മികച്ച ഹാസ്യ നടനുള്ള 2009 ലെ സംസ്ഥാന അവാര്‍ഡ് നേടിയ പ്രശസ്ത മിമിക്രി ആര്‍ട്ടിസ്റ്റും സിനിമാ നടനുമായ സുരാജ് വെഞ്ഞാറമൂട് ദുബായിലെത്തുന്നു.
വെഞ്ഞാറമൂട് നിവാസികളുടെ പ്രവാസി കൂട്ടായ്മ ‘വെണ്മ യു. എ. ഇ.’ യുടെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളില്‍ പങ്കെടുക്കാനായിട്ടാണ് സുരാജ് വരുന്നത്. അവാര്‍ഡ് ജേതാവ് ആയതിനു ശേഷമുള്ള ആദ്യത്തെ ദുബായ് സ്റ്റേജ് ആയിരിക്കും ഇത്.
ഏപ്രില്‍ 16 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് ദുബായ് ഗിസൈസിലെ ഗള്‍ഫ് മോഡല്‍ സ്കൂളില്‍ സംഘടിപ്പിക്കുന്ന ‘വെണ്മ സംഗമം 2010’ വ്യത്യസ്തമായ കലാ പരിപാടി കളുടെ സംഗമം കൂടിയായിരിക്കും. സുരാജും സംഘവും ഒരുക്കുന്ന ‘മെഗാ മിമിക്സ്’ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും സംഗീത സംവിധായകനും കൂടിയായ വി. എം. കുട്ടി യുടെ നേതൃത്വത്തില്‍ ഗാനമേള, സുരേന്ദ്രന്‍ വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന ‘മാജിക് ഷോ’
കൂടാതെ വിവിധ നൃത്ത രൂപങ്ങള്‍ എന്നിവ ഉണ്ടായിരിക്കും.
യു. എ. ഇ യിലെ കലാ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും ‘വെണ്മ സംഗമം 2010’ ല്‍ പങ്കെടുക്കും.


അബുദാബി: ഇന്ത്യയുടെ സംസ്‌കാരം ലോകത്തിന് പകര്‍ന്നു നല്‍കിയ മികച്ച ആരോഗ്യ- ആത്മീയ ശിക്ഷണ പദ്ധതിയാണ് യോഗ എന്ന്‍ യു. എ. ഇ. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശൈഖ് നഹ് യാന്‍ ബിന്‍ മുബാറക് അല്‍ നഹ് യാന്‍ പറഞ്ഞു. ഇന്ത്യ സോഷ്യല്‍ സെന്‍ററില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍, യു. എ. ഇ. യിലെ മുന്‍ ഇന്ത്യന്‍ സ്ഥാനപതി സി. എം. ഭണ്ഡാരി എഴുതിയ ‘യോഗശക്തി’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കു കയായിരുന്നു അദ്ദേഹം.
അബുദാബി : കേരളാ സോഷ്യല്‍ സെന്‍ററില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡിയില്‍, കെ. ബി. മുരളി അഞ്ചാം തവണയും പ്രസിഡന്‍റ് പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബക്കര്‍ കണ്ണപുരം (ജന. സിക്രട്ടറി), ബാബു വടകര (വൈസ് പ്രസിഡന്‍റ്), സുധീന്ദ്രന്‍ (ട്രഷറര്‍), എ. എല്‍. സിയാദ്, എസ്. എ. കാളിദാസ്, അബ്ദുല്‍ ജലീല്‍, എ. പി. ഗഫൂര്‍, താജുദ്ദീന്‍, ഇ. പി. സുനില്‍, അയൂബ് കടല്‍ മാട്, മനോജ്, വികാസ്, ശരീഫ്, രജീദ്, എന്നിവരാണ് മറ്റു മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍.



















