
ദുബായ് : ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഇവന്‍റ്സ് ഫോര്‍ കേരള’ (Events4kerala ) സംഘടിപ്പിക്കുന്ന ഏകദിന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്‍റ് 2010 ഡിസംബര്‍ 31 വെള്ളിയാഴ്ച, ദുബായ് അല്‍ ഇത്തിഹാദ് സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടത്തുന്നു.
അഖിലേന്ത്യാ തലത്തില്‍ സംഘടിപ്പിക്കുന്ന ഈ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്‍റ് ‘ലീഗ് കം നോക്ക് ഔട്ട്’ അടിസ്ഥാന ത്തിലാണ് നടക്കുക. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ വിശദ വിവരങ്ങള്‍ക്കും രാജിസ്ട്രേഷനും താഴെ കാണുന്ന നമ്പരുകളില്‍ ബന്ധപ്പെടുക.
ജബ്ബാര്‍ കൊളത്തറ : 050 360 92 10, ബഷീര്‍ : 055 581 21 46, സൈഫു : 050 528 50 78




ദുബായ്: ‘മുസ്‌ലിം ഐക്യം, നവോത്ഥാനം പുനര്‍ വായന’ എന്ന വിഷയ ത്തില്‍ സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ നവംബര്‍ 12 വെള്ളിയാഴ്ച 7 മണിക്ക് ദുബായ് കെ. എം. സി. സി. ഹാളില്‍ നടക്കും. എയിംസ് പ്രസിഡന്‍റ് പി. എ. ഇബ്രാഹിം ഹാജി ഉദ്ഘാടനം നിര്‍വഹിക്കും. വിവിധ സംഘടന കളെ പ്രതിനിധീകരിച്ച് ആരിഫ് സൈന്‍, ഹുസൈന്‍ തങ്ങള്‍ വാടനപ്പിള്ളി, ശംസുദ്ധീന്‍ നദുവി, എ. എം. നജീബ് മാസ്റ്റര്‍, സഹദ് പുറക്കാട്, വാജിദ് റഹമാനി, എം. എ. ലത്തീഫ്, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കും. പ്രസിഡന്‍റ് കെ. എച്. എം. അഷ്‌റഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അഹമ്മദ് കുട്ടി മദനി മോഡറേറ്റര്‍ ആയിരിക്കും.
ദുബായ്: വെഞ്ഞാറമൂട് പ്രവാസി കൂട്ടായ്മ ‘വെണ്മ യു. എ. ഇ.’ യുടെ ഈ വര്‍ഷത്തെ ഓണം – ഈദ് ആഘോഷങ്ങള്‍ ദുബായ് മംസാര്‍ പാര്‍ക്കില്‍ വെച്ചു നടത്തുന്നു. നവംബര്‍ 12 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ ആരംഭിക്കുന്ന “ഓണം – ഈദ് കാര്‍ണിവല്‍” എന്ന പരിപാടി യില്‍ അത്ത പ്പൂക്കളം, കുട്ടികള്‍ക്കും മുതിര്‍ന്ന വര്‍ക്കുമായി വിവിധ കലാ കായിക മല്‍സരങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : രാജേന്ദ്രന്‍ വെഞ്ഞാറമൂട് 050 566 38 17 , സുദര്‍ശനന്‍ 050 545 96 41



















