കെ. കരുണാകരന്‍റെ നിര്യാണത്തില്‍ അനുശോചിച്ചു

December 31st, 2010

bhavana-arts-society-dubai-epathram

ദുബായ് : കേരളാ മുന്‍ മുഖ്യമന്ത്രിയും സ്വാതന്ത്ര്യ സമര സേനാനി യുമായിരുന്ന കെ. കരുണാകരന്‍റെ നിര്യാണത്തില്‍ ദുബായ് ഭാവനാ ആര്‍ട്‌സ് സൊസൈറ്റി അനുശോചന യോഗം സംഘടിപ്പിച്ചു.
ഹാഷിം അലാവി ഹാളില്‍ കൂടിയ അനുശോചന യോഗ ത്തില്‍ വൈസ് പ്രസിഡന്‍റ് കെ. തൃനാഥന്‍റെ അദ്ധ്യക്ഷത യില്‍ ജനറല്‍ സെക്രട്ടറി സുലൈമാന്‍ തണ്ടിലം സ്വാഗതവും ട്രഷറര്‍ ശശീന്ദ്രന്‍ നായര്‍ നന്ദിയും പറഞ്ഞു.

ജാതി മതത്തിന് അധീതമായി നിലകൊണ്ട നേതാവാ യിരുന്നു കെ. കരുണാകരന്‍ എന്ന്‍ ദല യുടെ ജനറല്‍ സെക്രട്ടറി സജീവനും, രാഷ്ട്രീയത്തില്‍ പകരം വെയ്ക്കാന്‍  മറ്റൊരാളില്ല എന്ന് ഒ. ഐ. സി. സി.  ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലിയും, മുരളി യെ പാര്‍ട്ടി യില്‍ തിരിച്ചെടുക്കണം എന്ന് ഉമ കണ്‍വീര്‍ ആര്‍.  ശ്രീകണ്ഠന്‍ നായരും, രാഷ്ട്രീയ ത്തില്‍ എതിരഭിപ്രായ മുണ്ടെങ്കിലും, ഉള്ളിന്‍റെ ഉള്ളില്‍ സ്‌നേഹം ഉണ്ടായിരുന്നു എന്ന് ലത്തീഫ് മമ്മിയൂരും, കൂടെ നിന്നവരെ എന്നും സഹായിച്ച വ്യക്തി യാണെന്ന് ഷാജി ഹനീഫ് പൊന്നാനിയും പറഞ്ഞു. നൗഷാദ് പുന്നത്തല, ഗോപാലകൃഷ്ണന്‍, പിന്‍റോ മാത്യു, ഇ. കെ. മുഹമ്മദ്, ഷാനവാസ് ചാവക്കാട്, പ്രഭാകരന്‍ ഇരിങ്ങാലക്കുട, മധു, ഹരിദാസ് ആര്‍ത്താറ്റ്, അഭേദ് ഇന്ദ്രന്‍, പ്രസാദ്, വി. പി. മമ്മൂട്ടി എന്നിവരും സംസാരിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നാടകോത്സവം : വിഷജ്വരം ഇന്ന്

December 24th, 2010

dala-drama-vishajwaram-epathram

അബുദാബി : അബുദാബി കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച  നാടകോത്സവ ത്തില്‍  ഒന്‍പതാം ദിവസമായ  വെള്ളിയാഴ്ച (ഡിസംബര്‍  24 ) രാത്രി 8.30 ന്, ദല ദുബായ്  അവതരിപ്പിക്കുന്ന   ‘വിഷജ്വരം’ എന്ന നാടകം അരങ്ങേറും
 
മുഹമ്മദ്‌ പറശ്ശിനിക്കടവ് എഴുതി പി. പി. അഷ്‌റഫ്‌ – മോഹന്‍ മൊറാഴ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത നാടക മാണ്   വിഷജ്വരം. ഡിസംബര്‍  10  വെള്ളിയാഴ്‌ച തുടക്കം കുറിച്ച നാടകോത്സവം ഇന്ന് സമാപിക്കുക യാണ്.
 
നാളെ (ഡിസംബര്‍ 25 ശനിയാഴ്ച) മത്സര ത്തിന്‍റെ ഫല പ്രഖ്യാപന വും സമ്മാന വിതരണവും നടക്കും. ഇതോടനു ബന്ധിച്ച് കെ. എസ്. സി. കലാ വിഭാഗം അവതരിപ്പിക്കുന്ന ‘ഉസ്മാന്‍റെ ഉമ്മ’ എന്ന ലഘുനാടകം അരങ്ങേറും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചങ്ങാതിക്കൂട്ടം ദുബായില്‍

December 23rd, 2010

changathikoottam-epathram

ദുബായ് :   ഫ്രണ്ട്‌സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷദ് യു. എ. ഇ. യിലെ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ഏകദിന അവധിക്കാല ക്യാമ്പ്‌ ചങ്ങാതിക്കൂട്ടം,  ഡിസംബര്‍ 31 വെള്ളിയാഴ്ച രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ  ദുബായ് ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ വെച്ച് നടക്കുന്നു.
 
ഔപചാരിക വിദ്യാഭ്യാസ ത്തിന്‍റെ ചട്ടക്കൂടിനു പുറത്തു നിന്നു കൊണ്ട് കുട്ടികള്‍ക്ക് ഹൃദ്യമായ കളികളിലൂടെയും, പാട്ടുകളിലൂടെയും ലഘു പരീക്ഷണ ങ്ങളിലൂടെയും ശാസ്ത്ര ബോധത്തില്‍ അധിഷ്ഠിതമായ വ്യക്തിത്വ വികസനം സാദ്ധ്യമാക്കുകയാണ് ചങ്ങാതിക്കൂട്ടം കൊണ്ട് ശാസ്ത്ര സാഹിത്യ പരിഷദ് ലക്ഷ്യമിടുന്നത്.  കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :  050 39 51 755

അയച്ചു തന്നത് : റിയാസ്‌ വെഞ്ഞാറമൂട്

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചങ്ങമ്പുഴ അനുസ്മരണവും കവിയരങ്ങും സംഘടിപ്പിച്ചു

December 22nd, 2010

bhavana-arts-dubai-epathram

ദുബായ് : ഭാവന ആര്‍ട്‌സ് സൊസൈറ്റി ചങ്ങമ്പുഴ അനുസ്മരണ സമ്മേളനവും കവിയരങ്ങും സംഘടിപ്പിച്ചു.  വൈസ് പ്രസിഡന്‍റ് കെ. തൃനാഥിന്‍റെ  അദ്ധ്യക്ഷത യില്‍ നടന്ന പരിപാടി യില്‍ സുലൈമാന്‍ തണ്ടിലം സ്വാഗതം പറഞ്ഞു. കലാവിഭാഗം സെക്രട്ടറി ഷാനവാസ് ചാവക്കാട്‌ ആമുഖ പ്രസംഗം നടത്തി.
 
ചങ്ങമ്പുഴ യുടെ ‘മനസ്വിനി’ എന്ന കവിത മേഘാ രഘു ആലപിച്ചു. മുരളി മാസ്റ്റര്‍  ‘കവിയും കാലവും’, ബഷീര്‍ തിക്കോടി ‘കവിതയുടെ ജനകീയത’, ജ്യോതികുമാര്‍ ‘കവിത യിലെ കാല്പനികത’ എന്നീ വിഷയ ങ്ങളെ ക്കുറിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അബ്ദുള്‍ഗഫൂര്‍ മോഡറേറ്റര്‍ ആയിരുന്നു.
 

bhavana-arts-audiance-epathram

തുടര്‍ന്നു നടന്ന കവിയരങ്ങില്‍ ലത്തീഫ് മമ്മിയൂര്‍ കവികളെ സദസ്സിന് പരിചയപ്പെടുത്തി. ഇസ്മയില്‍ മേലടി കവിത ചൊല്ലി കവിയരങ്ങ് ഉദ്ഘാടനം ചെയ്തു. അസ്‌മോ പുത്തന്‍ചിറ, ജോസ്ആന്‍റണി, ജി. എസ്. ജോയ്, സലീം അയ്യനേത്ത്, അനൂപ് ചന്ദ്രന്‍, പ്രകാശന്‍ കടന്നപ്പള്ളി, രാംമോഹന്‍ പാലിയത്ത്, ശിവപ്രസാദ്, സിന്ധു മനോഹര്‍, കെ. കെ. എസ്. പിള്ള, ഗോപാല കൃഷ്ണന്‍, ലത്തീഫ് മമ്മിയൂര്‍, വിപുല്‍ എന്നിവര്‍ കവിത ആലപിച്ചു.

യുണൈറ്റഡ് മലയാളി അസോസിയേഷന്‍ കണ്‍വീനര്‍ ശ്രീകണ്ഠന്‍ നായര്‍ ആശംസ യും ട്രഷറര്‍ ശശീന്ദ്രന്‍ നായര്‍ ആറ്റിങ്ങല്‍ നന്ദിയും പറഞ്ഞു.

വാര്‍ത്ത അയച്ചത്: സുലൈമാന്‍

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രഗല്‍ഭനായ ഒരു എഴുത്തുകാരനെ നഷ്ട്ടപ്പെട്ടു

December 18th, 2010

journalist-k-m-ahmed-epathram

ദുബായ് : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഉത്തരദേശം പത്രാധിപരു മായ കെ. എം. അഹമ്മദി ന്‍റെ നിര്യാണ ത്തിലൂടെ പ്രഗല്‍ഭനായ ഒരു എഴുത്തുകാര നേയും പൊതു പ്രവര്‍ത്തക നെയുമാണ് കാസര്‍കോടിനു നഷ്ടമായത് എന്ന്‍ ആലൂര്‍ വികസന സമിതി ദുബായ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ആലൂര്‍ ടി. എ. മഹമൂദ് ഹാജി അനുശോചന സന്ദേശ ത്തില്‍ പറഞ്ഞു.
കാസര്‍കോട് ജില്ല യുടെ രൂപീകരണ ത്തിനും വികസന ത്തിനും വേണ്ടി അദ്ദേഹം എഴുതിയ വാര്‍ത്ത കളും ചെയ്ത ത്യാഗവും സേവന വും ഒരിക്കലും മറക്കാന്‍ ആവാത്തതാണ്. അഹമദ് സാഹിബ് ചെയ്ത സേവനം കാസര്‍കോട്ടു കാരുടെ മനസ്സില്‍ എന്നും കെടാവിള ക്കായി നില നില്‍ക്കും എന്നും അനുശോചന സന്ദേശ ത്തില്‍ മഹമൂദ് ഹാജി  പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 1 of 912345...Last »

« Previous « നാടകോത്സവ ത്തില്‍ ഇന്ന്‍ ‘വൊയ്‌സെക്’
Next Page » മൂടല്‍മഞ്ഞില്‍ കരുതലോടെ വണ്ടി ഓടിക്കുക : പോലീസ്‌ മുന്നറിയിപ്പ്‌ »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine