പരിസ്ഥിതി വാദികള്‍ വികസനത്തെ തടയുന്നു – കെ. മുരളീധരന്‍

May 10th, 2010

k-muraleedharanഅജ്മാന്‍ : രാഷ്ട്രീയ പാര്‍ട്ടികള്‍ വിചാരിക്കു ന്നതിനേക്കാളും കേരളത്തിന്റെ വികസനത്തിന്‌ ആവശ്യം ഇതിനു പാകപ്പെട്ട ഒരു ജനതയെയാണ് എന്ന് മുന്‍ കെ. പി. സി. സി. പ്രസിഡന്റ് കെ. മുരളീധരന്‍ പ്രസ്താവിച്ചു. സൈലന്റ് വാലി, അതിരപ്പള്ളി പദ്ധതികളില്‍ പരിസ്ഥിതി വാദികള്‍ ഉയര്‍ത്തിയത് കേരള വികസനത്തെ പിന്നോട്ടടിക്കുന്ന നിലപാടാണെന്നും മുരളീധരന്‍ പറഞ്ഞു.

ഗള്‍ഫില്‍ നിന്നുള്ള വരുമാനം നിലച്ചാല്‍ കേരളത്തിന്റെ “കഞ്ഞി കുടി” മുട്ടുമെന്നും, ജീവിതത്തില്‍ നല്ല കാലം മുഴുവന്‍ ഹോമിച്ച് ഗള്‍ഫ്‌ മലയാളി നാട്ടിലേക്ക് അയക്കുന്ന പണത്തിന് എന്തെങ്കിലും തടസ്സമുണ്ടായാല്‍, ബീഹാറി നേക്കാളും, യു. പി. യേക്കാളും കഷ്ടമാകും കേരളത്തിന്റെ അവസ്ഥ. ഏറണാകുളം പ്രവാസി വെല്‍ഫയര്‍ അസോസിയേഷന്‍ അജ്മാന്‍ റമദാ ഹോട്ടലില്‍ സംഘടിപ്പിച്ച സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

k-muraleedharan-dubai

ഏറണാകുളം പ്രവാസി വെല്‍ഫയര്‍ അസോസിയേഷന്‍ അജ്മാനില്‍ നടത്തിയ കുടുംബ സംഗമത്തില്‍ മുന്‍ കെ. പി. സി. സി. പ്രസിഡന്റ് കെ. മുരളീധരനെ രക്ഷാധികാരി ഇസ്മയില്‍ റാവുത്തര്‍ പൊന്നാട അണിയിച്ച് ഉപഹാരം നല്‍കി ആദരിക്കുന്നു.

ernakulam-pravaasi-audience

ചടങ്ങില്‍ എറണാകുളം പ്രവാസി അസോസിയേഷന്‍ രക്ഷാധികാരിയും, വ്യവസായിയുമായ ഇസ്മയില്‍ റാവുത്തര്‍ മുരളീധരനെ പൊന്നാട അണിയിച്ച് ഉപഹാരം കൈമാറി. ജനറല്‍ സെക്രട്ടറി കെ. വി. ഇബ്രാഹിം കുട്ടി അധ്യക്ഷനായിരുന്നു. അഡ്വ. പ്രവീണ്‍ കുമാര്‍, എബി ബേബി, പി. ബി. മൂര്‍ത്തി, എം. ജെ. ജേക്കബ്‌, ടി. എ. ഷംസുദ്ദീന്‍, ബോവാസ്‌ എട്ടിക്കാലായില്‍, ബ്ലസന്‍ ഇട്ടിക്കാലായില്‍ എന്നിവര്‍ പ്രസംഗിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വേള്‍ഡ് മലയാളി കൗണ്‍സില്‍ അബുദാബി

May 9th, 2010

വേള്‍ഡ് മലയാളി കൗണ്‍സില്‍ അബുദാബി പ്രോവിന്‍സ് നിലവില്‍ വന്നു. പോള്‍ വടശേരിയെ ചെയര്‍മാനായും ജെ. ശരത്ചന്ദ്രന്‍ നായരെ പ്രസിഡന്‍റായും തെരഞ്ഞെടുത്തു.

ഗോപാല്‍ ആണ് ജനറല്‍ സെക്രട്ടറി. ഹെര്‍മന്‍ ഡാനിയേലിനെ ട്രഷററായി തെരഞ്ഞെടുത്തിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സംയുക്ത ബോധവത്ക്കരണ സംഗമം

May 8th, 2010

മലപ്പുറം അത്താണിക്കല്‍ കാരുണ്യ കേന്ദ്രം, മോങ്ങം യൂണിറ്റി പാലിയേറ്റീവ് കെയര്‍ ക്ലിനിക് എന്നിവയുടെ ജിദ്ദാ കമ്മിറ്റികള്‍ സംയുക്ത ബോധവത്ക്കരണ സംഗമം സംഘടിപ്പിച്ചു.

സംഗമം അരിമ്പ്ര അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. എ. ഫാറൂഖ്, വി. അഹ് മദ് കുട്ടി, ശഫീഖ് അഹ് മദ്, എം. സലീം, സി.ടി അലവിക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ധ്വനി തരംഗ് കെ. എസ്. സി. യില്‍

May 7th, 2010

dhwani-tarang-epathramഅബുദാബി : വ്യത്യസ്തമായ ഒരു കലാ വിരുന്ന് “ധ്വനി  തരംഗ് ” ഇന്ന്  രാത്രി (7-05-2010)  8.30ന്  കേരളാ സോഷ്യല്‍ സെന്ററില്‍ അരങ്ങേറും . സംഗീത രംഗത്തെ അതുല്യ പ്രതിഭകള്‍ ആയ  ഡോ. നന്ദിനി മുത്തു  സ്വാമി , പണ്ഡിറ്റ്‌  തരുണ്‍ ഭട്ടാചാര്യ , അഭിഷേക് ബസു  എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്ന ഫ്യൂഷന്‍ സംഗീത സംഗമവും , ശ്രീലങ്കയുടെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന നൃത്ത രൂപങ്ങളുമായി ചന്ദന വിക്രമ സിംഗെ യും  സംഘവും, ഭാരതത്തിന്റെ തനത് കലാ രൂപങ്ങളുമായി സമുദ്ര ആര്‍ട്സിലെ കലാ കാരന്മാരും ചേര്‍ന്ന് ‘ധ്വനി തരംഗ് ‘ അവിസ്മരണീയമാക്കി തീര്‍ക്കുന്നു.

-

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അബുദാബി വൈ. എം. സി. എ. ഭാരവാഹികള്‍

May 7th, 2010
samuel-mathai

സാമുവല്‍ മത്തായി

അബുദാബി: വൈ. എം. സി. എ. യുടെ പുതിയ ഭരണ സമിതി നിലവില്‍ വന്നു.  ഭാരവാഹികളായി സാമുവല്‍ മത്തായി (പ്രസിഡന്‍റ്), റെജി. സി. യു. (ജന. സെക്രട്ടറി), ബിനു തോമസ്‌ (ട്രഷറര്‍), ജേക്കബ്ബ്‌ മാത്യു (രക്ഷാധികാരി), ജോണ്‍സണ്‍ കാട്ടൂര്‍ (ഓഡിറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.

അജിന്‍ കോശി സാം, അനില്‍ ജോര്‍ജ്ജ്, കെ. കെ. സ്റ്റീഫന്‍, മോളി മാത്യു, ഓ. റ്റി. മാത്തുക്കുട്ടി,  സെലിന്‍ ബിജു ജോണ്‍,  സതീഷ്‌ ഡാനിയേല്‍ എന്നീ ഏഴംഗ ഡയരക്ടര്‍ ബോര്‍ഡിനെയും തെരഞ്ഞെടുത്തു.

reji-cu

റെജി

binu-thomas

ബിനു തോമസ്‌

പൊതു യോഗത്തില്‍ ഷെഫി തോമസ്‌ സ്വാഗത മാശംസിക്കുകയും  റിപ്പോര്‍ട്ട് അവതരിപ്പി ക്കുകയും ചെയ്തു. ഷാജി വര്‍ഗ്ഗീസ്‌ കണക്കുകളും അവതരിപ്പിച്ചു. ബിജു ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. ജോണ്‍ ജോസഫ്‌ നന്ദി പറഞ്ഞു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 27 of 42« First...1020...2526272829...40...Last »

« Previous Page« Previous « കോടിയേരി ബാലകൃഷ്ണന്‍ അബുദാബി പോലീസ്‌ ആസ്ഥാനത്ത്‌
Next »Next Page » നാഷണല്‍ ഐ. ഡി.ക്ക് വന്‍ തിരക്ക്‌ »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine