ഷാര്‍ജ: ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഈ വര്‍ഷത്തെ ബാലവേദി പ്രവര്‍ത്ത നങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് മെയ് 21 വെള്ളിയാഴ്ച ഉച്ചക്ക് 2:30 ന് ഷാര്‍ജ എമിറേറ്റ്സ് നാഷ്ണല്‍ സ്കൂളില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ കവിയും ഗാന രചയിതാവു മായ പി. കെ. ഗോപി, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ ജനറല്‍ സെക്രട്ടറി ടി. ഗംഗാ ധരന്‍ എന്നിവര്‍ മുഖ്യ അതിഥികളായി എത്തുന്നു. കുട്ടികളില്‍ ശാസ്ത്രാ ഭിരുചിയും, പാരി സ്ഥിതികാ വബോധവും, സാമൂഹ്യ ബോധവും, രാജ്യ സ്നേഹവും വളര്‍ത്തി ഉത്തമ പൌരന്മാരാക്കുക എന്ന ലക്ഷ്യത്തോടെ യാണ് പരിഷത്ത്, ബാലവേദി രംഗത്ത് പ്രവര്‍ത്തി ക്കുന്നത്. ഷാര്‍ജ യില്‍ കഴിഞ്ഞ ആറു വര്‍ഷ ങ്ങളായി ഫ്രണ്ട്സ് ഓഫ് കെ. എസ്. എസ്. പി. കുട്ടികള്‍ ക്കായി ചങ്ങാതി ക്കൂട്ടം, പരിസ്ഥിതി ക്യാമ്പ്, ഉപന്യാസ രചന തുടങ്ങിയ വിവിധ ങ്ങളായ പ്രവര്‍ത്തങ്ങള്‍ നടത്തി വരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 30 97 209 , 06 57 25 810 എന്നീ നമ്പരു കളില്‍ വിളിക്കുക.


അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ ഡ്രാമ ക്ലബ്ബ് ഉദ്ഘാടന ത്തോട് അനുബന്ധിച്ച് മെയ് 21 വെള്ളിയാഴ്ച രാത്രി 8 മണിക്ക് “ശ്രീഭൂവിലസ്ഥിര” എന്ന നൃത്ത സംഗീത നാടകം അരങ്ങിലെത്തും. മഹാ കവി കുമാരനാശാന്‍റെ വീണപൂവ് എന്ന ഖണ്ഡ കാവ്യത്തെ അധികരിച്ച് പ്രൊഫ. ജി. ഗോപാല കൃഷ്ണന്‍ രചിച്ച ശ്രീഭൂവിലസ്ഥിര, മൂല കൃതിയുടെ ആശയ ങ്ങള്‍ക്കും ഭാവുക ത്വത്തിനും മികവ് നല്‍കി കവിതയുടെ തനിമ നഷ്ടപ്പെടാതെ സംവിധാനം ചെയ്ത് രംഗത്ത് അവതരി പ്പിക്കുന്നത് പ്രവാസി മലയാളിയായ അജയ ഘോഷ്. 1974 ല്‍ അഞ്ച് സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഈ കലാ സൃഷ്ടി പുനര വതരിപ്പിക്കുന്നത് അബുദാബി സോഷ്യല്‍ ഫോറം. ആരതി ദേവദാസ്, ഷദാ ഗഫൂര്‍, ഐശ്വര്യാ ജയലാല്‍, സുലജാ കുമാര്‍, യമുനാ ജയലാല്‍, ആര്‍ദ്രാ വികാസ്, മന്‍സൂര്‍ കോഴിക്കോട്, വിനോദ് കരിക്കാട്, ഹരി അഭിനയ, സലിം ചേറ്റുവ, ഇരട്ടയം രാധാകൃഷ്ണന്‍, സജീവന്‍, കണ്ണന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. ആശാ നായര്‍, സാബിര്‍, ഫറൂഖ് ചാവക്കാട് എന്നിവര്‍ ചിട്ട പ്പെടുത്തിയ നൃത്തങ്ങള്‍ ഈ നാടകത്തെ ആകര്‍ഷക മാക്കുന്നു. ഗാന രചന: രഘുനാഥ്, പി. എസ്. പറക്കോട്. സംഗീതം: അമ്പലം രവി. ഗായകര്‍: കല്ലറ ഗോപന്‍, രഞ്ജിനി. വസ്ത്രാലങ്കാരം: രാമ കൃഷ്ണന്‍, ചമയം: വക്കം ജയലാല്‍. പുത്തന്‍ നാടക സങ്കേതങ്ങള്‍ കണ്ടു ശീലിച്ച ഗള്‍ഫിലെ പുതിയ തല മുറയിലെ നാടക പ്രേമികള്‍ക്ക് ഈ നൃത്ത സംഗീത നാടകം വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും എന്ന് സംഘാടകര്‍ അവകാശപ്പെടുന്നു.
ഒരുമനയൂര്‍ നിവാസികളുടെ പ്രവാസി കൂട്ടായ്മ ‘ഒരുമ ഒരുമനയൂര്‍’ സംഘടിപ്പിക്കുന്ന വാര്‍ഷിക കുടുംബ സംഗമം മെയ് 28 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ ദുബായ് സുഡാനീസ് സോഷ്യല്‍ ക്ലബ്ബില്‍ നടക്കും. സംഗമ ത്തില്‍ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഒരുമ കുടുംബാംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും, യു. എ. ഇ. യിലെ പ്രശസ്ത ഗായകര്‍ ഒരുക്കുന്ന ഗാനമേളയും, നൃത്താദ്ധ്യാപകര്‍ സംവിധാനം ചെയ്ത് അവതരിപ്പിക്കുന്ന ചടുല താള ങ്ങളിലുള്ള നൃത്തങ്ങളും സംഗമത്തിലെ മുഖ്യ ആകര്‍ഷക മായിരിക്കും എന്ന്‍ ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: 055 458 07 57, 050 507 98 55



















