ആരോഗ്യ ബോധവല്‍ക്കരണം അത്യന്താപേക്ഷിതം

November 27th, 2010

health-plus-medical-camp-0-epathram

ദുബായ്‌ : പ്രമേഹ രോഗ ബോധവല്‍ക്കരണ ത്തിനായി ഇമ്പീരിയല്‍ കോളജ്‌ ലണ്ടന്‍ ഡയബിറ്റിസ് സെന്റര്‍ (Imperial College London Diabetes Centre – ICLDC) അബുദാബിയിലെ യാസ് മറീന എഫ്-1 സര്‍ക്യൂട്ടില്‍ സംഘടിപ്പിച്ച നാലാമത്  “വോക്ക് യു.എ.ഇ. 2010” (Walk UAE 2010) നടന്ന അതേ ദിവസം തന്നെ പ്രവാസികളില്‍ ഭൂരിഭാഗമായ മലയാളികളിലേക്കും ആരോഗ്യ സംരക്ഷണ ബോധവല്‍ക്കരണം എത്തിക്കുക എന്ന ഉദ്ദേശത്തില്‍ ദുബായില്‍ ഹെല്‍ത്ത്‌ പ്ലസ്‌ ക്ലിനിക്കിന്റെ ആഭിമുഖ്യത്തില്‍ സൌജന്യ ആരോഗ്യ പരിശോധനാ ക്യാമ്പ്‌ നടത്തി.

പാലക്കാട്‌ അസോസിയേഷന്‍ യു. എ. ഇ. നടത്തിയ പാലക്കാട്‌ ഷട്ടില്‍ ടൂര്‍ണമെന്റ് 2010 നോടനുബന്ധിച്ചാണ് ഹെല്‍ത്ത്‌ പ്ലസ്‌ ക്ലിനിക്‌ സൌജന്യ വൈദ്യ – ദന്ത പരിശോധനാ ക്യാമ്പ്‌ സംഘടിപ്പിച്ചത്. ആയിരത്തി ഇരുന്നൂറോളം അംഗങ്ങളുള്ള പാലക്കാട്‌ അസോസിയേഷന്‍ സംഘടിപ്പിച്ച ഷട്ടില്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്ത കുടുംബങ്ങളാണ് വൈദ്യ പരിശോധനയില്‍ പങ്കെടുത്തത്.

ദുബായ്‌ കരാമയില്‍ ബര്‍ജുമാന്‍ സെന്ററിനു എതിര്‍ വശത്തുള്ള അവന്യു ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും ആധുനിക സൌകര്യങ്ങളോട് കൂടിയ ഹെല്‍ത്ത്‌ പ്ലസ്‌ ക്ലിനിക്കിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ സംഘടനാ അംഗങ്ങളുടെ രക്ത സമ്മര്‍ദ്ദം, പ്രമേഹം എന്നിവയ്ക്കുള്ള പരിശോധനകള്‍ക്ക് പുറമേ സമ്പൂര്‍ണ്ണമായ ആരോഗ്യ പരിശോധനകളും നടത്തി. കൂടുതല്‍ പരിചരണം വേണ്ടവര്‍ക്ക് അതിനുള്ള നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കിയത്‌ പരിശോധനകള്‍ക്ക്‌ വിധേയരായവര്‍ക്ക്‌ ഏറെ ഉപകാരപ്രദമായതായി പങ്കെടുത്തവര്‍ അറിയിച്ചു.

യു.എ.ഇ. യിലെ ആരോഗ്യ രംഗത്ത്‌ പതിറ്റാണ്ടുകളുടെ പരിചയ സമ്പത്തുള്ള കോഴിക്കോട്‌ സ്വദേശിയായ സുമ രവീന്ദ്രന്റെ നേതൃത്വത്തില്‍ ദുബായ്‌ കരാമയില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത്‌ പ്ലസ്‌ ക്ലിനിക്ക്‌ ആരോഗ്യ പരിചരണ രംഗത്ത്‌ സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ച വെക്കുന്നത്.

suma-ravindran-epathram

ഹെല്‍ത്ത്‌ പ്ലസ്‌ ഗ്രൂപ്പ്‌ ഡയറക്ടര്‍ സുമ രവീന്ദ്രന്‍

യു.എ.ഇ. യിലെ അഞ്ചില്‍ ഒരാള്‍ക്ക്‌ പ്രമേഹം ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതായത്‌ ജനസംഖ്യയില്‍ 20 ശതമാനം പേര്‍ക്ക്. പ്രമേഹ നിരക്കിന്റെ കാര്യത്തില്‍ ഇത് ലോകത്തിലെ രണ്ടാം സ്ഥാനമാണ് യു.എ.ഇ.ക്ക് നല്‍കുന്നത്. ഒന്നാം സ്ഥാനം ന്യൂസീലാന്‍ഡിന് അടുത്തുള്ള വളരെ കുറച്ചു മാത്രം ജനവാസമുള്ള നൌറു ദ്വീപിനാണ്. ആ നിലക്ക് പ്രമേഹ ബോധവല്‍ക്കരണം ഏറ്റവും അധികം ആവശ്യമുള്ള രാജ്യമാണ് യു.എ.ഇ. യു.എ.ഇ. യുടെ വാര്‍ഷിക ആരോഗ്യ ബഡ്ജറ്റിന്റെ 40 ശതമാനം ചിലവാകുന്നത് പ്രമേഹ രോഗ ചികിത്സയ്ക്കാണ്. സ്വദേശികളില്‍ 75 ശതമാനവും പ്രവാസികളില്‍ 31 ശതമാനവും പേര്‍ മരണമടയുന്നത് പ്രമേഹം മൂലമാണ്.

പത്ത് വയസ് പ്രായമുള്ള കുട്ടികളില്‍ പോലും ഇവിടെ പ്രമേഹം കാണപ്പെടുന്നു. അമിത വണ്ണം, തെറ്റായ ഭക്ഷണ രീതി, മതിയായ വ്യായാമത്തിന്റെ അഭാവം, മാനസിക പിരിമുറുക്കം എന്നിവയാണ് ഈ അവസ്ഥയ്ക്ക് കാരണം. വീട്ടില്‍ നിന്നും സ്ക്കൂള്‍ ബസ്‌ വരെയും, സ്ക്കൂള്‍ ബസില്‍ നിന്നും ഇറങ്ങി സ്ക്കൂള്‍ വരെയും നടക്കുന്ന ഏതാനും ചുവടുകള്‍ മാത്രമാണ് ഒരു ശരാശരി വിദ്യാര്‍ത്ഥിയുടെ ഒരു ദിവസത്തെ ശാരീരിക അദ്ധ്വാനം. ഇതിനു പുറമേ തിരക്കേറിയ ജീവിതം  നയിക്കുന്ന അച്ഛനമ്മമാരുടെ സൌകര്യാര്‍ത്ഥം കുട്ടികള്‍ക്ക്‌ നല്‍കുന്ന ഫാസ്റ്റ്‌ ഫുഡ്‌ ഭക്ഷണം കൂടിയാകുമ്പോള്‍ പ്രമേഹം ഉറപ്പാവുന്നു. ഇരുപത് വയസിനു താഴെയുള്ള 680,000 ത്തോളം കുട്ടികള്‍ക്കാണ് യു.എ.ഇ. യില്‍ പ്രമേഹം കണ്ടെത്തിയിട്ടുള്ളത്‌. ഇനിയും രോഗം കണ്ടെത്തപ്പെടാത്തവര്‍ എത്രയോ ഏറെ ഉണ്ടാവും.

ഈ സാഹചര്യത്തില്‍ പ്രവാസി മലയാളികളുടെ ഇടയില്‍ ആരോഗ്യ ബോധവല്‍ക്കരണം അത്യന്താപേക്ഷിതമാണ് എന്നതാണ് ഇത്തരമൊരു ക്യാമ്പ്‌ സംഘടിപ്പിക്കുവാന്‍ പ്രചോദനമായത് എന്ന് ക്യാമ്പിന് നേതൃത്വം നല്‍കിയ ഹെല്‍ത്ത്‌ പ്ലസ്‌ ഗ്രൂപ്പ്‌ ഡയറക്ടര്‍ സുമ രവീന്ദ്രന്‍ അറിയിച്ചു. ഇന്നലെ തങ്ങള്‍ നടത്തിയ സൌജന്യ ആരോഗ്യ പരിശോധനാ ക്യാമ്പില്‍ നിരവധി പേര്‍ക്ക് പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തുകയുണ്ടായി. കൂടുതല്‍ വിശദമായ പരിശോധനകള്‍ നടത്തി രോഗ നിര്‍ണ്ണയം നടത്താന്‍ ഇവരെ ഉപദേശിക്കുകയും ചെയ്തു. ശരിയായ ജീവിത രീതിയും ചികിത്സയും കൊണ്ട് പ്രമേഹത്തെ നിയന്ത്രിച്ച് ആരോഗ്യ പൂര്‍ണ്ണമായ ജീവിതം ആസ്വദിക്കാനാവും. ഈ ബോധവല്‍ക്കരണമാണ് തങ്ങളുടെ ലക്ഷ്യം.

health-plus-medical-camp-epathram

കൂടുതല്‍ ചിത്രങ്ങള്‍ക്ക് മുകളിലെ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്യുക

മിതമായ നിരക്കില്‍ ഏറ്റവും മികച്ച പരിചരണമാണ് ഹെല്‍ത്ത്‌ പ്ലസ്‌ ഗ്രൂപ്‌ നല്‍കുന്നത്. ഏറ്റവും ആധുനികമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുള്ള കരാമയിലെ ഹെല്‍ത്ത്‌ പ്ലസ്‌ ക്ലിനിക്കില്‍ മികച്ച ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. ബേസിക്‌ ഹെല്‍ത്ത്‌ പാക്കേജിന് പുറമെ, കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കും, പ്രായമായവര്‍ക്കും, സ്ഥാപനങ്ങള്‍ക്കും പ്രത്യേകം തയ്യാറാക്കിയ ഹെല്‍ത്ത്‌ പാക്കേജുകളും ലഭ്യമാണ്.

വിദഗ്ദ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ അള്‍സര്‍, ഗാസ്ട്രൈടിസ്, കിഡ്നി, മൂത്രാശയ രോഗങ്ങള്‍, ചര്‍മ്മ രോഗങ്ങള്‍, പ്രമേഹം, അലര്‍ജി എന്നിങ്ങനെ വിവിധ രോഗങ്ങള്‍ക്കുള്ള വിദഗ്ദ്ധ ചികില്‍സ ലഭ്യമാണ്. ഏറ്റവും മികച്ച ദന്ത ചികിത്സകരുടെ സേവനം ലഭ്യമാക്കുന്ന സുസജ്ജമായ ദന്ത ചികില്‍സാ വിഭാഗവും ഇവിടെ പ്രവര്‍ത്തിക്കുന്നു.

പ്രായമായരുടെ പരിചരണത്തിനായി അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഡോക്ടര്‍ നിങ്ങളുടെ വീട് സന്ദര്‍ശിക്കുകയും വേണ്ട ചികില്‍സ ലഭ്യമാക്കുകയും ചെയ്യുന്ന “ഡോക്ടര്‍ ഓണ്‍ കോള്‍” സൌകര്യവും ഹെല്‍ത്ത്‌ പ്ലസിന്റെ പ്രത്യേകതയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെല്‍ത്ത്‌ പ്ലസ്‌ ക്ലിനിക്കില്‍ ഈ നമ്പരുകളില്‍ നേരിട്ട് ബന്ധപ്പെടാവുന്നതാണ് : 04 396 0034, 050 504 8788

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രമേഹത്തിനെതിരെ ജാഗ്രത: സെമിനാര്‍

November 13th, 2010

kssp-logo-epathramഅബുദാബി : പ്രമേഹത്തിനെതിരെ ജാഗ്രത പാലിക്കു വാനായി ലോകമെമ്പാടും ഉള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ആഹ്വാനം നല്‍കുക യാണ്‌. ഇതേക്കുറിച്ച് ഫ്രണ്ട്സ്‌ ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷദ് അബുദാബി ചാപ്ടര്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ നവംബര്‍ 13 ശനിയാഴ്ച രാത്രി 8.30 ന് അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നടക്കും. പ്രശസ്ത ഡയബറ്റോളജിസ്റ്റ്‌ ഡോക്ടര്‍ എ. പി. അഹമ്മദ്‌ പങ്കെടുക്കും.
 
ലോകത്ത്‌ ഏറ്റവും കൂടുതല്‍ പേര്‍ക്ക്‌ ബാധിക്കുന്ന രോഗ മായി പ്രമേഹം   മാറി യിരിക്കുന്നു. അതോടൊപ്പം തന്നെ പ്രമേഹ ചികിത്സ യ്‌ക്കായി ചെലവിടുന്ന തുകയും കുത്തനെ ഉയരുക യാണ്‌. ഇന്‍റ്ര്‍നാഷണല്‍ ഡയബെറ്റിസ്‌ ഫൗണ്ടേഷന്‍റെ കണക്കുകള്‍ പ്രകാരം ലോകത്ത്‌ പത്തു സെക്കണ്ടില്‍ ഒരാള്‍ വീതം പ്രമേഹം മൂലം മരിക്കുന്നുണ്ട്‌.ഇതേ പത്തു സെക്കണ്ടില്‍ പുതിയ രണ്ടു പേര്‍ വീതം രോഗ ബാധിതരാവുകയും ചെയ്യുന്നു. ഈ രീതി തുടര്‍ന്നാല്‍ ലോകത്താകെയുള്ള പ്രമേഹ രോഗികളുടെ എണ്ണം 350 ദശലക്ഷമാകുമെന്ന്‌ കണക്കുകള്‍ വെളിപ്പെടുത്തുന്നു.  വിവരങ്ങള്‍ക്ക് വിളിക്കുക  : ഇ. പി. സുനില്‍ 050 58 10 907

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശാന്തിഗിരി ആരോഗ്യ സമ്മേളനം പത്മശ്രീ ഡോ. ബി. ആര്‍. ഷെട്ടി ഉദ്ഘാടനം ചെയ്യും

September 5th, 2010

br-shetty-epathram

ദുബായ്‌ : ശാന്തിഗിരി അന്താരാഷ്‌ട്ര സമ്മേളനത്തിന് അനുബന്ധമായി സെപ്റ്റംബര്‍ 10നു ശാന്തിഗിരിയില്‍ നടക്കുന്ന മിഡില്‍ ഈസ്റ്റ്‌ ആരോഗ്യ സമ്മേളനം എന്‍. എം. സി. ആശുപത്രി ചീഫ്‌ മാനേജിംഗ് ഡയറക്ടറും, യു. എ. ഇ. എക്സ്ചേഞ്ച് ചീഫ്‌ എക്സിക്യൂട്ടിവ്‌ ഓഫീസറുമായ പത്മശ്രീ ഡോ. ബി. ആര്‍. ഷെട്ടി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.

പ്രവാസികള്‍ അയക്കുന്ന പണം സമ്പദ് വ്യവസ്ഥയുടെ നെടും തൂണ്‍ ആണെന്ന് അംഗീകരിക്കുമ്പോഴും, അവര്‍ അനുഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ശരിയായ ശ്രദ്ധ ലഭിക്കാതെ പോകുന്നുണ്ട്. ഗള്‍ഫില്‍ മാത്രം 180തില്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. യു.അ.ഇ. യിലെ മൊത്തം പ്രവാസികളില്‍ 50% ഇന്ത്യക്കാരും അതില്‍ 50% മലയാളികളും ആണെന്ന് ഇന്ത്യന്‍ എംബസി പുറത്തു വിട്ട കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

വിവിധ സാമൂഹിക സാംസ്‌കാരിക പരിസ്ഥിതി ചുറ്റുപാടുകളില്‍ നിന്നും ഹ്രസ്വ ദീര്‍ഘ കാലങ്ങ ളിലേക്കായ്‌ ജോലി നോക്കുന്ന പ്രവാസികള്‍ ജീവിത രീതിയിലും ജീവിത സാഹചര്യങ്ങളിലും കാലാവസ്ഥയിലും വരുന്ന വ്യതിയാനങ്ങള്‍ കാരണം പല വിധത്തിലുള്ള ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ശരി വെയ്ക്കുന്നതായിരുന്നു ശാന്തിഗിരി റിസര്‍ച്ച് ഫൌണ്ടേഷന്‍ (SRF – Santhigiri Research Foundation) നടത്തിയ പ്രാഥമിക അവലോകനത്തിലെ കണ്ടെത്തലുകള്‍.

ഈ സാഹചര്യങ്ങളില്‍, സമഗ്രമായ ഒരു ഇടപെടല്‍ നടത്താന്‍ ഉതകുന്ന വിവരങ്ങള്‍ സമാഹരിക്കുകയും, നയ പരിപാടികള്‍ രൂപപ്പെടുത്തുകയും ചെയ്യുക എന്നതാണ് പ്രസ്തുത ഗവേഷണം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ശാന്തിഗിരി റിസര്‍ച്ച് ഫൌണ്ടേഷന്‍ മിഡില്‍ ഈസ്റ്റ്‌ കണ്‍വീനര്‍ അറിയിച്ചു.

അലോപതി, ആയുര്‍വേദം, ഹോമിയോ, സിദ്ധ തുടങ്ങി വിവിധ ആരോഗ്യ ശ്രേണികളില്‍ നിന്നുള്ള വിദഗ്ദ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 350 ഓളം പ്രവാസികളും, വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥി പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കായ്‌ 9287201275 എന്ന നമ്പരിലോ santhigirisis അറ്റ്‌ gmail ഡോട്ട് കോം എന്ന ഈമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ.എം.സി.സി. സൌജന്യ മെഡിക്കല്‍ ക്യാമ്പ്‌

August 7th, 2010

[singlepic id=16 w=400 float=center]

(മുകളിലെ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ വലുതായി കാണാം)

ദുബായ്‌ : ദുബായ്‌ കെ. എം. സി. സി. കൊല്ലം ജില്ലാ കമ്മിറ്റിയും അജ്മാന്‍ ഇബിന്‍ സിനാ മെഡിക്കല്‍ സെന്ററും ചേര്‍ന്ന് കെ. എം. സി. സി. ഓഡിറ്റോറിയത്തില്‍ നടത്തിയ സൌജന്യ മെഡിക്കല്‍ ക്യാമ്പ്‌ എം. കെ. ഗ്രൂപ്പ്‌ റീജ്യണല്‍ ഡയറക്ടര്‍ എം. എ. സലിം ഉദ്ഘാടനം ചെയ്യുന്നു. നിസാമുദ്ദീന്‍ കൊല്ലം, എം. ഷഹീര്‍, എന്‍. എം. പണിക്കര്‍ തുടങ്ങിയവര്‍ വേദിയില്‍.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രക്തദാന ക്യാമ്പ്‌ അഹല്യ യില്‍

July 18th, 2010

blood-donationan-camp-ahalia-epathramഅബുദാബി : അഹല്യ ആശുപത്രി  സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ്‌ ജൂലായ്‌ 18 ഞായറാഴ്ച അബുദാബി ഹംദാന്‍ സ്ട്രീറ്റിലെ അഹല്യ ആശുപത്രി  യില്‍ വെച്ച് നടത്തും. ‘GIVE BLOOD – GIVE LIFE’  എന്ന മുദ്രാവാക്യ വുമായി ഒരുക്കുന്ന രക്തദാന ക്യാമ്പ്‌ രാവിലെ 8:30  മുതല്‍ ഉച്ചക്ക്‌ 12:30 വരെ ഉണ്ടായിരിക്കും. വിവരങ്ങള്‍ക്ക് വിളിക്കുക ഉമേഷ്‌ 02 62 62 666

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 1 of 3123

« Previous « “പ്രവാസ മയൂരം” പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
Next Page » അവധിക്കാല വിജ്ഞാന കളരി »ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine