ക് പ്രത്യാശയുടെ പൊന്‍തിരി തെളിയിക്കുവാന്‍ കഴിയുമെന്ന് പ്രശസ്ത സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ 55 കോളേജുകളിലെ പൂര്‍വവിദ്യാര്‍ഥി സംഘടനകളുടെ സംഗമ വേദിയായ അക്കാഫ് അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡില്‍ വെള്ളിയാഴ്ച സംഘടിപ്പിച്ച ഓണവിരുന്ന് 2011 എന്ന വേദിയില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എം.ടി. പഠിച്ച കോളേജില്‍ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും പഠിക്കാന്‍ എത്തുന്ന സുഹൃത്തുക്കളുടെ കഥ പറയുന്ന ”സീനിയേഴ്സ്” എന്ന ചിത്രത്തിലെ താരങ്ങളായ മനോജ്.കെ.ജയന്‍, സിന്ദു മേനോന്‍, പത്മപ്രിയ, മീര നന്ദന്‍, ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ഓണവിരുന്ന് അവിസ്മരണീയമാക്കാന്‍ സദസ്സിലും വേദിയിലും ആദിയോടന്തം ഉണ്ടായിരുന്നു.
രാവിലെ പതിനൊന്നരയ്ക്ക് മുവ്വായിരത്തിലധികം പേര്‍ക്കുള്ള ഓണസദ്യയോടെ ആരംഭിച്ച ഓണവിരുന്നില്‍ എം.ടി തിരി തെളിച്ചു. വൈകിട്ട് നാലരയ്ക്ക് ആരംഭിച്ച ഘോഷയാത്രയില്‍ അനേകം പേര്‍ പങ്കെടുത്തു. തനത് നാടന്‍ കലാരൂപങ്ങളാല്‍ സമ്പന്നമായ ഘോഷയാത്രയില്‍ ചെണ്ട മേളം, ശിങ്കാരിമേളം, പുലികളി, തെയ്യം, കഥകളി, വിവിധ രൂപത്തിലുള്ള മാവേലിമാര്‍ എന്നിവര്‍ അണി നിരന്നു.
അക്കാഫ് പ്രസിഡന്റ് എം. ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. I.C.W.C കണ്‍വീനര്‍ കെ. കുമാര്‍, സിനിമ നിര്‍മാതാവ് വൈശാഖ് രാജന്‍, അക്കാഫ് സ്ഥാപക പ്രസിഡന്റ് ജി.നടരാജന്‍, ബിസിനസ് മേധാവി ഷിബു ചെറിയാന്‍, അക്കാഫ് ജനറല്‍ സെക്രട്ടറി ഷിനോയ് സോമന്‍, ട്രഷറര്‍ സി. ഷൈന്‍ ജെനെറല്‍ കണ്‍വീനര്‍ ദീപു ചാള്‍സ് എന്നിവര്‍ പ്രസംഗിച്ചു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, ദുബായ്, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, സംഘടന