എം. സി. സി. അവാര്‍ഡുകള്‍ വിതരണം ചെയ്തു

June 2nd, 2010

award-mcc-epathramഅബുദാബി :  മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ സംഘടിപ്പിച്ച ‘അവാര്‍ഡ്‌ നൈറ്റ്‌’  അബുദാബി സെന്‍റ്. ആന്‍ഡ്രൂസ് ചര്‍ച്ച് സെന്‍ററില്‍ നടന്നു.  അംഗത്വ സഭകളിലെ അംഗങ്ങളുടെ ടാലന്‍റ് ടെസ്റ്റുകളില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ബൈബിള്‍ മെമ്മറി ടെസ്റ്റ്‌, ബൈബിള്‍ ക്വിസ്,  അന്താക്ഷരി,  സോളോ,  ഗ്രൂപ്പ്‌ സോംഗ്, ജൂനിയര്‍ സീനിയര്‍  എന്നീ വിഭാഗ ങ്ങളില്‍ സമ്മാനാര്‍ഹമായ പരിപാടികള്‍ അവതരിപ്പിച്ചു.
 
ഏറ്റവും കൂടുതല്‍ പോയിന്‍റുകള്‍ നേടി ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ് നില നിര്‍ത്തിയ  ബ്രദറണ്‍ ക്രിസ്ത്യന്‍ അസ്സംബ്ലിയുടെ എല്‍ഡര്‍,  ബ്രദര്‍ എ.  കെ. ജോണ്‍ ട്രോഫി ഏറ്റുവാങ്ങി. ഈ വര്‍ഷത്തെ ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ് മൊമെന്‍റോ  ബ്രദര്‍ ജേക്കബ്‌ ടി. സാമുവല്‍ ഏറ്റുവാങ്ങി.   മത്സര ങ്ങളുടെ വിധി കര്‍ത്താക്ക ളായി എത്തിയിരുന്ന വിശിഷ്ട വ്യക്തിത്വ ങ്ങളെയും, എം. സി. സി. യുടെ പ്രവര്‍ത്തന ങ്ങള്‍ക്ക്  ക്രിയാത്മക  പിന്തുണയും സഹകരണവും നല്‍കിയ അബ്ദുല്‍ റഹിമാന്‍, ബ്രദര്‍. കോശി തമ്പി എന്നിവരേയും ആദരിച്ചു.  തോമസ് വര്‍ഗീസ്‌,  ഈപ്പന്‍ എബ്രഹാം എന്നിവര്‍ ചേര്‍ന്ന്‍ ട്രോഫികള്‍ സമ്മാനിച്ചു.  ടാലന്‍റ് എന്ന വിഷയത്തെ അടിസ്ഥാനമാക്കി ബ്രദര്‍ ഡെന്നി പുന്നൂസ്‌ ബൈബിള്‍ പ്രഭാഷണം നടത്തി.
 
എം. സി. സി. ജനറല്‍ സെക്രട്ടറി രാജന്‍ തറയ്ശ്ശേരി പരിപാടികള്‍ നിയന്ത്രിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒരുമ ഒരുമനയൂര്‍ കുടുംബ സംഗമം

June 2nd, 2010

oruma-sangamam-epathramഒരുമനയൂര്‍ നിവാസി കളുടെ പ്രവാസി കൂട്ടായ്മ ഒരുമ ഒരുമനയൂര്‍ ഒന്‍പതാം വാര്‍ഷികാ ഘോഷം ‘ഒരുമ സംഗമം 2010’  ദുബായ് സുഡാനീസ് സോഷ്യല്‍ ക്ലബ് ഹാളിലെ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി രമേഷ് പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു.  പൊതു സമ്മേളന ത്തില്‍ മുഖ്യാതിഥി കളായി പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും എഴുത്തു കാരനുമായ ബാബു ഭരദ്വാജ്,  എല്‍വിസ് ചുമ്മാര്‍ (ജയ്ഹിന്ദ്‌ ടി. വി), ബഷീര്‍ തിക്കൊടി,  ശംസുദ്ദീന്‍ (നെല്ലറ ഗ്രൂപ്പ്‌),  ബാവ,  അക്ബര്‍ (ഗുരുവായൂര്‍ എന്‍. ആര്‍. ഐ. ഫോറം) തുടങ്ങിയര്‍ പങ്കെടുത്തു.

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഫോട്ടോ ഗ്രാഫി അവാര്‍ഡ് ജേതാവായ കമാല്‍ കാസിമിന് എല്‍വിസ് ചുമ്മാര്‍ ചടങ്ങില്‍ ഒരുമ യുടെ അവാര്‍ഡ് നല്‍കി.   പ്രവാസ ജീവിത ത്തില്‍ മുപ്പതു വര്‍ഷം പൂര്‍ത്തി യാക്കിയ ഒരുമ മെമ്പര്‍മാരായ കെ. വി.  മുഹമ്മദ്, പി. കെ. ഫസലുദ്ധീന്‍, കെ. വി. ഷൗക്കത്ത് അലി എന്നിവര്‍ക്ക് വിശിഷ്ടാതിഥി ബാബു ഭരദ്വാജ് പൊന്നാട ചാര്‍ത്തി, ഒരുമയുടെ സ്‌നേഹോപ ഹാരവും സമ്മാനിച്ചു. വിദ്യാഭ്യാസ മേഖലയില്‍ വിജയം കൈവരിച്ച വിദ്യാര്‍ഥികള്‍ക്ക് ഒരുമയുടെ പുരസ്‌കാരം നല്‍കി. ഒരുമ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്‍റ് പി. അബ്ദുല്‍ ഗഫൂര്‍ അദ്ധ്യക്ഷത വഹിച്ചു.  ചന്ദ്രന്‍,  റസാഖ് ഒരുമനയൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹസീബ് സ്വാഗതവും,  ട്രഷറര്‍ ആര്‍. എം. വീരാന്‍കുട്ടി നന്ദിയും പറഞ്ഞു.

തുടര്‍ന്ന് യു. എ. ഇ. യിലെ ജാസ് റോക്കേഴ്‌സ് അവതരിപ്പിച്ച നൃത്തങ്ങള്‍ അരങ്ങേറി. യാസിറിന്‍റെ നേതൃത്വത്തില്‍ അലി, നാജി, പ്രദീപ്, സെറിന്‍, കല എന്നിവര്‍ അവതരിപ്പിച്ച ഗാനമേളയും ശ്രദ്ധേയമായി.

-

വായിക്കുക:

അഭിപ്രായം എഴുതുക »

കമാല്‍ കാസിമിന് പുരസ്കാരം

May 30th, 2010

kamal-kassimദുബായ്‌ : തൃശ്ശൂര്‍ ജില്ല പ്രവാസി കൂട്ടായ്മയായ ഒരുമ ഒരുമനയൂരിന്റെ 9ആം വാര്‍ഷിക ത്തോടനുബന്ധിച്ചു ദുബായ്‌ സുഡാനി കള്‍ച്ചറല്‍ ക്ലബ്ബില്‍ വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ ദുബായ്‌ ഷോപ്പിംഗ്‌ ഫെസ്റ്റിവലില്‍ ഫോട്ടോഗ്രാഫി മല്‍സരത്തില്‍ രണ്ടു തവണയും പുരസ്കാര ത്തിനര്‍ഹനായ ചാവക്കാട് സ്വദേശിയും, ഗള്‍ഫ്‌ ടുഡെ ഫോട്ടോ ഗ്രാഫറുമായ കമാല്‍ കാസിമിന് ഒരുമ എക്സലന്സി പുരസ്കാരം നല്‍കി ആദരിച്ചു.

kamal-kassim-dsf-photo

പുരസ്കാരത്തിനര്‍ഹമായ ഫോട്ടോ.
ഇന്‍സെറ്റില്‍ ഫോട്ടോഗ്രാഫര്‍ കമാല്‍ കാസിം.

- ജെ.എസ്.

വായിക്കുക: ,

3 അഭിപ്രായങ്ങള്‍ »

മാധവിക്കുട്ടി അനുസ്മരണം

May 28th, 2010

kamala-surayyaഅബുദാബി : മലയാള സാഹിത്യ ത്തിന് നീര്‍മാതള ത്തിന്‍റെ സൗരഭ്യം പകര്‍ന്നു നല്‍കിയ മാധവിക്കുട്ടി എന്ന കമല സുരയ്യ യുടെ  ഒന്നാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് അബുദാബി കേരള സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം സംഘടിപ്പി ക്കുന്ന അനുസ്മരണ സമ്മേളനവും സാഹിത്യ സദസ്സും മെയ്‌   28  വെള്ളിയാഴ്ച രാത്രി 8 മണിക്ക് കെ. എസ്‌. സി. മിനി ഹാളില്‍ നടന്നു.  പരിപാടിയില്‍ സാഹിത്യ  സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.  കഥ, കവിത, അനുസ്മരണ പ്രഭാഷണം എന്നിവയും  ബാബുരാജ് ഒരുക്കുന്ന ‘കാവ്യ ശില്‍പം’,  ഇ. ആര്‍. ജോഷി ഒരുക്കുന്ന ‘നീര്‍ മാതളം പൂത്ത കാലം’ എന്ന കഥാ ആവിഷ്കാരം എന്നിവയും അരങ്ങേറി.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബുദാബി മലയാളി സമാജം

May 28th, 2010

samajam-vayalar-ravi-epathramഅബുദാബി:  മലയാളി  സമാജം  പ്രവര്‍ത്തനോ ദ്ഘാടനം കേന്ദ്ര പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി നിര്‍വ്വഹിച്ചു.    മലയാളി കള്‍ക്ക് കൂടി ച്ചേരാനുള്ള അവസരങ്ങള്‍ ലഭിക്കുമ്പോള്‍ വേണ്ടത്ര സൗകര്യമില്ലാത്ത അവസ്ഥ നില നില്‍ക്കുന്നു.  മലയാളി സമാജത്തിന്‍റെ സ്വന്തം കെട്ടിടം എന്ന സങ്കല്പം സാക്ഷാത്കരിക്കാനും അതിനു വേണ്ടി പ്രവര്‍ത്തിക്കാനും അദ്ദേഹം എല്ലാ മലയാളി കളോടും ആഹ്വാനം ചെയ്തു. പ്രസിഡന്‍റ് മനോജ് പുഷ്‌കര്‍ അദ്ധ്യക്ഷത വഹിച്ചു. പദ്മശ്രീ എം. എ. യൂസഫലി,  ഡോ. ബി. ആര്‍. ഷെട്ടി,  ഐ. എസ്. സി.  പ്രസിഡന്‍റ് തോമസ് വര്‍ഗീസ്,  ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍റര്‍ സിക്രട്ടറി  മൊയ്തു ഹാജി,  കെ. എസ്. സി. പ്രസിഡന്‍റ്  കെ. ബി. മുരളി,  സുധീര്‍കുമാര്‍ ഷെട്ടി,  എസ്. എഫ്. സി. മുരളി  തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് സമാജം അംഗങ്ങളുടെ കലാ പരിപാടികളും അരങ്ങേറി.  അഷ്‌റഫ് പട്ടാമ്പി സ്വാഗതവും ട്രഷറര്‍ ജയപ്രകാശ് നന്ദിയും പറഞ്ഞു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 22 of 42« First...10...2021222324...3040...Last »

« Previous Page« Previous « എം. സി. സി. അവാര്‍ഡ് നൈറ്റ്‌
Next »Next Page » മാധവിക്കുട്ടി അനുസ്മരണം »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine