അബുദാബി: കേരളത്തിന്റെ പ്രാദേശിക വികസന പ്രവര്‍ത്തന ങ്ങളില്‍ തദ്ദേശ ഭരണ സ്ഥാപന ങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തന ങ്ങള്‍ നടത്താന്‍ പ്രവാസി കൂട്ടായ്മ കള്‍ക്ക് സാധിക്കു മെന്ന് പയ്യന്നൂര്‍ നഗര സഭാ ചെയര്‍മാന്‍ ജി. ഡി. നായര്‍ അഭിപ്രായപ്പെട്ടു. പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ഘടകം സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുക യായിരുന്നു.
അദ്ദേഹം.പയ്യന്നൂര്‍ സൗഹൃദ വേദി നാടിനു വേണ്ടി ചെയ്യുന്ന സംഭാവന കള്‍ ഏറെ മാനിക്കുന്നു വെന്ന് അദ്ദേഹം കൂട്ടി ച്ചേര്‍ത്തു. എല്ലാ വ്യത്യാസ ങ്ങളും മറന്ന് ഒറ്റ ക്കെട്ടായി പ്രവര്‍ത്തി ക്കുന്ന സൗഹൃദ വേദിയുടെ പ്രവര്‍ത്തന ശൈലിയെ അദ്ദേഹം പ്രശംസിച്ചു. എസ്. എസ്. എല്‍. സി. പരീക്ഷയിലെ ഉയര്‍ന്ന വിജയ ശതമാനം, എല്ലാവരും പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ നഗര സഭ തുടങ്ങിയ വിവിധ മേഖല കളിലെ പയ്യന്നൂരിന്റെ നേട്ടങ്ങള്‍ അദ്ദേഹം വിശദീകരിച്ചു.
രാജ്യത്തെ ദേശീയ പ്രസ്ഥാന വുമായി ബന്ധപ്പെട്ട് പയ്യന്നൂരി നുള്ള സ്ഥാനം ഏറെ വലുതാ ണെന്ന് മുന്‍മന്ത്രി കെ. മുരളീ ധരന്‍ പറഞ്ഞു. ഖാദി പ്രചാരണ രംഗത്ത് പയ്യന്നൂര്‍ നേടിയ മുന്നേറ്റം അദ്ദേഹം അനുസ്മരിച്ചു. നാടിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം പുതിയ തലമുറ എത്ര മാത്രം ഉള്‍ക്കൊ ള്ളുന്നു എന്ന കാര്യത്തില്‍ കെ. മുരളീ ധരന്‍ ആശങ്ക പ്രകടിപ്പിച്ചു. പുതു തല മുറക്ക് ഈ പൈതൃകം പകര്‍ന്നു നല്‍കാന്‍ സൗഹൃദ വേദി പരിശ്രമിക്കണം എന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
സൗഹൃദ വേദി പ്രസിഡന്റ് പി. പി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. മുന്‍മന്ത്രി കെ. മുരളീധരന്‍, ഇന്ത്യ സോഷ്യല്‍ സെന്റര്‍ ജന. സെക്രട്ടറി രമേഷ് പണിക്കര്‍, ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ ജന. സെക്രട്ടറി മൊയ്തു കടന്നപ്പള്ളി, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് കെ. ബി. മുരളി, സൗഹൃദ വേദി ദുബായ് ഘടകം പ്രസിഡന്റ് എം. അബ്ദുല്‍നസീര്‍, വി. ടി. വി. ദാമോദരന്‍ എന്നിവര്‍ പ്രസംഗിച്ചു.
സുരേഷ്ബാബു പയ്യന്നൂര്‍ സ്വാഗതവും യു. ദിനേശ്ബാബു നന്ദിയും പറഞ്ഞു. രക്ഷാധി കാരികളായ ഇ. ദേവദാസും വി. വി. ബാബു രാജും ചേര്‍ന്ന് ജി. ഡി. നായരെ പൊന്നാട അണിയിച്ച് സ്വീകരിച്ചു.
സൗഹൃദ വേദി കുടുംബാം ഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാ പരിപാടികളും സൗഹൃദയ വേദി ദുബായ് ഘടകം അവതരിപ്പിച്ച ‘പെരുന്തച്ചനും മകനും’ എന്ന നാടകവും ശ്രദ്ധേയമായി. എ. അബാസ്, കെ. ടി. പി. രമേഷ്, ടി. ഗഫൂര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.


ഒരുമ ഒരുമനയൂര്‍ 9-മത് വാര്‍ഷിക ജനറല്‍ ബോഡി യോഗം കറാമയിലുള്ള കറാച്ചി സിറ്റി ഹോട്ടലില്‍ വെച്ച് ചേര്‍ന്നു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് പി. പി. അന്‍വറിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ആര്‍. എം. വീരാന്‍കുട്ടി സ്വാഗതം ആശംസിച്ചു. യോഗത്തില്‍ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള സെന്‍ട്രല്‍ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പ്രസിഡന്റ് എം. കെ.രഞ്ജിത്ത്, ജനറല്‍ സെക്രട്ടറി വി. ടി. അബ്ദുല്‍ ഹസീബ്, ട്രഷറര്‍ ആര്‍. എം. വീരാന്‍കുട്ടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ആര്‍. എം. കബീര്‍ തുടങ്ങി 41 അംഗ ഭരണ സമതി യേയും തിരഞ്ഞെടുത്തു.
അബുദാബി: അബുദാബി ശക്തി തിയ്യറ്റേഴ്‌സ് പ്രവര്‍ത്തനോദ്ഘാടനം, കവിയും ഗാന രചയി താവുമായ പി. കെ. ഗോപി നിര്‍വ്വഹിക്കും. മെയ് 13 ന് വ്യാഴാഴ്ച വൈകിട്ട് 8 : 30ന് അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ എം. എ. ജോണ്‍സണ്‍ (സാമൂഹിക പ്രവര്‍ത്തകന്‍), ബാലചന്ദ്രന്‍ കൊട്ടോടി (മജീഷ്യന്‍) എന്നിവര്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കും.
കേരളത്തിലെ നിര്‍ദ്ധരരായ കുട്ടികളുടെ വിദ്യാഭ്യാസ സഹായത്തിനും, ബുദ്ധി വികാസമില്ലാത്ത കുട്ടികളുടെ പുനരധിവാസത്തിനും വേണ്ടിയുള്ള ജീവ കാരുണ്യ പ്രവര്‍ത്ത നങ്ങളില്‍ സഹകരി ക്കുവാനായി അബുദാബിയിലെ വിവിധ ക്രൈസ്തവ സഭകളിലെ ഗായകരെ അണി നിരത്തി ‘ഡെസേര്‍ട്ട് ഡിവൈന്‍ സിങ്ങേഴ്സ് അസോസിയേഷന്‍’ ഒരുക്കുന്ന സംഗീത സന്ധ്യ “തന്ത്രി നാദം” മെയ് 15 ശനിയാഴ്ച രാത്രി 7:30 ന് അബുദാബി ഇവാഞ്ചലിക്കല്‍ ചര്‍ച്ച് സെന്ററില്‍ അരങ്ങേറുന്നു. വിവിധ ഗാന ശാഖ കളിലൂടെ ശ്രോതാക്കളുടെ മനം കവര്‍ന്ന ഗായകരായ നൈസി, സൌമ്യ മറിയം, ഷീന്‍ ജോര്‍ജ്ജ്, ജോസ്, ബിജു തങ്കച്ചന്‍, റജി എബ്രഹാം, തോമസ്, രാജന്‍ തറയശ്ശേരി എന്നിവരുടെ നേതൃത്വത്തില്‍ 10 സംഗീത പ്രതിഭകള്‍ പങ്കെടുക്കുന്ന തന്ത്രി നാദം പരിപാടിയിലേക്കുള്ള പ്രവേശനം പാസുകളിലൂടെ നിയന്ത്രിക്കു ന്നതായിരിക്കും. താല്പര്യമുള്ളവര്‍ സംഘാടകരുമായി ബന്ധപ്പെടുക ( 050 77 20 813, 050 411 66 53)



















