ഇന്ത്യയും ഒമാനുമായുള്ള പ്രതിരോധ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ധാരണ. പ്രതിരോധ മന്ത്രി എ. കെ. ആന്‍റണിയുടെ ഒമാന്‍ സന്ദര്‍ശനത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് പ്രതിരോധ മന്ത്രി എ. കെ. ആന്‍റണി ഒമാനില്‍ എത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഒമാനില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായി. എ. കെ. ആന്‍റണയും ഒമാന്‍ പ്രതിരോധ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ സൗദ് ബിന്‍ ഹരിബുമായുള്ള ചര്‍ച്ചയിലാണ് ഈ ധാരണ.
ഏദന്‍ കടലില്‍ കടല്‍ക്കൊള്ളക്കാര്‍ കപ്പലുകള്‍ തട്ടിയെടുക്കുന്നത് അടക്കമുള്ള വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. റാഞ്ചല്‍ സംഭവങ്ങള്‍ വര്‍ധിച്ച് വരുന്നത് ലോക രാജ്യങ്ങള്‍ക്ക് തന്നെ ഭീഷണി യാണെന്ന് നേതാക്കള്‍ നിരീക്ഷിച്ചു. ഏദന്‍ കടലില്‍ 16 ഇന്ത്യന്‍ കപ്പലുകളെ വിന്യസിച്ചതായി എ. കെ. ആന്‍റണി പറഞ്ഞു.
ഇരു രാജ്യങ്ങളുടേയും സേനകള്‍ യോജിച്ച് അടുത്ത വര്‍ഷം ഇന്ത്യയില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറി പ്രദീപ് കുമാര്‍ അടക്കമുള്ള ഉന്നത തല ഇന്ത്യന്‍ സംഘവും ആന്‍റണിയെ അനുഗമിച്ചിരുന്നു. ഒമാനിലെ ഇന്ത്യന്‍ സംഘടനകള്‍ നല്‍കിയ വിരുന്നിലും എ. കെ. ആന്‍റണി പങ്കെടുത്തു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഒമാന്‍, കേരള രാഷ്ട്രീയ നേതാക്കള്‍