ദുബായ് : ഹെയ്തിയിലെ ദുരന്ത ബാധിത പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് നല്‍കാനായി യു.എ.ഇ. ഇന്ത്യന്‍ മീഡിയ ഫോറം ഹെയ്തി ഹെല്‍പ് സര്‍വ്വീസിന്റെ സഹായ പാക്കേജ് ദുബായ് റെഡ് ക്രെസെന്റ് സൊസൈറ്റിയ്ക്ക് കൈമാറി. ഒരു ലക്ഷം ദിര്‍ഹം വിലമതിക്കുന്ന സഹായ പാക്കേജില്‍ കുട്ടികള്‍ക്കുള്ള പുതിയ വസ്ത്രങ്ങളും, മരുന്നുകളും ഭക്ഷണ കിറ്റുകളുമാണ് അടങ്ങിയിരുന്നത്.
വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്തരമൊരു സംരംഭത്തിന് ആരംഭം കുറിക്കുവാനും, വിജയകരമായി പൂര്‍ത്തിയാക്കുവാനും ഫോറത്തിന് കഴിഞ്ഞത് യു.എ.ഇ. യിലെ ചില മനുഷ്യ സ്നേഹികളുടെ സഹായം കൊണ്ട് കൂടിയാണ്. ഫോറം പ്രവര്‍ത്തകരുടെ ഈ മഹത്തായ സഹായ സംരംഭത്തെ കുറിച്ച് അറിഞ്ഞ പലരും ഇതുമായി സഹകരിക്കാന്‍ തയ്യാറായി മുന്നോട്ട് വരികയായിരുന്നു.
മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം
ഇതില്‍ എടുത്തു പറയാവുന്ന പേരാണ് യു.എ.ഇ. യിലെ പ്രമുഖ വസ്ത്ര വ്യാപാര ശൃംഖലയുടെ ഉടമയായ ഇസ്മായില്‍ റാവുത്തരുടെത്. കുട്ടികള്‍ക്കുള്ള പുതിയ വസ്ത്രങ്ങള്‍ വാങ്ങാന്‍ ഫൈന്‍ ഫെയര്‍ ഗാര്‍മെന്റ്സില്‍ എത്തിയ ഫോറം പ്രവര്‍ത്തകര്‍ക്ക് 44,000 ദിര്‍ഹം വിലയ്ക്കുള്ള പുതിയ വസ്ത്രങ്ങളാണ് ഇവിടെ നിന്നും സൌജന്യമായി നല്‍കിയത്.
തങ്ങള്‍ ആരംഭിച്ച മാനുഷികമായ എളിയ സംരംഭത്തിന് ഇത്തരമൊരു പിന്തുണ ലഭിച്ചതോടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആവേശം ഏറി. ഒരു മലയാളി ഡോക്ടറുടെ നേതൃത്വത്തിലുള്ള യു.എ.ഇ. യിലെ ഒരു പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പ് പതിനായിരം രൂപയ്ക്കുള്ള മരുന്നുകള്‍ സൌജന്യമായി നല്‍കി. പേരെടുത്തു പറയാന്‍ ആഗ്രഹിക്കാത്ത മറ്റ് പലരുടെയും സംഭാവനകള്‍ കൂടി ആയതോടെ ഏതാണ്ട് ഒരു ലക്ഷം ദിര്‍ഹം തികഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റ് ഇ.എം. അഷ്റഫിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ മീഡിയ ഫോറം പ്രവര്‍ത്തകര്‍ ഈ സഹായ പാക്കേജ് ദുബായ് റഷീദിയയിലുള്ള റെഡ് ക്രെസെന്റ്റ് സൊസൈറ്റിയുടെ ഓഫീസില്‍ വെച്ച് അധികൃതര്‍ക്ക് കൈമാറി. ഹെയ്തി ദുരിതാശ്വാസത്തിനായി യു.എ.ഇ. യിലെ റെഡ് ക്രെസെന്റ്റ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ റെഡ് ക്രെസെന്റ്റ് അധികൃതര്‍ മാധ്യമ പ്രവര്‍ത്തകരോട് വിശദീകരിച്ചു.










ദുബായ് : മയ്യില്‍, കുറ്റ്യാട്ടൂര്‍, കോളച്ചേരി എന്നീ പ്രദേശങ്ങളിലെ നിവാസികളുടെ കൂട്ടായ്മയായ ‘മയ്യില്‍ എന്‍. ആര്‍. ഐ ഫോറ’ ത്തിന്റെ 4-ാം വാര്‍ഷിക പൊതു യോഗത്തിന്റെ ഭാഗമായി വിവിധ കലാ പരിപാടികളോടെ ‘വസന്തോത്സവം’ സംഘടിപ്പിച്ചു. ദെയ്‌റ ഫ്ലോറ ഗ്രാന്‍ഡ് ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ പി. അജയ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഒ. വി. വിനോദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രമുഖ ഗായകനും, ഏഷ്യാനെറ്റ് റേഡിയോ അവതാരകനും ആയ രാജീവ് കോടമ്പള്ളി വസന്തോത്സവം ഉല്‍ഘാടനം ചെയ്തു. നിഷ ഗോപിനാഥ് സ്വാഗതം പറഞ്ഞു. ചടങ്ങില്‍ പുതിയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പുരുഷോത്തമന്‍ ബാബുവിനെയും, ഇബ്രാഹിം കുഞ്ഞിനെയും അനുമോദിച്ചു.
120-ാം കത്തോലിക്കോസ് പാത്രിയാര്‍ക്കീസ് മാര്‍ ദിന്‍ഖ നാലാമന്‍ ഇന്ന് ദുബായില്‍ എത്തുന്നു. അസീറിയന്‍ സഭയുടെ തലവനായ പാത്രിയാര്‍ക്കീസ് മാര്‍ ദിന്‍ഖ ഇന്ത്യയില്‍ വെച്ചു നടന്ന സിനഡ് കഴിഞ്ഞ് തിരികെ ഷിക്കാഗോയിലേക്ക് മടങ്ങുന്ന യാത്രാ മധ്യേയാണ് ദുബായ് സന്ദര്‍ശിക്കുന്നത്. ഇന്ത്യ, ഇറാഖ്, ഇറാന്‍, ലെബനോന്‍, ഓസ്ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിലെ വിശ്വാസികള്‍ ചേര്‍ന്ന് വിശുദ്ധ പാത്രിയാര്‍ക്കീസിന് ദുബായ് വിമാന താവളത്തില്‍ ഹാര്‍ദ്ദവമായ സ്വീകരണം നല്‍കും. തുടര്‍ന്ന് ദുബായ് മാര്‍ക്കോ പോളോ ഹോട്ടലില്‍ വെച്ച് വൈകീട്ട് 7 മണിക്ക് സ്വീകരണ സമ്മേളനവും ഒരുക്കിയിട്ടുണ്ട്.
ദുബായ് : എറണാകുളം മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ യു.എ.ഇ. ചാപ്റ്റര്‍ യോഗം വെള്ളിയാഴ്‌ച്ച വൈകീട്ട് 5 മണിക്ക് ദുബായ് മുറാഖാബാദിലുള്ള ഫ്ലോറ ഗ്രാന്‍ഡ് ഹോട്ടലില്‍ നടക്കും. യോഗത്തില്‍ യു.എ.ഇ. യിലെ എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികളും പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് മഷൂംഷാ 050 5787814, ഫൈസല്‍ 050 6782778 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.




















