സൌജന്യ ചികില്‍സാ ക്യാമ്പ്‌ ഷാര്‍ജയില്‍

June 21st, 2010

ഷാര്‍ജ : യു.എ.ഇ. യിലെ പ്രമുഖ വ്യവസായ ഗ്രൂപ്പും, ടെന്‍ സ്പോര്‍ട്ട്സ് ചാനല്‍ ഉടമയുമായ ബുഖാതിര്‍ ഗ്രൂപ്പിലെ അംഗവും, ഐ. എസ്. ഓ. അംഗീകൃത കമ്പനിയുമായ ടച്ച് വുഡ്‌ ഡെക്കോര്‍ ആന്‍ഡ്‌ ഫര്‍ണിച്ചര്‍ ലിമിറ്റഡ് പ്രൈം മെഡിക്കല്‍ സെന്ററുമായി ചേര്‍ന്ന് സൌജന്യ വൈദ്യ പരിശോധനാ ചികില്‍സാ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു.

ഈ മാസം 25ആം തീയതി വെള്ളിയാഴ്ച ഷാര്‍ജ ക്രിക്കറ്റ്‌ സ്റ്റേഡിയത്തില്‍ രാവിലെ 8 മണി മുതല്‍ 12 മണി വരെയുള്ള ക്യാമ്പില്‍ വൈദ്യ പരിശോധന അപ്രാപ്യമായ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളെയാണ് പ്രതീക്ഷിക്കുന്നത്. രാവിലെ 7 മണി മുതല്‍ 10 മണി വരെയാണ് രജിസ്ട്രേഷന്‍.

പ്രാഥമിക പരിശോധന കഴിഞ്ഞവരെ സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക്‌ റെഫര്‍ ചെയ്യും. ഇവര്‍ക്ക്‌ വേണ്ട മരുന്നുകള്‍ സൌജന്യമായി നല്‍കുകയും ചെയ്യും. ആരോഗ്യ വകുപ്പിന്റെ അംഗീകാരത്തോടെ നടത്തപ്പെടുന്ന ഈ ക്യാമ്പ്‌, കഴിഞ്ഞ തവണ നടത്തിയ ക്യാമ്പിന്റെ വിജയത്തെ തുടര്‍ന്നാണ് വീണ്ടും നടത്തുന്നത് എന്ന് ടച്ച് വുഡ്‌ ഡെക്കോര്‍ ആന്‍ഡ്‌ ഫര്‍ണിച്ചര്‍ ലിമിറ്റഡ് ജെനറല്‍ മാനേജര്‍ വി. രാമചന്ദ്രന്‍ അറിയിച്ചു.

ആലുക്കാസ്‌ സെന്റര്‍ റോള, നാഷണല്‍ പെയിന്റ്സ്, സോണാപൂര്‍ മദീന സൂപ്പര്‍മാര്‍ക്കറ്റ്‌ എന്നിവിടങ്ങളില്‍ നിന്ന് സൌജന്യ യാത്രാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 4379002, 050 6862043, 06 5328359 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ക്യാന്‍സര്‍ രോഗികള്‍ക്ക്‌ ആശ്വാസമായി പരുമല മെഡിക്കല്‍ മിഷന്‍

June 9th, 2010

cancer-careഅബുദാബി : കേരളത്തിലെ മത സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ആതുര സേവന രംഗത്ത് വലിയ മുന്നേറ്റം നടത്തിയ മലങ്കര ഓര്‍ത്തോഡോക്സ് സഭ ആരോഗ്യ രംഗത്ത് പുതിയ ഒരു കാല്‍വെയ്പ് കൂടി നടത്തുന്നു. പരുമല സെന്‍റ്. ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രി യോടനുബന്ധിച്ച് ലോകോത്തര നിലവാരമുള്ള ക്യാന്‍സര്‍ ആശു​പത്രി സ്ഥാപിച്ചു കൊണ്ടാണ് ഇത് എന്ന് പരുമല സെന്‍റ്. ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന്‍ ആശു​പത്രി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഫാദര്‍. അലക്‌സാണ്ടര്‍ കൂടാരത്തില്‍ അബുദാബിയില്‍ പറഞ്ഞു. ചികില്‍സാ കേന്ദ്രത്തിന്‍റെ പ്രൊമോഷനു വേണ്ടി ഇവിടെ എത്തിയ അദ്ദേഹം, സെന്‍റ്. ജോര്‍ജ് കത്തീഡ്രലില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പദ്ധതിയെ ക്കുറിച്ച് വിശദീകരിച്ചു.

ക്യാന്‍സറും അനുബന്ധ രോഗങ്ങളും കൊണ്ടുള്ള കഷ്ടതയോടൊപ്പം  താങ്ങാനാവാത്ത ചികില്‍സാ ചെലവുകളും കൂടിയാവുമ്പോള്‍ രോഗികളും ബന്ധുക്കളും ദുരിതത്തി ലാഴുന്നു. ഇതു കൊണ്ട് ഉണ്ടാകുന്ന സാമൂഹികമായ പ്രതിസന്ധി തിരിച്ചറിഞ്ഞ്, സാധാരണക്കാരന്  പ്രാപ്യമാവും വിധം ക്യാന്‍സര്‍ ചികിത്സയെ ജനകീയ വല്കരിക്കാനാണ്  ഈ സ്ഥാപനത്തിലൂടെ ലക്ഷ്യമിടുന്നത്.

3.5 ലക്ഷം ചതുരശ്ര അടിയില്‍ എട്ടു നിലകളിലായി  പണിയുന്ന ക്യാന്‍സര്‍ സെന്‍ററിന് 100 കോടി ചെലവ് പ്രതീക്ഷിക്കുന്നു.  സ്വദേശത്തെയും വിദേശത്തെയും പ്രമുഖ ക്യാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളുമായി ഈ സ്ഥാപനത്തിന് ബന്ധമുണ്ടാവും. ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സുമനസ്സു കളുടെ നിര്‍ലോഭമായ സഹകരണം  പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുന്നുണ്ട്.

ജാതി മത ഭേതമന്യേ സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും  സൗജന്യ ചികിത്സയും പദ്ധതിയുടെ ഭാഗമായുണ്ട്.

parumala-medical-mission

ഇടത്തു നിന്നും: സെക്രട്ടറി എ.ജെ. ജോയിക്കുട്ടി, ഫാദര്‍. അലക്‌സാണ്ടര്‍ കൂടാരത്തില്‍, ഫാദര്‍. ജോണ്‍സണ്‍ ഡാനിയേല്‍, ട്രസ്റ്റി ഇട്ടിപ്പണിക്കര്‍

ചിത്രങ്ങള്‍: ജാക്സണ്‍ (ജോയ്‌ സ്റ്റുഡിയോ)

പരുമല ക്യാന്‍സര്‍ കണ്‍ട്രോള്‍ പ്രോജക്ടിന്‍റെ ഭാഗമായി മോപ്‌സ് – മാര്‍ ഒസ്താത്തിയോസ് പാലിയേറ്റീവ് സര്‍വ്വീസ്  എന്ന പേരില്‍ ത്രിതല സാന്ത്വന പരിചരണ പദ്ധതി നടത്തി വരുന്നു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ എട്ടു പഞ്ചായത്തു കളിലെ സാന്ത്വന ചികിത്സാ സേവനം ആവശ്യമായ രോഗികളെ, അവരുടെ വീടുകളില്‍ എത്തി സൗജന്യ മരുന്നും ചികിത്സാ നിര്‍ദേശങ്ങളും മാനസിക പിന്തുണ യും നല്‍കുന്ന ഈ പദ്ധതി മാര്‍ ഒസ്ത്താത്തിയോസ് ഷെയറിംഗ് ട്രസ്റ്റുമായി സഹകരിച്ചാണ് നടത്തുന്നത്.

സെന്‍റ്. ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന്‍ അഞ്ചു കോടി രൂപ മുതല്‍ മുടക്കി പണി കഴിപ്പിച്ച പുതിയ കെട്ടിട സമുച്ചയത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം ജൂലായ്‌ മാസത്തില്‍ പരുമലയില്‍ നടക്കും.  ന്യൂറോ മെഡിസിന്‍, ന്യൂറോ സര്‍ജറി, ന്യൂറോ സൈക്കോളജി, ന്യൂറോ റീഹാബിലിറ്റേഷന്‍, ട്രോമ കെയര്‍, തുടങ്ങിയ വിഭാഗങ്ങളും  ഇവിടെ പ്രവര്‍ത്തിക്കുന്നു.

വാര്‍ത്താ സമ്മേളനത്തില്‍  സെന്‍റ്. ജോര്‍ജ് കത്തീഡ്രല്‍ വികാരി ഫാദര്‍ ജോണ്‍സണ്‍ ഡാനിയേല്‍, ട്രസ്റ്റി ഇട്ടി പ്പണിക്കര്‍, കത്തീഡ്രല്‍ സെക്രട്ടറി എ. ജെ.  ജോയിക്കുട്ടി എന്നിവരും സംബന്ധിച്ചു.

വിശദ വിവര ങ്ങള്‍ക്കായി www.sghospital.org  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കു കയോ 050 27 21 878, 050 44 39 567 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുകയോ ചെയ്യാം.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

യു.എ.ഇ. യില്‍ അവയവ ദാനത്തിന് പുതിയ നിയമം

May 19th, 2010

organ-transplant-uaeയു.എ.ഇ. യില്‍ അവയവ ദാനത്തിന് പുതിയ മാനദണ്ഡം നിലവില്‍ വന്നു. യു. എ. ഇ. ഹെല്‍ത്ത് കൗണ്‍സില്‍ ആണ് ഇത് സംബന്ധിച്ച് നേരത്തെ നിലവില്‍ ഉണ്ടായിരുന്ന ഫെഡറല്‍ നിയമം പുനപരിശോധിച്ച് പുതിയ മാറ്റങ്ങള്‍ നടപ്പില്‍ വരുത്തിയത്. നേരത്തെ ഉണ്ടായിരുന്ന നിയമ പ്രകാരം, ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക്‌ മാത്രമേ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ പുതിയ നിയമ പ്രകാരം രണ്ടു തരം അവയവ ദാനം അനുവദനീയമാണ് – ജീവനുള്ള ദാതാവിനും മരണാനന്തരവും അവയവ ദാനം നടത്താനാവും.

ജീവനുള്ള ദാതാവ് 21 വയസ്സിനു മുകളില്‍ പ്രായമുള്ള ആരോഗ്യമുള്ള ആളായിരിക്കണം. മാത്രമല്ല, ഒരേ രക്ത ഗ്രൂപ്പില്‍ പെട്ട ആളുമാവണം. ദാതാവ് രണ്ട് സാക്ഷികള്‍ ഒപ്പ് വെച്ച സമ്മതി പത്രം ഒപ്പിട്ട് നല്‍കണം എന്നും നിയമം അനുശാസിക്കുന്നു. ഏതെല്ലാം അവയവങ്ങളാണ് ഇത്തരത്തില്‍ ജീവനുള്ള ദാതാവിന് ദാനം ചെയ്യാന്‍ കഴിയുക എന്ന് നിയമത്തില്‍ പ്രത്യേകം എടുത്തു പറയുന്നില്ല.

എന്നാല്‍, മരിച്ച വ്യക്തിയുടെ അവയവങ്ങളും പുതിയ നിയമ പ്രകാരം ദാനം ചെയ്യാന്‍ കഴിയും. മരിച്ച വ്യക്തി മരണത്തിന് മുന്‍പ്‌ അവയവ ദാനത്തിനുള്ള സമ്മതി പത്രം ഒപ്പിടുകയോ അല്ലെങ്കില്‍ മരിച്ച വ്യക്തിയുടെ ഏറ്റവും അടുത്ത ബന്ധുക്കളുടെ സമ്മതമോ ഉണ്ടെങ്കില്‍ ഇനി അവയവങ്ങള്‍ ദാനം ചെയ്യാനാവും. മരിച്ച വ്യക്തിയുടെ സമ്മതം ഇല്ലെങ്കിലും അടുത്ത ബന്ധുക്കള്‍ ഒപ്പിട്ട് നല്‍കുന്ന സമ്മതി പത്രം മൂലം ഇത്തരത്തില്‍ അവയവ ദാനം നടത്താനാവും എന്നതാണ് പുതിയ നിയമത്തിലെ സവിശേഷത. കരള്‍, ശ്വാസകോശം, ഹൃദയം, പാന്‍ക്രിയാസ് തുടങ്ങിയ അവയവങ്ങളുടെ ദാനം ഇങ്ങനെ നടത്താനാവും.

ആരോഗ്യ മന്ത്രി ഡോ. ഹനീഫ് ഹസന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യു. എ. ഇ. ഹെല്‍ത്ത് കൗണ്‍സില്‍ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.

ആരോഗ്യ മന്ത്രാലയം 566 – 2010 സര്‍ക്കുലര്‍ നമ്പറില്‍ ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി കഴിഞ്ഞു.

അവയവ മാറ്റ ശസ്ത്രക്രിയകള്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ അനുമതിയുള്ള ആശുപത്രികളില്‍ മാത്രമേ നടത്താവൂ എന്നും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നുണ്ട്.

അവയവ മാറ്റം ഈ നൂറ്റാണ്ടിലെ ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ അനുഗ്രഹമാണ്. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകളുടെ ജീവിതത്തെ ഇത് മെച്ചപ്പെടുത്തിയിട്ടുണ്ട് എന്ന് ഇത് സംബന്ധിച്ച് ദേശീയ അവയവ മാറ്റ കമ്മിറ്റിയുടെ ചെയര്‍മാന്‍ ഡോ. അലി അബ്ദുള്‍ കരീം അല്‍ ഒബൈദി അഭിപ്രായപ്പെട്ടു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

തന്ത്രി നാദം അബുദാബിയില്‍

May 12th, 2010

thanthri-nadamകേരളത്തിലെ നിര്‍ദ്ധരരായ കുട്ടികളുടെ വിദ്യാഭ്യാസ സഹായത്തിനും, ബുദ്ധി വികാസമില്ലാത്ത കുട്ടികളുടെ പുനരധിവാസത്തിനും   വേണ്ടിയുള്ള  ജീവ കാരുണ്യ പ്രവര്‍ത്ത നങ്ങളില്‍ സഹകരി ക്കുവാനായി  അബുദാബിയിലെ വിവിധ ക്രൈസ്തവ സഭകളിലെ ഗായകരെ അണി നിരത്തി  ‘ഡെസേര്‍ട്ട്    ഡിവൈന്‍ സിങ്ങേഴ്സ് അസോസിയേഷന്‍’ ഒരുക്കുന്ന സംഗീത സന്ധ്യ “തന്ത്രി നാദം” മെയ്‌ 15 ശനിയാഴ്ച രാത്രി  7:30 ന് അബുദാബി ഇവാഞ്ചലിക്കല്‍ ചര്‍ച്ച് സെന്ററില്‍  അരങ്ങേറുന്നു.  വിവിധ ഗാന ശാഖ കളിലൂടെ ശ്രോതാക്കളുടെ മനം കവര്‍ന്ന ഗായകരായ നൈസി, സൌമ്യ മറിയം, ഷീന്‍ ജോര്‍ജ്ജ്,  ജോസ്‌, ബിജു തങ്കച്ചന്‍, റജി എബ്രഹാം,  തോമസ്‌, രാജന്‍ തറയശ്ശേരി എന്നിവരുടെ നേതൃത്വത്തില്‍  10 സംഗീത പ്രതിഭകള്‍ പങ്കെടുക്കുന്ന തന്ത്രി നാദം പരിപാടിയിലേക്കുള്ള പ്രവേശനം പാസുകളിലൂടെ നിയന്ത്രിക്കു ന്നതായിരിക്കും. താല്പര്യമുള്ളവര്‍ സംഘാടകരുമായി ബന്ധപ്പെടുക ( 050 77 20 813, 050 411 66 53)

-

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

രക്തദാന ക്യാമ്പ്

May 5th, 2010

oruma-logo-epathramഒരുമ ഒരുമനയൂര്‍ യു. എ. ഇ. സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് മെയ്‌ 7 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണി മുതല്‍ ദുബായ് അല്‍‍ വാസല്‍ ഹോസ്പിറ്റലില്‍ വെച്ച് നടത്തുന്നു. ക്യാമ്പുമായി സഹകരിക്കുവാന്‍ താല്പര്യമുള്ളവര്‍ വിളിക്കുക : ജഹാംഗീര്‍ 050 45 80 757, ആരിഫ് 050 65 73 413.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 2 of 3123

« Previous Page« Previous « പാര്‍ക്കിംഗ്‌ ഫീസ്‌ അടക്കാന്‍ നോള്‍ കാര്‍ഡ്‌ ഉപയോഗിക്കാം.
Next »Next Page » കോടിയേരി ബാലകൃഷ്ണന്‍ അബുദാബി പോലീസ്‌ ആസ്ഥാനത്ത്‌ »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine