അബുദാബി : യു.എ.ഇ. യിലെ ഇന്ത്യന്‍ തൊഴിലാളി കളുടെ ക്ഷേമത്തിനു വേണ്ടി ഇന്ത്യന്‍ എംബസി യുടെ നേതൃത്വത്തില്‍ ദുബായില്‍ ആരംഭിക്കുന്ന ഇന്ത്യന്‍ വെല്‍ഫയര്‍ റിസോഴ്സ് സെന്‍റെര്‍ (IWRC) ആഗസ്റ്റ് മാസത്തോടെ പ്രവര്‍ത്തനം തുടങ്ങും. കൂടാതെ എല്ലാ എമിറേറ്റു കളിലും സബ് സെന്‍റര്‍ കൂടി ഉണ്ടാകും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ സംവിധാന ത്തോടെയുള്ള സെന്ററിലൂടെ നിയമ സഹായം, വൈദ്യ സഹായം, കൗണ്‍സിലിംഗ് എന്നിവ ലഭ്യമാവും എന്നും ഇന്ത്യന്‍ അംബാസിഡര്‍ എം. കെ. ലോകേഷ് അറിയിച്ചു.
അബുദാബിയിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ‘ഇന്ത്യന്‍ മീഡിയ അബുദാബി’ (ഇമ) യുമായി ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ ഒരുക്കിയ മുഖാമുഖ ത്തില്‍ സംസാരിക്കു കയായിരുന്നു അദ്ദേഹം.
(മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്‌താല്‍ വലുതായി കാണാം)
യു. എ. ഇ. യിലെ മുഴുവന്‍ ഇന്ത്യക്കാരുടെയും വിവരങ്ങള്‍ അടങ്ങുന്ന ‘ഡാറ്റാ ബാങ്ക്’ എംബസിക്കു കീഴില്‍ ഉടന്‍ ആരംഭിക്കും. ഇതിന്‍റെ സോഫ്റ്റ്‌വേര്‍ രൂപപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി ക്കഴിഞ്ഞു. അതിനായി അന്തര്‍ദേശീയ സോഫ്റ്റ്‌വെയര്‍ കമ്പനി കളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
ഇന്ത്യന്‍ എംബസിയില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ടുമെന്റിന്‍റെ നേതൃത്വത്തില്‍, നിരാലംബരായ തൊഴിലാളികളെ സഹായിക്കുന്ന നടപടികള്‍ സ്വീകരിച്ചു വരികയാണ്. പാസ്‌പോര്‍ട്ട് സേവന ത്തിലൂടെ സമാഹരിക്കുന്ന ഫണ്ടില്‍ ഇപ്പോള്‍ നാലു കോടി യോളം രൂപയുണ്ട്. ഇത് സഹായം ആവശ്യമുള്ള നിരാലംബരായ ഇന്ത്യക്കാര്‍ക്കു വേണ്ടി ഉപയോഗിക്കും എന്നും അംബാസിഡര്‍ പറഞ്ഞു.
യു.എ.ഇ. യിലെ ഇന്ത്യന്‍ സമൂഹത്തിന്‍റെ വിവിധ പ്രശ്‌നങ്ങള്‍ മുഖാമുഖത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ അംബാസിഡറുടെ ശ്രദ്ധയില്‍ പെടുത്തി. മാധ്യമ പ്രവര്‍ത്തകരെ ക്കൂടാതെ ഐ. എസ്. സി. പ്രസിഡന്‍റ് തോമസ് വര്‍ഗീസ്, ജനറല്‍ സെക്രട്ടറി രമേഷ് പണിക്കര്‍, ഇന്ത്യന്‍ എംബസിയിലെ സെക്കന്‍ഡ് സെക്രട്ടറി സുമതി വാസുദേവ് എന്നിവരും പങ്കെടുത്തു.


ദുബായ് : പ്രേരണ യു. എ. ഇ. യുടെ ആഭിമുഖ്യത്തില്‍ ഈ വരുന്ന ജൂണ്‍ 18-ന് ഖിസൈസിലുള്ള റോയല്‍ പാലസ് അപ്പാര്റ്റ്‌മെന്റ്സ് ഓഡിറ്റോരിയത്തില്‍ വെച്ച് പ്രശസ്ത ഡോകുമെന്ററി നിര്മ്മാതാവായ അന്തരിച്ച സി. ശരത് ചന്ദ്രന്റെ അനുസ്മരണം നടത്തുന്നു. ജനകീയ സമരങ്ങള്ക്ക് ഒപ്പം നില്ക്കുകയും തന്റെ ക്യാമറക്കണ്ണ് കൊണ്ട് പ്രതിരോധത്തിന്റെ ജ്വാല പടര്ത്തി, ചെറുത്തു നില്‍പ്പുകള്‍ക്ക് ഊര്ജം പകരുകയും ചെയ്ത ശരത് ഇന്ന് ഓര്മ്മയാണ്.
ഷാര്‍ജ : പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കാനുള്ള മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ നടപടികള്‍ എന്തുകൊണ്ടും അഭിനന്ദനം അര്‍ഹിക്കുന്നതാണെന്ന് എം. മുരളി എം. എല്‍. എ. അഭിപ്രായപ്പെട്ടു. നോണ്‍ റെസിഡന്റ് മാവേലിക്കര അസോസിയേഷന്‍ (നോര്‍മ) യു.എ.ഇ. തനിക്കും മാവേലിക്കര ബിഷപ് മൂര്‍ കോളേജ് പ്രിന്‍സിപ്പലും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുമായ ഡോ. മാത്യു കോശി പുന്നയ്ക്കാടിനും നല്‍കിയ സ്വീകരണത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു എം. മുരളി.
ദുബായ് : ഇശൈ ജ്ഞാനി ഇളയരാജയുടെ ആദ്യ ചലച്ചിത്രേതര ആല്‍ബമായ “ഹൌ ടു നെയിം ഇറ്റ്” ദുബായില്‍ ഒരു സംഘം കലാകാരന്മാര്‍ ആവിഷ്കരിച്ചു. ദുബായ് ഫ്ലോറ ഗ്രാന്‍ഡ് ഹോട്ടലില്‍ നടന്ന ദര്‍ശന യു.എ.ഇ. സംഗമം – 2010ലാണ് ഈ അപൂര്‍വ സംഗീതാനുഭവം യു.എ.ഇ. യിലെ സംഗീത പ്രേമികള്‍ക്ക് അനുഭവവേദ്യമായത്. കരോക്കെയുടെ സഹായമില്ലാതെ ലൈവ് ആയി ഇത്തരമൊരു സംഗീത പരിപാടി ഗള്‍ഫ് മേഖലയില്‍ തന്നെ ഇതാദ്യമായിട്ടാണ്.
ദുബായ് : പാലക്കാട് എന്‍. എസ്. എസ്. എന്‍ജിനീയറിംഗ് കോളജ് പൂര്‍വ വിദ്യാര്‍ത്ഥികളുടെ ആഗോള സംഘടനായ ദര്‍ശന യുടെ യു.എ.ഇ. ചാപ്റ്റര്‍ സംഘടിപ്പിച്ച കുടുംബ സംഗമം ദര്‍ശന യു.എ.ഇ. സംഗമം 2010 ദുബായ് ഫ്ലോറ ഗ്രാന്‍ഡ് ഹോട്ടലില്‍ വെച്ച് നടന്നു. ദര്‍ശന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവും അധ്യക്ഷനുമായ അരുണന്‍ ടി. എന്‍. സംഗമം ഉദ്ഘാടനം ചെയ്തു. മനു രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു.






















