റിയാദ്: ഇറാനും ഇസ്രായേലും അണ്വായുധം സ്വന്തമാക്കുന്നത് തടയാന്‍ ലോക രാജ്യങ്ങള്‍ക്കും മേഖലയിലെ അയല്‍ രാഷ്ട്രങ്ങള്‍ക്കും സാധിക്കുന്നില്ലെങ്കില്‍ ആണവായുധങ്ങള്‍ കരസ്ഥമാക്കു ന്നതിനെക്കുറിച്ച് സൗദിയും ആലോചിക്കേണ്ടി വരുമെന്ന് മുന്‍ രാജ്യസുരക്ഷാ മേധാവി അമീര്‍ തുര്‍ക്കി അല്‍ ഫൈസല്‍ വ്യക്തമാക്കി. മേഖലയിലെ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദമാണ് ഇങ്ങനെ ചിന്തിക്കാന്‍ സൗദി അറേബ്യയെ പ്രേപ്പിക്കുന്നതെന്നും, രാജ്യസുരക്ഷക്ക് അനിവാര്യകുന്ന ഇത്തരം തീരുമാനങ്ങളില്‍ നിന്നും പിന്മാറിയാല്‍ വരാനിരിക്കുന്ന തലമുറ നമ്മെ പഴിക്കുമെന്നും, അതില്ലാതാക്കാന്‍ ലോക സാഹചര്യം കണക്കാക്കി രാജ്യരക്ഷയ്ക്കായി പ്രവര്‍ത്തിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിയാദില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ‘ഗള്‍ഫ് ആന്‍റ് ഗ്ളോബല്‍’ ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അമീര്‍ തുര്‍ക്കി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സൗദി അറേബ്യ