 അബുദാബി :  ജീവിത ത്തിന്‍റെ ഓട്ടത്തിന് ഇടയില്‍ അറിയാതെ സംഭവിക്കുന്ന അപകട ങ്ങളില്‍ പെട്ടു പോകുന്ന ഡ്രൈവര്‍മാര്‍ക്ക് ആശ്വാസം നല്‍കുന്ന  കൂട്ടായ്മ, അബുദാബി ഡ്രൈവേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍റെ – അഡ്‌വ – ഭാരവാഹി കളെ തെരഞ്ഞെടുത്തു.

പ്രസിഡന്‍റ് : കോയമോന്‍ വെളിമുക്ക്.  ജനറല്‍ സെക്രട്ടറി : മുജീബ് റഹിമാന്‍.  ട്രഷറര്‍ :  സിയാദ് കൊടുങ്ങല്ലൂര്‍.  വൈസ് പ്രസിഡന്‍റുമാര്‍ : എ. റിതേഷ് പിണറായി, കെ. പി. മുഹമ്മദ്.   സെക്രട്ടറിമാര്‍ : റഷീദ് ഐരൂര്‍, സക്കീര്‍ വളാഞ്ചേരി, അസീസ്,  അന്‍വര്‍.
 
ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് പി. ബാവഹാജി, കെ. എസ്. സി.  പ്രസിഡന്‍റ് കെ. ബി. മുരളി, വെല്‍ഫെയര്‍ സെക്രട്ടറി ഷെരീഫ് കാളച്ചാല്‍ എന്നിവരാണ് രക്ഷാധികാരികള്‍.
 
അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ ചേര്‍ന്ന  യോഗത്തില്‍ എ. കെ. ബീരാന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു.  ഷെരീഫ് കാളച്ചാല്‍ സ്വാഗത വും റഷീദ് ഐരൂര്‍ നന്ദി യും പറഞ്ഞു. തൊഴില്‍ പരമായും അല്ലാതെയും വാഹനം ഓടിക്കുന്നവര്‍ക്ക് അഡ്‌വ യില്‍ അംഗങ്ങളാകാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 050 88 544 56 – 050 49 212 65 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.