കടമേരി റഹ്മാനിയ്യ അറബിക് കോളേജ് ബഹ്‌റൈന്‍ ചാപ്റ്റര്‍ മീറ്റ്‌

December 24th, 2010

മനാമ: മത – ഭൌതിക സമന്യയ വിദ്യാഭ്യാസ രംഗത്ത് നൂതന സിലബസ് ആവിഷ്കരിച്ചു നടപ്പിലാക്കിയ സംസ്ഥാനത്തെ (കേരളത്തിലെ) പ്രഥമ സ്ഥാപനമായ കടമേരി റഹ്മാനിയ്യ അറബിക് കോളേജിന്‍റെ ജി. സി. സി. രാഷ്ട്രങ്ങളിലെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മകള്‍ സജീവ മാക്കുന്നതിന്റെ ഭാഗമായി കോളേജിന്റെ ബഹ്‌റൈന്‍ ചാപ്റ്റര്‍ മീറ്റ്‌ ഡിസംബര്‍ 24 ന് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് മനാമയിലെ സമസ്ത കേന്ദ്ര മദ്രസ്സ ഓഡിറ്റോറിയത്തില്‍ നടക്കും.

കടമേരി റഹ്മാനിയ്യ ശരീഅത് വിഭാഗത്തിലും, കോളേജിന്‍റെ സഹോദര സ്ഥാപനങ്ങളിലും പഠനം പൂര്‍ത്തി യാക്കിയവരും പൂര്‍ത്തി യാക്കാത്തവരുമായ ബഹ്റൈനിലെ മുഴുവനാളുകളും കോളേജ് കമ്മിറ്റി അംഗങ്ങളും മീറ്റില്‍ നിര്‍ബന്ധമായി പങ്കെടുക്കണമെന്ന് കോ-ഓര്‍ഡിനേറ്റര്‍ സി. കെ. പി. അലി മുസ്ലിയാര്‍, സലിം ഫൈസി എന്നിവര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 39260905, 39062500, 33842672 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

ഉബൈദുല്ല റഹ്മാനി കൊമ്പംകല്ല്

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബഹ്റൈന്‍ സമസ്ത മുഹറം ക്യാമ്പ്‌ സമാപിച്ചു

December 22nd, 2010

bahrain-samastha-muharram-camp-epathram

ബഹ്റൈന്‍ : അപകടകരമായ തീവ്ര ചിന്താ ധാരയോ അക്രമത്തിലൂടെ വെട്ടിപ്പിടിക്കല്‍ തന്ത്രമോ ഇസ്‍ലാമിന്‍റെ പ്രബോധന മാര്‍ഗ്ഗമായിട്ട് പ്രവാചകന്‍ (സ) സ്വീകരിച്ചിട്ടില്ല എന്നതിന്റെ വലിയ മാതൃകയാണ് വിശുദ്ധ ഹിജ്റയുടെ സാഹചര്യമെന്നും സമാധാന സംസ്ഥാപന ത്തിനായി ഇസ്‍ലാം വിഭാവനം ചെയ്യുന്നത് ത്യാഗമാണെന്ന സന്ദേശവുമാണ് ഹിജ്റ ഓര്‍മ്മിപ്പി ക്കുന്നതെന്നും സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സി. കെ. പി. അലി മുസ്‍ലിയാര്‍ പ്രസ്താവിച്ചു. സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ സംഘടിപ്പിച്ച മുഹറം കാമ്പൈന്‍ സമാപന സംഗമത്തില്‍ ഹിജ്റ നല്‍കുന്ന വെളിച്ചം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

രാവിലെ നടന്ന രക്ഷാകര്‍തൃ സംഗമത്തില്‍ രക്ഷിതാക്കള്‍ ബാധ്യതകള്‍ എന്ന വിഷയത്തില്‍ സയ്യിദ് ഫക്റുദ്ദീന്‍ തങ്ങള്‍ ക്ലാസ്സെടുത്തു. തുടര്‍ന്ന് നടന്ന രണ്ടാം സെഷനില്‍ ഖുര്‍ആന്‍ നിത്യ നൂതന ഗ്രന്ഥം എന്ന പ്രമേയം അബ്ദുറസാഖ് നദ്‍വി കണ്ണൂര്‍ അവതരിപ്പിച്ചു. സയ്യിദ് അസ്ഹര്‍ തങ്ങള്‍, ഹംസ അന്‍വരി മോളൂര്‍, സലീം ഫൈസി പന്തിരിക്കര, എസ്. എം. അബ്ദുല്‍ വാഹിദ്, ഉമറുല്‍ ഫാറൂഖ് ഹുദവി എന്നിവര്‍ പ്രസംഗിച്ചു. കുന്നോത്ത് കുഞ്ഞബ്ദുല്ല ഹാജി, അബ്ദുറഹ്‍മാന്‍ ഹാജി, കളത്തില്‍ മുസ്തഫ, ഇബ്റാഹീം മൗലവി, അശ്റഫ് കാട്ടില്‍ പീടിക, അബ്ദുല്‍ ലത്തീഫ് പൂളപൊയില്‍, നിസാമുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പി. കെ. ഹൈദര്‍ മൗലവി സ്വാഗതവും വി. കെ. കുഞ്ഞി മുഹമ്മദ് ഹാജി നന്ദിയും പറഞ്ഞു

ഉബൈദ് റഹ്മാനി കൊമ്പംകല്ല്, മനാമ – ബഹ്‌റൈന്‍

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബഹ്റൈന്‍ കേരളീയ സമാജം ബെന്യാമിന് സ്വീകരണം നല്‍കുന്നു

December 7th, 2010

aadu-jeevitham-cover-epathram

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ബെന്യാമിന് ഡിസംബര്‍  9 വ്യാഴാഴ്ച രാത്രി 8 മണിക്ക് ബഹ്റൈന്‍ കേരളീയ സമാജം സ്വീകരണം   നല്‍കുന്നു.   തദവസരത്തില്‍ ബന്യാമിന്  അവാര്‍ഡ് നേടിക്കൊടുത്ത ‘ആടുജീവിതം’ സിനിമയാക്കുന്ന പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ബ്ലെസ്സി,  പ്രശസ്ത ചിന്തകനും എഴുത്തു കാരനുമായ  കെ.  ഇ.  എന്‍. കുഞ്ഞഹമ്മദ് എന്നിവര്‍ മുഖ്യ അതിഥികളായി പങ്കെടുക്കുന്നു.  ഡിസംബര്‍ 10 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് അതിഥി കളുമായി നടക്കുന്ന മുഖാമുഖം പരിപാടി യും ഉണ്ടായിരിക്കും.

 അയച്ചു തന്നത് : റഹ്മത്ത് അലി

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ഒരു നല്ല നാളേക്കു വേണ്ടി ബഹറൈനില്‍

October 9th, 2010

kv-shamsudheen-epathram

ദുബായ്‌ : പ്രവാസി ബന്ധു വെല്‍ഫയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ. വി. ഷംസുദ്ദീന്‍, “ഒരു നല്ല നാളേക്കു വേണ്ടി” എന്ന പരിപാടിയുടെ 214ആമത് ക്ലാസ്‌ ബഹറൈനില്‍ നടത്തി. ബഹറൈന്‍ കേരളീയ സമാജത്തില്‍ ഒക്ടോബര്‍ 8 വെള്ളിയാഴ്ച യായിരുന്നു ക്ലാസ്‌ നടത്തിയത്. പ്രവാസികളിലും, വിശിഷ്യാ കുടുംബാംഗങ്ങളിലും, ഇന്ന് കണ്ടു വരുന്ന ധൂര്‍ത്തും ആര്‍ഭാടങ്ങളും കുറച്ച്, മിത വ്യയത്തിലൂടെ എങ്ങിനെ മുന്നോട്ട് പോകാമെന്നും, പ്രവാസികളില്‍ സമ്പാദ്യ ശീലം എങ്ങനെ വളര്‍ത്താം എന്നും അദ്ദേഹം വിശദീകരിച്ചു.

ബഹറൈനിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ജോര്‍ജ്‌ ജോസഫിന്റെ രക്ഷാകര്‍തൃത്വത്തിലാണ് പരിപാടി നടത്തപ്പെട്ടത്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബഹറൈന്‍ കേരളീയ സമാജം കവിതാ പുരസ്കാരം – 2010

September 10th, 2010

bahrain-keraleeya-samajam-epathramബഹറൈന്‍ : ഗള്‍ഫ്‌ മലയാളികളുടെ സര്‍ഗ്ഗ വാസനകള്‍ കണ്ടെത്തുന്നതിനും പ്രോത്സാഹി പ്പിക്കുന്ന തിനുമായി ബഹറൈന്‍ കേരളീയ സമാജം സാഹിത്യ വിഭാഗം “സമാജം കഥ / കവിതാ പുരസ്കാരം – 2010” എന്ന പേരില്‍ കഥ – കവിത മത്സരം സംഘടിപ്പിക്കുന്നു. അയ്യായിരം രൂപയും, ഫലകവും, പ്രശസ്‌തി പത്രവുമാണ്‌ ഓരോ വിഭാഗത്തിലേയും സമ്മാനം.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ സൃഷ്ടികള്‍ 2010 സെപ്‌റ്റംബര്‍ 20 തിങ്കളാഴ്‌ചയ്ക്കു മുന്‍പായി ബഹറൈന്‍ കേരളീയ സമാജം, പി. ബി. നമ്പര്‍. 757, മനാമ, ബഹറൈന്‍ എന്ന വിലാസത്തിലോ bksaward അറ്റ്‌ gmail ഡോട്ട് കോം എന്ന ഇ മെയില്‍ വിലാസത്തിലോ അയയ്ക്കേണ്ടതാണ്.

കവറിനു മുകളില്‍ ‘സമാജം കഥ / കവിതാ പുരസ്കാരം – 2010’ എന്ന് പ്രത്യേകം രേഖപ്പെടു ത്തിയിരിക്കണം.

നാട്ടില്‍ നിന്നുള്ള കഥാകാരന്മാരും, കവികളും ഉള്‍പ്പെട്ട ജൂറിയായിരിക്കും അവാര്‍ഡുകള്‍ നിശ്ചയിക്കുക. ഒക്‌ടോബര്‍ 5ന് വിജയിയെ പ്രഖ്യാപിക്കുകയും, തുടര്‍ന്ന് സമാജത്തില്‍ ഒക്‌ടോബര്‍ 15 ന് നടക്കുന്ന വിപുലമായ ചടങ്ങില്‍ വച്ച്‌ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുകയും ചെയ്യും.

പങ്കെടുക്കു ന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ :

 1. രചയിതാവ്‌ ഇപ്പോള്‍ ഗള്‍ഫ്‌ മേഖലയില്‍ എവിടെയെങ്കിലും താമസിക്കുന്ന വ്യക്‌തി ആയിരിക്കണം.
 2. മൗലിക സൃഷ്ടികള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. വിവര്‍ത്തനങ്ങള്‍, ആശയാനുകരണം എന്നിവ പരിഗണിക്കുന്നതല്ല.
 3. ഒരു വ്യക്‌തി ഒരു വിഭാഗത്തില്‍ ഒരു സൃഷ്ടി മാത്രമേ അയയ്ക്കാന്‍ പാടുള്ളൂ. എന്നാല്‍ ഒരാള്‍ക്ക്‌ കഥയ്ക്കും കവിതയ്ക്കും ഒരേ സമയം പങ്കെടുക്കാം.
 4. പ്രസിദ്ധീകരിച്ചതോ പ്രസിദ്ധീകരിക്കാത്തതോ ആയ സൃഷ്ടികള്‍ അയയ്ക്കാം.
 5. കഥ 10 പുറത്തിലും കവിത 60 വരിയിലും കൂടാന്‍ പാടില്ല.
 6. സൃഷ്ടികളില്‍ രചയിതാവിന്റെ പേരോ തിരിച്ചറിയാന്‍ ഉതകുന്ന മറ്റ്‌ സൂചനകളോ പാടില്ല.
 7. രചയിതാവിനെ സംബന്ധിച്ച വിവരങ്ങള്‍, ബന്ധപ്പെടാനുള്ള നമ്പര്‍, ഇ മെയില്‍ വിലാസം എന്നിവ പ്രത്യേകം തയ്യാറാക്കി സൃഷ്ടികള്‍ക്കൊപ്പം അയയ്ക്കണം.
 8. സൃഷ്ടികള്‍ ലഭിക്കേണ്ട അവസാന തീയതി : 20.09.2010
 9. ബഹറിന്‍ കേരളീയ സമാജം സാഹിത്യ വിഭാഗം കമ്മിറ്റി അംഗങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ പാടില്ല.
 10. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.
 11. മത്സരത്തിനായി അയയ്ക്കുന്ന സൃഷ്ടികള്‍ തിരിച്ചു നല്‍കുന്നതല്ല. അതിനാല്‍ കോപ്പികള്‍ സൂക്‌ഷിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സാഹിത്യ വിഭാഗം കണ്‍‌വീനര്‍ ബാജി ഓടംവേലി 00973 – 39258308 എന്ന നമ്പറില്‍ ബന്ധപ്പെടുക. (bajikzy അറ്റ്‌ yahoo ഡോട്ട് കോം)

devasenaബഹ്റിന്‍ കേരളീയ സമാജത്തിന്‍റെ 2009 ലെ സാഹിത്യ പുരസ്ക്കാരങ്ങള്‍ ചെറുകഥാ വിഭാഗത്തില്‍ ബിജു പി. ബാലകൃഷ്ണനും, കവിതാ വിഭാഗത്തില്‍ ദേവസേനയ്ക്കും ആണ് ലഭിച്ചത്. ബിജുവിന്റെ അവര്‍ക്കിടയില്‍ എന്ന കഥയ്ക്കാണ് സമ്മാനം.

e പത്ര ത്തിന്റെ പ്രണയ മലയാളം എഡിറ്റര്‍ കൂടിയായ ദേവസേന യുടെ “അടുക്കി വച്ചിരിക്കുന്നത്” എന്ന കവിതയാണ് പുരസ്ക്കാരത്തിന് അര്‍ഹമായത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 1 of 212

« Previous « ഈദ്‌ വെള്ളിയാഴ്ച
Next Page » ഇസ്ലാം ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നില്ല : അബ്ദുസ്സലാം മോങ്ങം »ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine