ദോഹ: ദോഹ ടോപ് ഫോം റെസ്റ്റോറണ്ടില്‍ ചേര്‍ന്ന സംസ്കാര ഖത്തറിന്റെ പൊതു യോഗം സംഘടനയുടെ 2010 – 11വര്‍ഷത്തിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. അഡ്വ: എ. ജാഫര്‍ഖാന്‍ കേച്ചേരി (പ്രസിഡന്‍റ്റ്), മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ (സെക്രട്ടറി), അഡ്വ: ഇ. എ. അബൂബക്കര്‍ (ട്രഷറര്‍), വി. കെ. എം. കുട്ടി (വൈസ്. പ്രസിഡന്‍റ്റ്), എ. സി. ദിലീപ് (ജോ: സെക്രട്ടറി) എന്നിവരെയും, പ്രവര്‍ത്തക സമതിയിലേക്ക് താഴെ പറയുന്നവരെയും തിരഞ്ഞെടുത്തു.
കെ. പി. എം. മുഹമ്മദ് കോയ, കുഞ്ഞബ്ദുള്ള ചാലപ്പുറം (ജി. പി.), അര്‍ഷാദ് ടി. വി., സതീഷ്. കെ. പറമ്പത്ത്, കെ. പി. ഷംസുദ്ധീന്‍, ശശികുമാര്‍ ജി. പിള്ള.


ദുബായ് : പ്രവാസി ബന്ധു വെല്‍ഫയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ. വി. ഷംസുദ്ദീന്‍, “ഒരു നല്ല നാളേക്കു വേണ്ടി” എന്ന പരിപാടിയുമായി ദോഹയിലും ബഹറൈനിലും എത്തുന്നു. ഫെബ്രുവരി 12 വെള്ളിയാഴ്ച വൈകീട്ട് 6:30ന് ദോഹയിലെ ഖത്തര്‍ ചാരിറ്റി ഹാളില്‍ സംഘടിപ്പിക്കുന്ന “ഒരു നല്ല നാളേക്കു വേണ്ടി” എന്ന പരിപാടിയിലൂടെ പ്രവാസികളിലും, വിശിഷ്യാ കുടുംബാംഗങ്ങളിലും, ഇന്ന് കണ്ടു വരുന്ന ധൂര്‍ത്തും ആര്‍ഭാടങ്ങളും കുറച്ച്, മിത വ്യയത്തിലൂടെ എങ്ങിനെ മുന്നോട്ട് പോകാമെന്നും, പ്രവാസികളില്‍ സമ്പാദ്യ ശീലം എങ്ങനെ വളര്‍ത്താം എന്നും അദ്ദേഹം വിശദീകരിക്കും.
ദോഹ: കേരള ടെലിവിഷന്‍ പ്രേക്ഷക സമിതി പ്രഖ്യാപിച്ച ‘എന്‍. പി. സി. കേര സോപ്‌സ് കാഴ്ച’ ടെലിവിഷന്‍ പുരസ്കാര ങ്ങളില്‍ മികച്ച ഹോം ഫിലിം സംവിധായകനുള്ള പുരസ്‌കാരം ഖത്തര്‍ മലയാളിയായ സയ്യിദ് ജിഫ്രിക്ക് ലഭിച്ചു. വയനാട് മുട്ടില്‍ പിലാക്കൂട്ട് മുത്തു കോയ തങ്ങള്‍ – ആയിഷ ദമ്പതികളുടെ മകനായ ഇദ്ദേഹം കഴിഞ്ഞ ഒന്നര വര്‍ഷമായി ഖത്തറിലെ എന്‍. ഐ. ജി. പി. യില്‍ സെയില്‍സ് കോ – ഓര്‍ഡിനേറ്ററാണ്. എട്ടു വര്‍ഷത്തോളം കോഴിക്കോട് പരസ്യ ചിത്ര സംവിധാന രംഗത്ത് പ്രവര്‍ത്തിച്ചിരുന്നു.



















