അബുദാബി :  ജീവിത ത്തിന്‍റെ ഓട്ടത്തിന് ഇടയില്‍ അറിയാതെ സംഭവിക്കുന്ന അപകട ങ്ങളില്‍ പെട്ടു പോകുന്ന ഡ്രൈവര്‍മാര്‍ക്ക് ആശ്വാസം നല്‍കുന്ന  കൂട്ടായ്മ, അബുദാബി ഡ്രൈവേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍റെ – അഡ്‌വ – ഭാരവാഹി കളെ തെരഞ്ഞെടുത്തു.
 
പ്രസിഡന്‍റ് : കോയമോന്‍ വെളിമുക്ക്.  ജനറല്‍ സെക്രട്ടറി : മുജീബ് റഹിമാന്‍.  ട്രഷറര്‍ :  സിയാദ് കൊടുങ്ങല്ലൂര്‍.  വൈസ് പ്രസിഡന്‍റുമാര്‍ : എ. റിതേഷ് പിണറായി, കെ. പി. മുഹമ്മദ്.   സെക്രട്ടറിമാര്‍ : റഷീദ് ഐരൂര്‍, സക്കീര്‍ വളാഞ്ചേരി, അസീസ്,  അന്‍വര്‍.
 
ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് പി. ബാവഹാജി, കെ. എസ്. സി.  പ്രസിഡന്‍റ് കെ. ബി. മുരളി, വെല്‍ഫെയര്‍ സെക്രട്ടറി ഷെരീഫ് കാളച്ചാല്‍ എന്നിവരാണ് രക്ഷാധികാരികള്‍.
 
അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ ചേര്‍ന്ന  യോഗത്തില്‍ എ. കെ. ബീരാന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു.  ഷെരീഫ് കാളച്ചാല്‍ സ്വാഗത വും റഷീദ് ഐരൂര്‍ നന്ദി യും പറഞ്ഞു. തൊഴില്‍ പരമായും അല്ലാതെയും വാഹനം ഓടിക്കുന്നവര്‍ക്ക് അഡ്‌വ യില്‍ അംഗങ്ങളാകാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 050 88 544 56 – 050 49 212 65 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 
ഷാര്‍ജ : അനുദിന ചാര്‍ജ് വര്‍ദ്ധനയും നിരന്തരം റദ്ദാക്കലും വഴി പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന വിമാന സര്‍വീസുകളെക്കാള്‍ താഴെ തട്ടിലുള്ള പ്രവാസികള്‍ക്ക് കൂടി ആശ്വാസമേകാവുന്ന കപ്പല്‍ സര്‍വീസ് ആരംഭിക്കാന്‍ ബന്ധപ്പെട്ടവര്‍ താല്പര്യം എടുക്കണമെന്ന് ഷാര്‍ജയില്‍ ആമീ റസിഡന്‍സില്‍ ചേര്‍ന്ന സ്വരുമ ദുബായ് പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.
അബൂദാബി :  ആഗസ്റ്റ് 15 (ഞായറാഴ്ച)   മുതല്‍ തലസ്ഥാനത്ത് സില്‍വര്‍ ടാക്‌സി കളുടെ നിരക്ക് വര്‍ദ്ധിപ്പിക്കുന്നു.  നിലവില്‍ 1000 മീറ്റര്‍ യാത്രക്കാണ് ഒരു ദിര്‍ഹം ഈടാക്കുന്നത്.  ഇനി മുതല്‍  750 മീറ്ററിന് ഒരു ദിര്‍ഹം എന്ന നിരക്കില്‍ ഈടാക്കുവാനാണ്  ടാക്‌സി റഗുലേറ്ററി അതോറിറ്റി യുടെ തീരുമാനം.  ആദ്യ 250 മീറ്റര്‍ ദൂരത്തേക്കുള്ള നിശ്ചിത ചാര്‍ജ്ജ് രാവിലെ 6 മണി മുതല്‍ രാത്രി 9.59 വരെ മൂന്ന് ദിര്‍ഹമായും രാത്രി 10 മുതല്‍ പുലര്‍ച്ചെ 5.59 വരെ 3.60 ആയും തുടരും.  നിരക്കു വര്‍ദ്ധന പേരിനു മാത്രം ആണെന്നും ഹ്രസ്വദൂര യാത്ര കള്‍ക്ക് ഒന്നോ രണ്ടോ ദിര്‍ഹം മാത്രമാണ് വര്‍ദ്ധിക്കുക എന്നും സെന്‍റര്‍ ഫോര്‍ റഗുലേഷന്‍ ഓഫ് ട്രാന്‍സ്‌പോര്‍ട്ട് ബൈ ഹയര്‍ കാര്‍സ് ( TransAD ) അധികൃതര്‍ വ്യക്തമാക്കി. എമിറേറ്റിലെ ഏഴ് ടാക്‌സി ഫ്രാഞ്ചൈസികള്‍ നേരിട്ടിരുന്ന നഷ്ടം കുറക്കാന്‍ നിരക്ക് വര്‍ദ്ധന സഹായിക്കും എന്നും അധികൃതര്‍  അറിയിച്ചു.



















 