ബഹറൈന്‍ : ഗള്‍ഫ് മലയാളികളുടെ സര്‍ഗ്ഗ വാസനകള്‍ കണ്ടെത്തുന്നതിനും പ്രോത്സാഹി പ്പിക്കുന്ന തിനുമായി ബഹറൈന്‍ കേരളീയ സമാജം സാഹിത്യ വിഭാഗം “സമാജം കഥ / കവിതാ പുരസ്കാരം – 2010” എന്ന പേരില്‍ കഥ – കവിത മത്സരം സംഘടിപ്പിക്കുന്നു. അയ്യായിരം രൂപയും, ഫലകവും, പ്രശസ്‌തി പത്രവുമാണ് ഓരോ വിഭാഗത്തിലേയും സമ്മാനം.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ സൃഷ്ടികള്‍ 2010 സെപ്‌റ്റംബര്‍ 20 തിങ്കളാഴ്‌ചയ്ക്കു മുന്‍പായി ബഹറൈന്‍ കേരളീയ സമാജം, പി. ബി. നമ്പര്‍. 757, മനാമ, ബഹറൈന്‍ എന്ന വിലാസത്തിലോ bksaward അറ്റ് gmail ഡോട്ട് കോം എന്ന ഇ മെയില്‍ വിലാസത്തിലോ അയയ്ക്കേണ്ടതാണ്.
കവറിനു മുകളില്‍ ‘സമാജം കഥ / കവിതാ പുരസ്കാരം – 2010’ എന്ന് പ്രത്യേകം രേഖപ്പെടു ത്തിയിരിക്കണം.
നാട്ടില്‍ നിന്നുള്ള കഥാകാരന്മാരും, കവികളും ഉള്‍പ്പെട്ട ജൂറിയായിരിക്കും അവാര്‍ഡുകള്‍ നിശ്ചയിക്കുക. ഒക്‌ടോബര്‍ 5ന് വിജയിയെ പ്രഖ്യാപിക്കുകയും, തുടര്‍ന്ന് സമാജത്തില്‍ ഒക്‌ടോബര്‍ 15 ന് നടക്കുന്ന വിപുലമായ ചടങ്ങില്‍ വച്ച് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുകയും ചെയ്യും.
പങ്കെടുക്കു ന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ :
- രചയിതാവ് ഇപ്പോള്‍ ഗള്‍ഫ് മേഖലയില്‍ എവിടെയെങ്കിലും താമസിക്കുന്ന വ്യക്‌തി ആയിരിക്കണം.
- മൗലിക സൃഷ്ടികള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. വിവര്‍ത്തനങ്ങള്‍, ആശയാനുകരണം എന്നിവ പരിഗണിക്കുന്നതല്ല.
- ഒരു വ്യക്‌തി ഒരു വിഭാഗത്തില്‍ ഒരു സൃഷ്ടി മാത്രമേ അയയ്ക്കാന്‍ പാടുള്ളൂ. എന്നാല്‍ ഒരാള്‍ക്ക് കഥയ്ക്കും കവിതയ്ക്കും ഒരേ സമയം പങ്കെടുക്കാം.
- പ്രസിദ്ധീകരിച്ചതോ പ്രസിദ്ധീകരിക്കാത്തതോ ആയ സൃഷ്ടികള്‍ അയയ്ക്കാം.
- കഥ 10 പുറത്തിലും കവിത 60 വരിയിലും കൂടാന്‍ പാടില്ല.
- സൃഷ്ടികളില്‍ രചയിതാവിന്റെ പേരോ തിരിച്ചറിയാന്‍ ഉതകുന്ന മറ്റ് സൂചനകളോ പാടില്ല.
- രചയിതാവിനെ സംബന്ധിച്ച വിവരങ്ങള്‍, ബന്ധപ്പെടാനുള്ള നമ്പര്‍, ഇ മെയില്‍ വിലാസം എന്നിവ പ്രത്യേകം തയ്യാറാക്കി സൃഷ്ടികള്‍ക്കൊപ്പം അയയ്ക്കണം.
- സൃഷ്ടികള്‍ ലഭിക്കേണ്ട അവസാന തീയതി : 20.09.2010
- ബഹറിന്‍ കേരളീയ സമാജം സാഹിത്യ വിഭാഗം കമ്മിറ്റി അംഗങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ പാടില്ല.
- ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.
- മത്സരത്തിനായി അയയ്ക്കുന്ന സൃഷ്ടികള്‍ തിരിച്ചു നല്‍കുന്നതല്ല. അതിനാല്‍ കോപ്പികള്‍ സൂക്‌ഷിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് സാഹിത്യ വിഭാഗം കണ്‍വീനര്‍ ബാജി ഓടംവേലി 00973 – 39258308 എന്ന നമ്പറില്‍ ബന്ധപ്പെടുക. (bajikzy അറ്റ് yahoo ഡോട്ട് കോം)
ബഹ്റിന്‍ കേരളീയ സമാജത്തിന്‍റെ 2009 ലെ സാഹിത്യ പുരസ്ക്കാരങ്ങള്‍ ചെറുകഥാ വിഭാഗത്തില്‍ ബിജു പി. ബാലകൃഷ്ണനും, കവിതാ വിഭാഗത്തില്‍ ദേവസേനയ്ക്കും ആണ് ലഭിച്ചത്. ബിജുവിന്റെ അവര്‍ക്കിടയില്‍ എന്ന കഥയ്ക്കാണ് സമ്മാനം.
e പത്ര ത്തിന്റെ പ്രണയ മലയാളം എഡിറ്റര്‍ കൂടിയായ ദേവസേന യുടെ “അടുക്കി വച്ചിരിക്കുന്നത്” എന്ന കവിതയാണ് പുരസ്ക്കാരത്തിന് അര്‍ഹമായത്.
-