ശ്രീഭൂവിലസ്ഥിര ഐ. എസ്. സി. യില്‍

May 21st, 2010

shreebhuvilasthiraഅബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ ഡ്രാമ ക്ലബ്ബ്‌ ഉദ്ഘാടന ത്തോട് അനുബന്ധിച്ച് മെയ്‌ 21 വെള്ളിയാഴ്ച രാത്രി 8 മണിക്ക് “ശ്രീഭൂവിലസ്ഥിര” എന്ന നൃത്ത സംഗീത നാടകം അരങ്ങിലെത്തും.  മഹാ കവി കുമാരനാശാന്‍റെ വീണപൂവ്‌ എന്ന ഖണ്ഡ കാവ്യത്തെ അധികരിച്ച് പ്രൊഫ. ജി. ഗോപാല കൃഷ്ണന്‍ രചിച്ച ശ്രീഭൂവിലസ്ഥിര, മൂല കൃതിയുടെ ആശയ ങ്ങള്‍ക്കും ഭാവുക ത്വത്തിനും മികവ് നല്‍കി കവിതയുടെ തനിമ നഷ്ടപ്പെടാതെ സംവിധാനം ചെയ്ത് രംഗത്ത്‌ അവതരി പ്പിക്കുന്നത് പ്രവാസി മലയാളിയായ അജയ ഘോഷ്‌.  1974 ല്‍ അഞ്ച് സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഈ കലാ സൃഷ്ടി പുനര വതരിപ്പിക്കുന്നത് അബുദാബി സോഷ്യല്‍ ഫോറം.  ആരതി ദേവദാസ്‌, ഷദാ ഗഫൂര്‍, ഐശ്വര്യാ ജയലാല്‍, സുലജാ കുമാര്‍,  യമുനാ ജയലാല്‍, ആര്‍ദ്രാ വികാസ്‌, മന്‍സൂര്‍ കോഴിക്കോട്‌, വിനോദ് കരിക്കാട്‌, ഹരി അഭിനയ, സലിം ചേറ്റുവ, ഇരട്ടയം രാധാകൃഷ്ണന്‍, സജീവന്‍, കണ്ണന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. ആശാ നായര്‍, സാബിര്‍, ഫറൂഖ്‌ ചാവക്കാട് എന്നിവര്‍ ചിട്ട പ്പെടുത്തിയ നൃത്തങ്ങള്‍ ഈ നാടകത്തെ ആകര്‍ഷക മാക്കുന്നു. ഗാന രചന: രഘുനാഥ്, പി. എസ്. പറക്കോട്.  സംഗീതം: അമ്പലം രവി.  ഗായകര്‍: കല്ലറ ഗോപന്‍, രഞ്ജിനി.  വസ്ത്രാലങ്കാരം: രാമ കൃഷ്ണന്‍,  ചമയം: വക്കം ജയലാല്‍.  പുത്തന്‍ നാടക സങ്കേതങ്ങള്‍ കണ്ടു ശീലിച്ച ഗള്‍ഫിലെ പുതിയ തല മുറയിലെ നാടക പ്രേമികള്‍ക്ക്‌ ഈ നൃത്ത സംഗീത നാടകം വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും എന്ന് സംഘാടകര്‍ അവകാശപ്പെടുന്നു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ കായിക വിഭാഗം ഉദ്ഘാടനം

May 18th, 2010

അലൈന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ കായിക വിഭാഗത്തിന്‍റെ ഔപചാരിക ഉദ്ഘാടനം നടന്നു. അലൈന്‍ സ് പോര്‍ട്സ് ക്ലബ് ഭാരവാഹികളും യു. എ. ഇ. ദേശീയ വോളിബോള്‍ താരങ്ങളുമായ അഹമ്മദ് ജുമാ അല്‍ കാബി, സെയ്ത് ആലി അല്‍ ഹബ്സി എന്നിവര്‍ മുഖ്യാതിഥി കളായിരുന്നു.

ഐ. എസ്. സി. ജനറല്‍ പ്രസിഡന്‍റ് ജിമ്മി, ജനറല്‍ സെക്രട്ടറി ഐ. ആര്‍. മൊയ്തീന്‍, ഡോ. സുധാകരന്‍, പി. പി. വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് അലൈനിലെ 24 ടീമുകള്‍ പങ്കെടുക്കുന്ന ക്രിക്കറ്റ് മത്സരത്തിന് തുടക്കം കുറിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മധ്യവേനല്‍ ഐ. എസ്. സി യില്‍ പ്രദര്‍ശിപ്പിക്കുന്നു

May 1st, 2010

അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫിലിം ക്ലബ്ബ്‌ ഒരുക്കുന്ന ചലച്ചിത്ര പ്രദര്‍ശനത്തില്‍ മധു കൈതപ്രം സംവിധാനം ചെയ്ത “മധ്യവേനല്‍” എന്ന മലയാള സിനിമ പ്രദര്‍ശിപ്പിക്കും.  മെയ്‌ മൂന്ന്‍ തിങ്കളാഴ്ച രാത്രി എട്ടു മണിക്കാണ് പ്രദര്‍ശനം.
മനോജ്‌ കെ. ജയന്‍, ശ്വേതാ മേനോന്‍, അരുണ്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, നിവേദിത, സബിത ജയരാജ്‌   എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
 
 ‘ഏകാന്തം’ എന്ന ആദ്യചിത്ര ത്തിലൂടെ നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡ് നേടി ശ്രദ്ധയാകര്‍ഷിച്ച മധു കൈതപ്രം, ഉത്തര മലബാറിന്‍റെ സാമൂഹ്യ സാംസ്‌കാരിക ജീവിതം പശ്ചാത്തലമാക്കി നിര്‍മിച്ച മധ്യവേനലിന് മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡും പത്മരാജന്‍ പുരസ്‌കാരവും  നേടിയിട്ടുണ്ട്.
 
ജഹാംഗീര്‍ ഷംസ് എന്ന പ്രവാസി മലയാളിയാണ് മധ്യവേനല്‍ നിര്‍മിച്ചത്.

ചടങ്ങില്‍ സംവിധായകന്‍ മധു കൈതപ്രം, നിര്‍മാതാവ് ജഹാംഗീര്‍ ഷംസ് എന്നിവര്‍ സംബന്ധിക്കും

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« ലോകത്തിലെ ഏറ്റവും പ്രശസ്തനായ മലയാളി മമ്മുട്ടി, എന്‍.ആര്‍.ഐ. യൂസഫലി
മുസ്ലീം ലീഗ് സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണം »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine