ഷാര്‍ജ : ശാസ്ത്രവും കലയും സംസ്കാരവും വിനോദവും സമന്വയി പ്പിച്ച് ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷദ് സംഘടിപ്പിച്ച ചങ്ങാതി ക്കൂട്ടത്തില്‍ നൂറോളം കൂട്ടുകാര്‍ ആവേശ ത്തോടെ പങ്കു ചേര്‍ന്നു. ഷാര്‍ജ യിലെ എമിരേറ്റ്സ് നാഷണല്‍ സ്കൂളില്‍ നടന്ന പരിപാടി ക്ക് നിര്‍മ്മല്‍ കുമാര്‍ നേതൃത്വം നല്‍കി.
വെള്ളിയാഴ്ച പകല്‍ മുഴുവന്‍ ആര്‍ത്തുല്ലസിച്ച കൂട്ടുകാര്‍ക്ക് സുകുമാരന്‍ മാസ്റ്റര്‍, ദിവാകരന്‍, നിര്‍മ്മല്‍ കുമാര്‍, ഗണേഷ് എന്നിവരെ കൂടാതെ ഫ്രണ്ട്സ് ഓഫ് കെ. എസ്. എസ്. പി. പ്രവര്‍ത്ത കരും നേതൃത്വം നല്‍കി. കുട്ടികളോ ടൊപ്പം രക്ഷാകര്‍ത്താ ക്കളും ചങ്ങാതി ക്കൂട്ടത്തിന്‍റെ രസം നുകര്‍ന്നു. നാലു വിഭാഗങ്ങളി ലായി സംഘടിപ്പിക്ക പ്പെട്ട പരിപാടി വിനോദം എങ്ങിനെ വിജ്ഞാന പ്രദമാക്കാം എന്നതിന്‍റെ മനോഹര മായ ഒരു രേഖാചിത്രം ആയിരുന്നു.
കളിമൂല യിലെ കൊച്ചു കൊച്ചു കളി കളിലൂടെ നിരീക്ഷണ പാടവം എങ്ങിനെ വളര്‍ത്തി എടുക്കാം എന്ന് കൂട്ടുകാരെ ബോദ്ധ്യ പ്പെടുത്തി. അറിവും വിജ്ഞാനവും നിത്യ ജീവിത ത്തില്‍ പ്രയോഗി ക്കേണ്ട താണെന്ന തിരിച്ചറിവ് പകര്‍ന്ന് നല്‍കിയ ശാസ്ത്ര പരീക്ഷണ ങ്ങള്‍ ശാസ്ത്ര മൂലയെ ശ്രദ്ധേയ മാക്കി.
ശാരീരിക മാനസീക ഭാവങ്ങള്‍ എങ്ങിനെ വ്യക്തിത്വ ത്തെ സ്വാധീനിക്കുന്നു എന്നും നടന ത്തിന്‍റെ പ്രായോഗിക സാധ്യത കള്‍ എന്താണെന്നും അന്വേഷിച്ച അഭിനയ മൂല വ്യക്തിത്വ വികാസ ത്തിന്‍റെ പരീക്ഷണ ശാലയായി.
ശാസ്ത്രത്തെ പരിപോഷിപ്പിച്ച, പുനര്‍ നിര്‍മ്മിച്ച ശാസ്ത്രജ്ഞ രേയും അവരുടെ സംഭാവന കളെയും പരിചയ പ്പെടുത്തിയ പ്രദര്‍ശനം കൂട്ടുകാര്‍ക്കും രക്ഷിതാക്കള്‍ക്കും പുതിയ ഒരനുഭവമായി.
ഷാഹുല്‍, ഭൂഷണ്‍, ഗണേഷ്, സുനില്‍ എന്നീ കലാകാര ന്മാര്‍ ചേര്‍ന്ന് വരമൂല യെ അര്‍ത്ഥ വത്താക്കി. തികച്ചും ശാസ്ത്രീയ മായ ഒരു പാഠ്യ പദ്ധതി യിലൂടെ മാത്രമെ ആരോഗ്യ പരമായ ഒരു സമൂഹ ത്തെ വളര്‍ത്തി എടുക്കാനാവൂ എന്നും അപരന്‍റെ സ്വാതന്ത്ര്യ ത്തെയും വിശ്വാസ ത്തെയും ബഹുമാനി ക്കുന്നവര്‍ക്കു മാത്രമേ സ്വന്തം വിശ്വാസത്തിന്‍റെ മഹത്വം ബോദ്ധ്യപ്പെടൂ എന്നും രക്ഷാകര്‍തൃ സദസ്സില്‍ സുകുമാരന്‍ മാസ്റ്റര്‍ നിരീക്ഷിച്ചു. ശാസ്ത്രീയ മായൊരു പാഠ്യ പദ്ധതി രൂപ പ്പെടുത്തുന്ന തിന്‍റെ ചില ഉദാഹരണ ങ്ങള്‍ മാത്രമാണ് ഇത്തരം ചങ്ങാതി ക്കൂട്ടങ്ങള്‍ എന്ന് മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
(അയച്ചു തന്നത്: ഐ. പി. മുരളി)
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, ശാസ്ത്രം, ശാസ്ത്ര സാഹിത്യ പരിഷത്ത്, സംഘടന