മനോജ്‌ കാനയുടെ ഏകാഭിനയ നാടകം

January 7th, 2010

prerana-uaeപ്രേരണ യു. എ. ഇ. യുടെ വിഷ്വല്‍ ആന്റ് പെര്‍ഫോര്‍മിംഗ്‌ ആര്‍ട്ട്‌സ്‌ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍, ജനുവരി 8 വെള്ളിയാഴ്ച, വൈകീട്ട്‌ 5.30 ന്‌, റോളയിലെ നാഷണല്‍ തിയേറ്ററില്‍ വെച്ച്‌, പ്രമുഖ നാടക രചയിതാവും സംവിധായകനുമായ മനോജ്‌ കാനയുടെ Dotcom എന്ന ഏകാഭിനയ നാടകാവതരണം (Solo Drama Performance) ഉണ്ടായിരിക്കുന്നതാണ്‌.
 
2005-ലെയും 2007-ലെയും നാടകത്തിനുള്ള സംഗീത നാടക അക്കാഡമി പുരസ്ക്കാരം ലഭിച്ച മനോജ്‌ കാന ഒരുക്കുന്ന, തീര്‍ത്തും വ്യത്യസ്തമായ ഈ നാടകാ നുഭവത്തിലേക്ക്‌ ഏവരെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ പ്രദോഷ്‌ കുമാര്‍ (055-7624314), അനൂപ്‌ ചന്ദ്രന്‍ (050-5595 790) എന്നിവരുമായി ബന്ധപ്പെടുക.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ബുര്‍ജ് ദുബായ് ഇന്ന് തുറക്കും

January 4th, 2010

burj-dubaiദുബായ് : ഹിസ് ഹൈനസ്സ് ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്ന് (ജനുവരി നാല്, 2010) ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ദുബായ് ഉല്‍ഘാടനം ചെയ്യും. യു. എ. ഇ. വൈസ് പ്രസിഡണ്ടും, പ്രധാന മന്ത്രിയും, ദുബായ് ഭരണാധികാരി യുമായി ഹിസ് ഹൈനസ്സ് ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അധികാരത്തില്‍ ഏറിയതിന്റെ നാലാം വാര്‍ഷിക ദിനമാണ് ജനുവരി 4.
 
800 മീറ്ററില്‍ അധികം ഉയരത്തില്‍ നില കൊള്ളുന്ന ബുര്‍ജ് ദുബായ് കെട്ടിടത്തിന് 160 ലേറെ നിലകളാണ് ഉള്ളത്. ലോകത്തിന്റെ നെറുകയില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ബുര്‍ജ് ദുബായ് കെട്ടിടത്തിന്റെ ഉയരമാണ് പലര്‍ക്കും ചര്‍ച്ചാ വിഷയം ആകുന്നതെങ്കിലും ഈ കെട്ടിടത്തിന്റെ നിര്‍മ്മാണത്തിന്റെ പുറകിലുള്ള സാങ്കേതിക വൈദഗ്ദ്ധ്യവും 124-‍ാം നിലയിലെ “അറ്റ് ദ റ്റോപ്” എന്ന സന്ദര്‍ശക ഗാലറിയില്‍ നിന്നുള്ള ആകാശ കാഴ്‌ച്ചയും ഇനിയുള്ള നാളുകളില്‍ ചര്‍ച്ച ചെയ്യപ്പെടും എന്ന് തീര്‍ച്ച.
 

burj-dubai

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

 
ഉയരത്തിനു പുറമെ മറ്റ് നിരവധി പ്രത്യേകതകളും റെക്കോര്‍ഡുകളും ബുര്‍ജ് ദുബായ് അവകാശപ്പെടുന്നുണ്ട്. കെട്ടിടത്തില്‍ നിന്നും 96 കിലോമീറ്റര്‍ അകലെ നിന്നു പോലും ബുര്‍ജ് ദുബായ് ഗോപുരം ദൃശ്യമാവും. 124-‍ാം നിലയിലെ സന്ദര്‍ശക ഗ്യാലറി ഇത്തരം പൊതു ജനങ്ങള്‍ക്ക് സന്ദര്‍ശിക്കാവുന്ന ലോകത്തിലെ ഏറ്റവും ഉയരമേറിയ നിരീക്ഷണ ഗ്യാലറിയാണ്. 160 ലക്ഷുറി ഹോട്ടല്‍ റൂമുകളാണ് ഇവിടെയുള്ളത്. 605 മീറ്റര്‍ ഉയരത്തിലേക്ക് കോണ്‍ക്രീറ്റ് പമ്പ് ചെയ്ത് കയറ്റിയതാണ് മറ്റൊരു ലോക റെക്കോര്‍ഡ്. 5500 കിലോഗ്രാം ഭാരം കയറ്റാവുന്ന ബുര്‍ജ് ദുബായിലെ സര്‍വീസ് ലിഫ്റ്റ് 504 മീറ്റര്‍ ഉയരമാണ് താണ്ടുന്നത്. ഇതും ഒരു ലോക റെക്കോര്‍ഡ് തന്നെ.
 
