ചങ്ങാതിക്കൂട്ടം ദുബായില്‍

December 23rd, 2010

changathikoottam-epathram

ദുബായ് :   ഫ്രണ്ട്‌സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷദ് യു. എ. ഇ. യിലെ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ഏകദിന അവധിക്കാല ക്യാമ്പ്‌ ചങ്ങാതിക്കൂട്ടം,  ഡിസംബര്‍ 31 വെള്ളിയാഴ്ച രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ  ദുബായ് ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ വെച്ച് നടക്കുന്നു.
 
ഔപചാരിക വിദ്യാഭ്യാസ ത്തിന്‍റെ ചട്ടക്കൂടിനു പുറത്തു നിന്നു കൊണ്ട് കുട്ടികള്‍ക്ക് ഹൃദ്യമായ കളികളിലൂടെയും, പാട്ടുകളിലൂടെയും ലഘു പരീക്ഷണ ങ്ങളിലൂടെയും ശാസ്ത്ര ബോധത്തില്‍ അധിഷ്ഠിതമായ വ്യക്തിത്വ വികസനം സാദ്ധ്യമാക്കുകയാണ് ചങ്ങാതിക്കൂട്ടം കൊണ്ട് ശാസ്ത്ര സാഹിത്യ പരിഷദ് ലക്ഷ്യമിടുന്നത്.  കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :  050 39 51 755

അയച്ചു തന്നത് : റിയാസ്‌ വെഞ്ഞാറമൂട്

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രമേഹത്തിനെതിരെ ജാഗ്രത: സെമിനാര്‍

November 13th, 2010

kssp-logo-epathramഅബുദാബി : പ്രമേഹത്തിനെതിരെ ജാഗ്രത പാലിക്കു വാനായി ലോകമെമ്പാടും ഉള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ആഹ്വാനം നല്‍കുക യാണ്‌. ഇതേക്കുറിച്ച് ഫ്രണ്ട്സ്‌ ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷദ് അബുദാബി ചാപ്ടര്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ നവംബര്‍ 13 ശനിയാഴ്ച രാത്രി 8.30 ന് അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നടക്കും. പ്രശസ്ത ഡയബറ്റോളജിസ്റ്റ്‌ ഡോക്ടര്‍ എ. പി. അഹമ്മദ്‌ പങ്കെടുക്കും.
 
ലോകത്ത്‌ ഏറ്റവും കൂടുതല്‍ പേര്‍ക്ക്‌ ബാധിക്കുന്ന രോഗ മായി പ്രമേഹം   മാറി യിരിക്കുന്നു. അതോടൊപ്പം തന്നെ പ്രമേഹ ചികിത്സ യ്‌ക്കായി ചെലവിടുന്ന തുകയും കുത്തനെ ഉയരുക യാണ്‌. ഇന്‍റ്ര്‍നാഷണല്‍ ഡയബെറ്റിസ്‌ ഫൗണ്ടേഷന്‍റെ കണക്കുകള്‍ പ്രകാരം ലോകത്ത്‌ പത്തു സെക്കണ്ടില്‍ ഒരാള്‍ വീതം പ്രമേഹം മൂലം മരിക്കുന്നുണ്ട്‌.ഇതേ പത്തു സെക്കണ്ടില്‍ പുതിയ രണ്ടു പേര്‍ വീതം രോഗ ബാധിതരാവുകയും ചെയ്യുന്നു. ഈ രീതി തുടര്‍ന്നാല്‍ ലോകത്താകെയുള്ള പ്രമേഹ രോഗികളുടെ എണ്ണം 350 ദശലക്ഷമാകുമെന്ന്‌ കണക്കുകള്‍ വെളിപ്പെടുത്തുന്നു.  വിവരങ്ങള്‍ക്ക് വിളിക്കുക  : ഇ. പി. സുനില്‍ 050 58 10 907

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചങ്ങാതി ക്കൂട്ടം ശ്രദ്ധേയമായി

July 23rd, 2010

changaathikoottam-2010-epathram-ഷാര്‍ജ : ശാസ്ത്രവും കലയും സംസ്കാരവും വിനോദവും സമന്വയി പ്പിച്ച് ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷദ് സംഘടിപ്പിച്ച ചങ്ങാതി ക്കൂട്ടത്തില്‍ നൂറോളം കൂട്ടുകാര്‍ ആവേശ ത്തോടെ പങ്കു ചേര്‍ന്നു. ഷാര്‍ജ യിലെ എമിരേറ്റ്സ് നാഷണല്‍ സ്കൂളില്‍  നടന്ന പരിപാടി ക്ക് നിര്‍മ്മല്‍ കുമാര്‍ നേതൃത്വം നല്‍കി.
 
വെള്ളിയാഴ്ച പകല്‍ മുഴുവന്‍ ആര്‍ത്തുല്ലസിച്ച കൂട്ടുകാര്‍ക്ക് സുകുമാരന്‍ മാസ്റ്റര്‍, ദിവാകരന്‍, നിര്‍മ്മല്‍ കുമാര്‍, ഗണേഷ് എന്നിവരെ കൂടാതെ ഫ്രണ്ട്സ് ഓഫ് കെ. എസ്. എസ്. പി.  പ്രവര്‍ത്ത കരും നേതൃത്വം നല്‍കി. കുട്ടികളോ ടൊപ്പം രക്ഷാകര്‍ത്താ ക്കളും ചങ്ങാതി ക്കൂട്ടത്തിന്‍റെ രസം നുകര്‍ന്നു. നാലു വിഭാഗങ്ങളി ലായി സംഘടിപ്പിക്ക പ്പെട്ട പരിപാടി വിനോദം എങ്ങിനെ വിജ്ഞാന പ്രദമാക്കാം എന്നതിന്‍റെ മനോഹര മായ ഒരു രേഖാചിത്രം ആയിരുന്നു.
 
kssp-changathi-koottam-2010-epathram

കളിമൂല യിലെ കൊച്ചു കൊച്ചു കളി കളിലൂടെ നിരീക്ഷണ പാടവം എങ്ങിനെ വളര്‍ത്തി എടുക്കാം എന്ന് കൂട്ടുകാരെ ബോദ്ധ്യ പ്പെടുത്തി. അറിവും വിജ്ഞാനവും നിത്യ ജീവിത ത്തില്‍ പ്രയോഗി ക്കേണ്ട താണെന്ന തിരിച്ചറിവ് പകര്‍ന്ന് നല്‍കിയ ശാസ്ത്ര പരീക്ഷണ ങ്ങള്‍ ശാസ്ത്ര മൂലയെ ശ്രദ്ധേയ മാക്കി. 
 

kssp-changathi-koottam-epathram

ശാരീരിക മാനസീക ഭാവങ്ങള്‍ എങ്ങിനെ വ്യക്തിത്വ ത്തെ സ്വാധീനിക്കുന്നു എന്നും നടന ത്തിന്‍റെ പ്രായോഗിക സാധ്യത കള്‍ എന്താണെന്നും അന്വേഷിച്ച അഭിനയ മൂല വ്യക്തിത്വ വികാസ ത്തിന്‍റെ പരീക്ഷണ ശാലയായി. 
 
fkssp-changathi-koottam-epathram

ശാസ്ത്രത്തെ പരിപോഷിപ്പിച്ച, പുനര്‍ നിര്‍മ്മിച്ച ശാസ്ത്രജ്ഞ രേയും അവരുടെ സംഭാവന കളെയും പരിചയ പ്പെടുത്തിയ പ്രദര്‍ശനം കൂട്ടുകാര്‍ക്കും രക്ഷിതാക്കള്‍ക്കും പുതിയ ഒരനുഭവമായി.
 
ഷാഹുല്‍, ഭൂഷണ്‍, ഗണേഷ്, സുനില്‍ എന്നീ കലാകാര ന്മാര്‍ ചേര്‍ന്ന് വരമൂല യെ അര്‍ത്ഥ വത്താക്കി. തികച്ചും ശാസ്ത്രീയ മായ ഒരു പാഠ്യ പദ്ധതി യിലൂടെ മാത്രമെ ആരോഗ്യ പരമായ ഒരു സമൂഹ ത്തെ വളര്‍ത്തി എടുക്കാനാവൂ എന്നും അപരന്‍റെ സ്വാതന്ത്ര്യ ത്തെയും വിശ്വാസ ത്തെയും ബഹുമാനി ക്കുന്നവര്‍ക്കു മാത്രമേ സ്വന്തം വിശ്വാസത്തിന്‍റെ മഹത്വം ബോദ്ധ്യപ്പെടൂ എന്നും രക്ഷാകര്‍തൃ സദസ്സില്‍ സുകുമാരന്‍ മാസ്റ്റര്‍ നിരീക്ഷിച്ചു. ശാസ്ത്രീയ മായൊരു പാഠ്യ പദ്ധതി രൂപ പ്പെടുത്തുന്ന തിന്‍റെ ചില ഉദാഹരണ ങ്ങള്‍ മാത്രമാണ് ഇത്തരം ചങ്ങാതി ക്കൂട്ടങ്ങള്‍ എന്ന് മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

(അയച്ചു തന്നത്:  ഐ. പി. മുരളി)

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബാലവേദി പ്രവര്‍ത്ത നോദ്ഘാടനം

May 21st, 2010

kssp-logo-epathramഷാര്‍ജ: ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഈ വര്‍ഷത്തെ ബാലവേദി പ്രവര്‍ത്ത നങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് മെയ്‌ 21 വെള്ളിയാഴ്ച  ഉച്ചക്ക് 2:30 ന് ഷാര്‍ജ എമിറേറ്റ്സ് നാഷ്ണല്‍ സ്കൂളില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ കവിയും ഗാന രചയിതാവു മായ പി. കെ. ഗോപി,  കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ ജനറല്‍ സെക്രട്ടറി ടി. ഗംഗാ ധരന്‍ എന്നിവര്‍ മുഖ്യ അതിഥികളായി എത്തുന്നു. കുട്ടികളില്‍ ശാസ്ത്രാ ഭിരുചിയും, പാരി സ്ഥിതികാ വബോധവും, സാമൂഹ്യ ബോധവും, രാജ്യ സ്നേഹവും വളര്‍ത്തി ഉത്തമ പൌരന്മാരാക്കുക എന്ന ലക്ഷ്യത്തോടെ യാണ് പരിഷത്ത്, ബാലവേദി രംഗത്ത് പ്രവര്‍ത്തി ക്കുന്നത്.  ഷാര്‍ജ യില്‍ കഴിഞ്ഞ ആറു വര്‍ഷ ങ്ങളായി ഫ്രണ്ട്സ് ഓഫ് കെ. എസ്. എസ്. പി.  കുട്ടികള്‍ ക്കായി  ചങ്ങാതി ക്കൂട്ടം,  പരിസ്ഥിതി ക്യാമ്പ്, ഉപന്യാസ രചന തുടങ്ങിയ വിവിധ ങ്ങളായ പ്രവര്‍ത്തങ്ങള്‍ നടത്തി വരുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക്  050 30 97 209 , 06 57 25 810 എന്നീ  നമ്പരു കളില്‍ വിളിക്കുക.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« ശ്രീഭൂവിലസ്ഥിര ഐ. എസ്. സി. യില്‍
‘ഹൃദയ സ്വരങ്ങള്‍’ അബുദാബിയില്‍ »ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine