ഖത്തറില്‍ എല്‍. കെ. ജി. വിദ്യാര്‍ത്ഥിനി സ്കൂള്‍ ബസില്‍ ശ്വാസം മുട്ടി മരിച്ചു. ഖത്തര്‍ ഡി. പി. എസ്. മോഡേണ്‍ ഇന്ത്യന്‍ സ്കൂളിലെ എല്‍. കെ. ജി. വിദ്യാര്‍ത്ഥിനിയായ സാറാ ജസ്ഹര്‍ ആണ് മരിച്ചത്. അഞ്ച് വയസായിരുന്നു.
രാജസ്ഥാന്‍ സ്വദേശി മുഹമ്മദ് ത്വല്‍ഹയുടെ മകളാണ് സാറ. ഇന്നലെ രാവിലെ സ്കൂളിലേക്ക് സ്കൂള്‍ ബസില്‍ പോയ കുട്ടി ഉറങ്ങി പ്പോയതാണെന്ന് കരുതുന്നു. ഇതറിയാതെ ഡ്രൈവര്‍ ബസ് പൂട്ടി പോവുകയായിരുന്നു. ഉച്ചയ്ക്കാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപകടം, കുട്ടികള്‍, ഖത്തര്‍, വിദ്യാഭ്യാസം
[…] രാജസ്ഥാന്‍ സ്വദേശിനിയായ കെ. ജി. വിദ്യാര്‍ത്ഥിനി […]