49 ഓഫീസ് ഫ്ലോറുകള്‍, 57 ലിഫ്റ്റുകള്‍, 1044 സ്വകാര്യ അപ്പാര്‍ട്ട്മെന്റുകള്‍, 3000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള പാര്‍ക്കിംഗ് സ്ഥലം എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. 12,000 ജോലിക്കാരാണ് ഒരേ സമയം ഈ കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനായി ഇവിടെ ജോലി ചെയ്തത്. 31,400 ടണ്‍ ഉരുക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ ഉപയോഗിച്ചു എന്നതും മറ്റൊരു സവിശേഷതയാണ്. ലോകത്തിലെ ഏറ്റവും ഉയരത്തില്‍ പ്രവര്‍ത്തിക്കുന്ന ജല ധാരയായ “ദ ദുബായ് ഫൌണ്ടന്‍” ബുര്‍ജ് ദുബായ് കെട്ടിടത്തിന് മുന്‍പില്‍ സ്ഥിതി ചെയ്യുന്നു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

ബഷീര്‍ തിക്കോടിയേയും പുന്നയൂര്‍ക്കുളം സെയ്‌നുദ്ദീനെയും ആദരിച്ചു

January 1st, 2010

basheer-zainuddeenദുബായ് : അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം യു.എ.ഇ. ചാപ്റ്ററിന്റെയും കോഴിക്കോട് സഹൃദയ വേദിയുടെയും ആഭിമുഖ്യത്തില്‍ ദുബായില്‍ അരങ്ങേറിയ നര്‍മ്മ സന്ധ്യയില്‍ എഴുത്തുകാരനും യു.എ.ഇ. യിലെ അറിയപ്പെടുന്ന സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനും വാഗ്മിയുമായ ബഷീര്‍ തിക്കോടിയേയും ബുള്‍ഫൈറ്റര്‍ എന്ന് കഥാ സമാഹാരത്തിന്റെ രചയിതാവായ പുന്നയൂര്‍ക്കുളം സെയ്നുദ്ദീനെയും ആദരിച്ചു. “സദസ്യരാണ് താരം” എന്ന ഈ പരിപാടിക്ക് കോഴിക്കോട് റാഫി ഫൌണ്ടേഷന്‍ സെക്രട്ടറി നാസര്‍ പരദേശി നേതൃത്വം നല്‍കി. ഡിസംബര്‍ 31ന് ദെയ്‌റ മലബാര്‍ റെസ്റ്റോറന്റ് ഹാളില്‍ ആയിരുന്നു ചടങ്ങ്. ചിരന്തന സാംസ്കാരിക വേദി പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി പരിപാടി ഉല്‍ഘാടനം ചെയ്തു.
 

മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

 
“സദസ്യരാണ് താരം” എന്ന പരിപാടിയില്‍ സദസ്സില്‍ ഉള്ളവരെല്ലാവരും തങ്ങള്‍ക്ക് ഉണ്ടായ നര്‍മ്മ രസ പ്രധാനമായ ജീവിത അനുഭവങ്ങള്‍ പങ്കു വെച്ചു. സദസ്സില്‍ അവതരിപ്പിക്കപ്പെട്ട നര്‍മ്മ മുഹൂര്‍ത്തങ്ങളെല്ലാം ഹാസ്യത്തി നുപരിയായി അമൂല്യമായ ജീവിത സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളു ന്നതായിരുന്നു എന്നത് ശ്രദ്ധേയമായി.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 9 of 9« First...56789

« Previous Page
Next » വി.ടി.വി. ദാമോദരന് പ്രവാസി സംസ്കൃതി പുരസ്കാരം »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine