അബുദാബി : പുരുഷന്‍ ‘ആധിപത്യം’ എന്ന ചിന്തക്ക് അടിമയാണെങ്കില്‍ സ്ത്രീ ‘വിധേയത്വം’ എന്ന ചിന്തക്ക് അടിമയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക യും കേരള പോലീസ് ഉദ്യോഗസ്ഥ യുമായ എന്‍. എ. വിനയ അഭിപ്രായപ്പെട്ടു.
അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗ വും വനിതാ വിഭാഗവും സംഘടിപ്പിച്ച സ്ത്രീ ശാക്തീകരണ ഏകദിന ശില്പശാല യില്‍ ‘സ്ത്രീയും സമൂഹ നിര്‍മ്മിതിയും’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുക യായിരുന്നു അവര്‍.
ഇത്തര ത്തിലുള്ള അടിമ മനോഭാവ മാണ് സ്ത്രീ യുടെ ത്യാഗം പോലും ഔദാര്യ മായി കാണാന്‍ പുരുഷ സമൂഹം ഇഷ്ടപ്പെടുന്നത്. ഈ ചിന്ത യുടെ തോടുകള്‍ പൊട്ടിച്ചാണ് സ്ത്രീ സമൂഹം പുറത്തു വരേണ്ടത്. പുരുഷ നിര്‍മ്മിതമായ പല നിയമ ങ്ങളും ഇന്ന് അവനെ പാമ്പായി തിരിഞ്ഞു കൊത്തി ക്കൊണ്ടിരിക്കുക യാണ്. എഴുത്തുകാരി കൂടിയായ വിനയ നിരവധി ഉദാഹരണങ്ങള്‍ സഹിതം പറഞ്ഞു.
ബാഹ്യമായ ആധിപത്യ ശ്രമങ്ങളെ ആര്‍ജ്ജവ ത്തോടെ നേരിടുമ്പോഴും ആഭ്യന്തര മായ കൈയേറ്റ ങ്ങള്‍ക്കു മുമ്പില്‍ ദുര്‍ബ്ബലയായി ത്തീര്‍ന്ന നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. സ്ത്രീകള്‍ കേള്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ട ഒരു വിഭാഗ മായും, സമൂഹ ത്തിലെ പ്രോജക്ടുകള്‍ വിജയിപ്പിക്കാന്‍ ഉള്ള ഉപകരണമായും മാറിയിരിക്കുന്നു.
സ്ത്രീയ്ക്ക് സമൂഹ ത്തില്‍ തുല്യ പ്രാധാന്യം ലഭിക്കുന്ന തിനായി താന്‍ നടത്തിയ എല്ലാ പോരാട്ട ങ്ങളും വിജയം കണ്ടെങ്കിലും വ്യക്തി എന്ന നിലക്ക് അമ്പേ പരാജയ പ്പെടുകയാണ്. അതു കൊണ്ടു തന്നെ കേരള പോലീസില്‍ ആണ്‍പോലീസ് പെണ്‍പോലീസ് വിനയ പോലീസ് എന്ന രീതിയില്‍ മൂന്നുതരം പോലീസ് ആണുള്ളത്.
സ്ത്രീയുടെ പൊതു ആവശ്യം ഉയര്‍ത്തി ക്കാണിച്ച് താന്‍ നടത്തി ക്കൊണ്ടിരിക്കുന്ന പോരാട്ട ങ്ങളെ ലഘൂകരിച്ച് അത് വ്യക്തി പരമായ ആവശ്യമായി പരിഗണിക്കുന്ന ഒരു ദുരന്ത കാലത്തി ലൂടെയാണ് കടന്നു പോകുന്നത് എന്ന് അവര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് എന്‍റെ സ്വപ്നം, ഫുള്‍സ്റ്റോപ്പ് എന്നീ സ്വന്തം കവിത കള്‍ വിനയ ആലപിച്ചു.
കെ. എസ്. സി. വനിതാ വിഭാഗം കണ്‍വീനര്‍ പ്രീതാ വസന്ത് അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്‍റ് കെ. ബി. മുരളി ഉദ്ഘാടനം ചെയ്തു. ഓള്‍ കേരള വിമന്‍സ് കോളേജ് അലുംനി പ്രസിഡന്‍റ് ശൈലജ ശരത്ത്, ഐ. സി. സി. യുടെ യു. എ. ഇ. എക്‌സിക്യൂട്ടീവ് അംഗം ഐഷ ഹബീബ്, ദേവികാ സുധീന്ദ്രന്‍, റൂഷ് മെഹര്‍ എന്നിവര്‍ അനുബന്ധ പ്രഭാഷണ ങ്ങള്‍ നടത്തി. മോഡറേറ്റര്‍ അഡ്വ. ആയിഷ ഷക്കീര്‍ ചര്‍ച്ചകള്‍ നിയന്ത്രിച്ചു.
വിനയ എഴുതിയ ‘നീ പെണ്ണാണ്’ എന്ന കവിതാ സമാഹാര വും എന്‍റെ കഥ അഥവാ ഒരു മലയാളി യുവതി യുടെ ജീവിത യാത്ര എന്ന ആത്മകഥ യും സഫറുള്ള പാലപ്പെട്ടി സദസ്സിനു പരിചയ പ്പെടുത്തി. സാഹിത്യ വിഭാഗം സെക്രട്ടറി അയൂബ് കടല്‍മാട് സ്വാഗതവും വനിതാ വിഭാഗം അംഗം പ്രീതാ നാരായണന്‍ നന്ദിയും പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, കേരള സോഷ്യല്‍ സെന്‍റര്‍, സംഘടന, സ്ത്രീ വിമോചനം
ഹ ഹ ! മദ്യപിച്ചു ലക്ക് കെട്ട് പൊതു സ്ഥലത്ത് കൂത്താടുന്ന ഇവളോ സ്ത്രീ സഖേതീകരികളുടെ നേതാവ് ??
ഹ ഹ നല്ല മാതൃക !! മാന്യ ഫെമിനിസ്റ്റ് സ്ത്രീകളെ ,ഇവളെ വിടാതെ പിടിച്ചോ !!
മദ്യപാനം പോലീസുകാരിയുടെ തൊപ്പി തെറിപ്പിച്ചു
അമ്പലവയല്‍ : വനിതാ പോലീസുകാരിയെ മദ്യപിച്ചു ലക്ക് കെട്ട് പൊതു സ്ഥലത്ത് മാന്യമല്ലാതെ പെരുമാറി എന്ന കുറ്റത്തിന് സസ്പെന്‍ഡ് ചെയ്തു. ഡിപ്പര്‍ട്ട്മെന്റില്‍ വിവാദങ്ങളുടെ സ്ഥിരം കൂട്ടുകാരിയായ ഹെഡ് കോണ്‍സ്റ്റബ്‌ള്‍ വിനയ ആണ് ഇത്തവണ വെട്ടിലായത്. വയനാട്ടിലെ അമ്പലവയല്‍ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന വിനയ തന്റെ ഒരു സഹ പ്രവര്‍ത്തകക്ക് ഉദ്യോഗ കയറ്റം കിട്ടിയതിന്റെ ആഘോഷം പ്രമാണിച്ച് നടന്ന മദ്യ വിരുന്നിലാണ് മദ്യപിച്ച് ലക്ക് കെട്ടത്. വിരുന്നിനു ശേഷം തിരിച്ചു പോകാന്‍ ബസില്‍ കയറിയ വിനയ ബസില്‍ ഛര്‍ദ്ദിക്കുകയും മറ്റും ചെയ്ത് ജന ശ്രദ്ധ പിടിച്ചു പറ്റിയത് പോലീസ് ഡിപ്പാര്‍ട്ട്മെന്റിനു തന്നെ നാണക്കേടായി.
ഒരു അറിയപ്പെടുന്ന സ്ത്രീ വിമോചന പ്രവര്‍ത്തക കൂടിയായ വിനയയുടെ കൂടെ മദ്യ വിരുന്നില്‍ പങ്കെടുത്ത മറ്റ് 17 പേരില്‍ പലരും അറിയപ്പെടുന്ന കുറ്റവാളികള്‍ ആയിരുന്നു എന്നത് വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. കഴിഞ്ഞ ഡിസംബര്‍ 28ന് നടന്ന സംഭവം അന്വേഷിച്ച മാനന്തവാടി ഡി. വൈ. എസ്. പി. മധുസൂദനന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് സൂപ്രണ്ട് സി. ഷറഫുദ്ദീന്‍ ആണ് വിനയയെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു കൊണ്ട് ഉത്തരവിട്ടത്. Ref:http://epathram.com/keralanews-2010/01/13/115418-police-woman-vinaya-suspended-for-drinking.html#.UITvhCLSIoQ.facebook
മദ്യപിക്കുവാന്‍ അവക്കും അവകാശമുണ്‍റ്റ്. മദ്യപിക്കുന്നു എന്നതു കൊണ്‍റ്റ് സ്ത്രീകള്‍ക്ക് നേരെ ഉള്ള അക്രമങ്ങളെ എതിര്‍ക്കുവാന്‍ അവകാശം ഇല്ലാതാകുമോ മെന്‍സ് വോയ്സേ?
ഓരോരോ ‘വിന’(യ)കൾ