അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫിലിം ക്ലബ്ബ് ഒരുക്കുന്ന ചലച്ചിത്ര പ്രദര്‍ശനത്തില്‍ മധു കൈതപ്രം സംവിധാനം ചെയ്ത “മധ്യവേനല്‍” എന്ന മലയാള സിനിമ പ്രദര്‍ശിപ്പിക്കും. മെയ് മൂന്ന്‍ തിങ്കളാഴ്ച രാത്രി എട്ടു മണിക്കാണ് പ്രദര്‍ശനം.
മനോജ് കെ. ജയന്‍, ശ്വേതാ മേനോന്‍, അരുണ്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, നിവേദിത, സബിത ജയരാജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
‘ഏകാന്തം’ എന്ന ആദ്യചിത്ര ത്തിലൂടെ നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡ് നേടി ശ്രദ്ധയാകര്‍ഷിച്ച മധു കൈതപ്രം, ഉത്തര മലബാറിന്‍റെ സാമൂഹ്യ സാംസ്‌കാരിക ജീവിതം പശ്ചാത്തലമാക്കി നിര്‍മിച്ച മധ്യവേനലിന് മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡും പത്മരാജന്‍ പുരസ്‌കാരവും നേടിയിട്ടുണ്ട്.
ജഹാംഗീര്‍ ഷംസ് എന്ന പ്രവാസി മലയാളിയാണ് മധ്യവേനല്‍ നിര്‍മിച്ചത്.
ചടങ്ങില്‍ സംവിധായകന്‍ മധു കൈതപ്രം, നിര്‍മാതാവ് ജഹാംഗീര്‍ ഷംസ് എന്നിവര്‍ സംബന്ധിക്കും
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍, യു.എ.ഇ., സംഘടന
ചിത്ര പ്രദര്‍ശനത്തിന്നു…നന്ദി…
നാം ഓരോമലയാളിയുംഅഭിമാനിക്കേണ്ടതുണ്ട്ഐ.എസ്.സി.അബുദാബിയില്‍ നടത്തിയസൌജന്യ ചിത്രപ്രദര്‍ശനം.പലരും ഇവിടേ ലഭിക്കുന്നകലാമൂല്യം വേണ്ടുന്ന രീതിയില്‍ പ്രയോജനപ്പെടുത്തുന്നില്ല എന്നതിനേ ദൂരീകരിച്ചുകൊണ്ടു ,മധു കൈതപ്രത്തിന്റെ “മധ്യ വേനല്‍ …ഏകാന്തത്തിന്നുശേഷം ഹാളില്‍ നിറഞ്ഞു നിന്ന സദസ്സിന്നു മേടത്തിലേ വിഷുപോലേ സിനി-സാഹിത്യതുറകളിലും അസ്സലൊരു വിരുന്നുസല്‍ക്കാരമായി.സംവിധായകന്നും,അതിന്റെ സാരഥികളും പ്രൊഡ്യുസറും തീര്‍ത്തും ഗള്‍ഫിലേ നമുക്കു മുതല്‍ക്കൂട്ടായിമാറി.ഒരേ ദിവസം ഏകാന്തവും,മധ്യവേനലും കണ്ട വ്യക്തി യെന്ന നിലയിലും,വളരേ കാമ്പുള്ള ആഴസ്പന്ദനം,സുതാര്യവും,നൈര്‍മ്മല്ല്യവുമായ ശൈലിയില്‍ ചെയ്ത നല്ല് ചിത്രം…ഇതുപോലെ ഇനിയും ജനിക്കട്ടേ.
മധു കാനായി
All the best