ദോഹയിലെ ബ്ലോഗര്‍മാര്‍ ഇന്ന് (വെള്ളിയാഴ്ച്ച) ഒത്തുകൂടുന്നു. മുഖ്യാതിഥിയായി മാധ്യമ പ്രവര്‍ത്തകനും യുവ കവിയും ബ്ലോഗ്ഗറും കൂടിയായ കുഴൂര്‍ വിത്സണ്‍ പങ്കെടുക്കും.
ഉച്ചക്ക് ഒരു മണിക്ക് ദോഹാ ജദീതിലെ അല്‍മാലിക്കി ടവറിലെ എഫ്. സി. സി ഹാളില്‍ വെച്ചാണ് സംഗമം.
(വിശദ വിവരങ്ങള്‍ക്ക് മുഹമ്മദ് സഹീര്‍ പണ്ടാരത്തില്‍ +974 51 98 704)


മലയാളം ബ്ലോഗില്‍ നിന്ന് ആദ്യമായി പുറത്തിറങ്ങിയ പുസ്തകമായ കൊടകര പുരാണത്തിന്റെ മൂന്നാം എഡിഷന്‍ പുറത്തിറങ്ങുന്നു. എഴുത്തുകാരനായ സജീവ് എടത്താടന്‍ തന്നെ സ്വന്തം നിലയ്ക്ക് ഇറക്കിയ കൊടകര പുരാണത്തിന്റെ രണ്ടാം പതിപ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ബുക്ക് സ്റ്റാളുകളിലെ ജീവനക്കാര്‍ പറയുന്നു. 



















