ഖത്തറിലെ ഡി. പി. എസ്. മോഡേണ്‍ ഇന്ത്യന്‍ സ്കൂളിലെ എല്‍. കെ. ജി. വിദ്യാര്‍ത്ഥിനി സ്കൂള്‍ ബസില്‍ ശ്വാസം മുട്ടി മരിക്കാന്‍ ഇടയായതിനെ ക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു.
സുപ്രീം എജ്യുക്കേഷന്‍ കൗണ്‍സില്‍ കുട്ടികളുടെ സുരക്ഷയെ ക്കുറിച്ച് നിര്‍ദേശിക്കുന്ന നിയമങ്ങള്‍ സ്കൂള്‍ അധികൃതര്‍ പാലിച്ചിരുന്നോ എന്നാണ് പ്രധാനമായും അന്വേഷിക്കുക.
ഇതില്‍ വീഴ്ച വരുത്തിയെന്ന് അന്വേഷത്തില്‍ ബോധ്യമായാല്‍ കര്‍ശന നടപടി ഉണ്ടാവുമെന്നും മന്ത്രാലയത്തിന്‍റെ ഉത്തരവില്‍ പറയുന്നു. പല ഇന്ത്യന്‍ സ്കൂളുകളും ഈ നിര്‍ദേശങ്ങളൊന്നും കൃത്യമായി പാലിക്കുന്നില്ലെന്ന പരാതി പൊതുവെ രക്ഷിതാക്കളുടെ ഇടയിലുണ്ട്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപകടം, കുട്ടികള്‍, ഖത്തര്‍, വിദ്യാഭ്യാസം