
അബുദാബി : പാലക്കാട് എന്‍. എസ്. എസ്. എഞ്ചിനിയറിംഗ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥികളുടെ ആഗോള സംഘടനയായ ദര്‍ശനയുടെ യു. എ. എ. ചാപ്റ്റര്‍ ശാസ്ത്ര വിഷയങ്ങളില്‍ കുട്ടികളുടെ താല്പര്യം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സയന്‍സ് ടോക് യംഗ് തിങ്കേഴ്സ് മീറ്റ് (ബാല ശാസ്ത്ര സമ്മേളനം) ഏപ്രില്‍ 29ന് അബുദാബി ഇന്റര്‍നാഷണല്‍ സ്ക്കൂളില്‍ വെച്ച് നടക്കും എന്ന് സംഘാടകര്‍ അറിയിച്ചു. സമ്മേളനത്തില്‍ പങ്കെടുക്കുന്ന യുവ ചിന്തകര്‍ ശാസ്ത്ര വിഷയങ്ങള്‍ അവതരിപ്പിക്കും. തുടര്‍ന്ന് വിഷയത്തെ സംബന്ധിച്ച ചര്‍ച്ചയും ഉണ്ടാവും.
(അയച്ചു തന്നത് : ഒമര്‍ ഷെറീഫ്)
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, പൂര്‍വ വിദ്യാര്‍ത്ഥി, ശാസ്ത്രം





























