അമിത വില ഈടാക്കരുതെന്ന് ഖത്തര്‍ സര്‍ക്കാര്‍

June 2nd, 2010

വിദേശ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്ത് വിതരണം ചെയ്യുന്ന ഡീലര്‍മാര്‍ അമിത വില ഈടാക്കരുതെന്ന് ഖത്തര്‍ സര്‍ക്കാര്‍ താക്കീത് ചെയ്തു. അയല്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഖത്തറില്‍ ഉത്പന്നങ്ങള്‍ക്ക് വില കൂടുതലാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

സ്കൂള്‍ ബസില്‍ കുട്ടി മരിച്ച സംഭവം : സ്കൂള്‍ അധികൃതര്‍ കുറ്റക്കാര്‍

May 25th, 2010

ദോഹ : ഖത്തറിലെ ഡി. പി. എസ്. മോഡേണ്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനി സ്കൂള്‍ ബസില്‍ ശ്വാസം മുട്ടി മരിക്കാന്‍ ഇടയായതില്‍ സ്കൂള്‍ മാനേജ് മെന്‍റ് കുറ്റക്കാരാണെന്ന് സുപ്രീം എജ്യുക്കേഷന്‍ കൗണ്‍സില്‍ നിയോഗിച്ച കമ്മിറ്റി കണ്ടെത്തി. സ്കൂള്‍ മാനേജ് മെന്‍റിന്‍റെ അനാസ്ഥ മൂലമാണ് വിദ്യാര്‍ത്ഥിനി മരിച്ചതെന്നും ഇതിന് കടുത്ത ശിക്ഷയായിരിക്കും നല്‍കുകയെന്നും കൗണ്‍സില്‍ അറിയിച്ചു. സെക്യൂരിറ്റി ഡിപ്പാര്‍ട്ട് മെന്‍റിന്‍റെ അന്വേഷണത്തിന് ശേഷമായിരിക്കും ശിക്ഷ പ്രഖ്യാപിക്കുകയെന്നും കൗണ്‍സില്‍ അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് രാജസ്ഥാന്‍ സ്വദേശിനിയായ കെ. ജി. വിദ്യാര്‍ത്ഥിനി മരിച്ചത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിദ്യാര്‍ത്ഥിനി ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ അന്വേഷണം

May 20th, 2010

ഖത്തറിലെ ഡി. പി. എസ്. മോഡേണ്‍ ഇന്ത്യന്‍ സ്കൂളിലെ എല്‍. കെ. ജി. വിദ്യാര്‍ത്ഥിനി സ്കൂള്‍ ബസില്‍ ശ്വാസം മുട്ടി മരിക്കാന്‍ ഇടയായതിനെ ക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു.

സുപ്രീം എജ്യുക്കേഷന്‍ കൗണ്‍സില്‍ കുട്ടികളുടെ സുരക്ഷയെ ക്കുറിച്ച് നിര്‍ദേശിക്കുന്ന നിയമങ്ങള്‍ സ്കൂള്‍ അധികൃതര്‍ പാലിച്ചിരുന്നോ എന്നാണ് പ്രധാനമായും അന്വേഷിക്കുക.

ഇതില്‍ വീഴ്ച വരുത്തിയെന്ന് അന്വേഷത്തില്‍ ബോധ്യമായാല്‍ കര്‍ശന നടപടി ഉണ്ടാവുമെന്നും മന്ത്രാലയത്തിന്‍റെ ഉത്തരവില്‍ പറയുന്നു. പല ഇന്ത്യന്‍ സ്കൂളുകളും ഈ നിര്‍ദേശങ്ങളൊന്നും കൃത്യമായി പാലിക്കുന്നില്ലെന്ന പരാതി പൊതുവെ രക്ഷിതാക്കളുടെ ഇടയിലുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിദ്യാര്‍ത്ഥിനി സ്കൂള്‍ ബസില്‍ ശ്വാസം മുട്ടി മരിച്ചു

May 19th, 2010

ഖത്തറില്‍ എല്‍. കെ. ജി. വിദ്യാര്‍ത്ഥിനി സ്കൂള്‍ ബസില്‍ ശ്വാസം മുട്ടി മരിച്ചു. ഖത്തര്‍ ഡി. പി. എസ്. മോഡേണ്‍ ഇന്ത്യന്‍ സ്കൂളിലെ എല്‍. കെ. ജി. വിദ്യാര്‍ത്ഥിനിയായ സാറാ ജസ്ഹര്‍ ആണ് മരിച്ചത്. അഞ്ച് വയസായിരുന്നു.

രാജസ്ഥാന്‍ സ്വദേശി മുഹമ്മദ് ത്വല്‍ഹയുടെ മകളാണ് സാറ. ഇന്നലെ രാവിലെ സ്കൂളിലേക്ക് സ്കൂള്‍ ബസില്‍ പോയ കുട്ടി ഉറങ്ങി പ്പോയതാണെന്ന് കരുതുന്നു. ഇതറിയാതെ ഡ്രൈവര്‍ ബസ് പൂട്ടി പോവുകയായിരുന്നു. ഉച്ചയ്ക്കാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഖത്തറില്‍ പോസ്റ്റ് ഡേറ്റഡ് ചെക്കുകള്‍ക്ക് നിയമ സാധുതയില്ല

May 11th, 2010

ഖത്തറില്‍ ഈ മാസം 13 മുതല്‍ പോസ്റ്റ് ഡേറ്റഡ് ചെക്കുകള്‍ക്ക് നിയമ സാധുത ഉണ്ടാവില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇത് പ്രകാരം ചെക്കുകള്‍ കൈമാറിയ അന്നു മുതല്‍ തന്നെ അതിലെ തീയതി പരിഗണിക്കാതെ പണം പിന്‍വലിക്കാന്‍ ബാങ്കില്‍ സമര്‍പ്പി ക്കാവുന്നതാണ്.

ആഗോള സാമ്പത്തിക മാന്ദ്യം കാരണം നിരവധി ചെക്ക് കേസുകള്‍ വന്ന സാഹചര്യ ത്തിലാണ് ഖത്തറിന്‍റെ ഈ നടപടി. ചെക്കുകളുമായി ബന്ധപ്പെട്ട കേസുകളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ രാജ്യത്ത് രണ്ട് കോടതികള്‍ സ്ഥാപിക്കുവാനും തീരുമാനമായി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 1 of 3123

« Previous « തെരുവു കുട്ടികള്‍ക്ക് പിന്തുണ തേടി കിരണ്‍ ബേദി ദുബായില്‍
Next Page » ഏഷ്യന്‍ ടെലിവിഷന്‍ പുരസ്കാരങ്ങള്‍ – ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine