മലയാള ഗാനങ്ങള്‍ക്ക് പഞ്ചാബിയുടെ കൊറിയോഗ്രാഫി

September 30th, 2010

albayan-residents-association-1-epathram
ഷാര്‍ജ: മലയാള ഗാനങ്ങള്‍ക്ക് കമ്പോസിംഗും കൊറിയോഗ്രാഫി യും ചെയ്ത് ഉത്തരേന്ത്യക്കാരന്‍ ശ്രദ്ധേയനാകുന്നു. പഞ്ചാബ് സ്വദേശിയായ ഗുരുവിന്ദര്‍ സിംഗ് ആണ് ഡാന്‍സില്‍ തികച്ചും നവാഗതരായ പത്തോളം മലയാളി ചെറുപ്പക്കാര്‍ക്ക് ചിങ്ങ മാസം വന്ന് ചേര്‍ന്നാല്‍, ബല്ല ബല്ലാഹെ എന്നീ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി ചുവടുകള്‍ രൂപപ്പെടുത്തിയത്.

ജോലി സമയം കഴിഞ്ഞ് കിട്ടിയ നാല് ദിവസങ്ങള്‍ മാത്രമാണ് ഇവര്‍ ഡാന്‍സ് പ്രാക്ടീസിന് ചിലവഴിച്ചത്. ഗുരുവിന്ദര്‍ സിംഗ് എന്ന അതുല്യ കലാകാരന്റെ മികച്ച ശിക്ഷണമാണ് തങ്ങളെ മികച്ച ഡാന്‍സര്‍മാ രാക്കിയെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

ഒരേ കെട്ടിടത്തില്‍ താമസിക്കുന്ന മലയാളികളുടെ സ്നേഹവും, സഹകരണവും കണ്ടാണ് അവരോടൊപ്പം നിന്ന്‍ ഇത്തരം പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ തന്നെ നിര്‍ബ്ബന്ധിതനായത് എന്ന് ഗുരുവിന്ദര്‍ സിംഗ് പറയുന്നു. മാത്രമല്ല, ഇത്തരം കലാ കായിക പ്രവര്‍ത്തന ങ്ങളോടുള്ള ആഭിമുഖ്യം മലയാളിക ള്‍ക്കിടയിലാണ് കൂടുതല്. ഒരു കലാകാരനായ തന്നെ ഏറ്റവുമധികം സന്തോഷിപ്പിക്കുന്നതും അതാണ്.

thiruvathira-kali-epathram

തിരുവാതിരക്കളി


ഇരുനൂറ് മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയായ അല്‍ ബയാന്‍ റെസിഡന്‍ഷ്യല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ഓണം – ഈദ് ആഘോഷങ്ങളോ ടനുബന്ധിച്ചാണ് നൃത്ത രൂപം അരങ്ങേറിയത്. നേരത്തെ വിവിധ കലാ കായിക മത്സരങ്ങള്‍ക്ക് പുറമെ നാടന്‍ കളികള്‍, സ്ത്രീകള്‍ക്ക് പ്രത്യേകമായി തിരുവാതിര കളി, വടം വലി ,മ്യൂസിക്ക് ചെയര്‍ മത്സരങ്ങളും അരങ്ങേറി.
vadam-vali-epathram

വടംവലി


സൌജന്യ മെഡിക്കല്‍ ക്യാമ്പ്, പരിപാടിക ള്‍ക്കിടയിലുള്ള ഓരോ മണിക്കൂറിലും നറുക്കെടുത്ത് വിജയികള്‍ക്ക് ഹോം തിയ്യറ്റര്‍ തുടങ്ങി നിരവധി സമ്മാനങ്ങള്‍, വിപുലമായ ഓണ സദ്യ തുടങ്ങിയവയും ഉണ്ടായിരുന്നു.
abhirami-epathram

അഭിരാമി


ആറ് വയസ്സിനുള്ളില്‍ എണ്ണൂറിലധികം ഗാനങ്ങള്‍ ഹൃദിസ്ഥമാക്കിയ അഭിരാമി ആയിരുന്നു ഈദ് – ഓണാഘോഷങ്ങള്‍ക്ക് ഉത്ഘാടനം നിര്‍വ്വഹിച്ചത്. മിസ്സ് റാണി പരിപാടികള്‍ നിയന്ത്രിച്ചു. ഷാര്‍ജ ഗള്‍ഫ് ഏഷ്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തിലും പരിസരത്തുമായിരുന്നു പരിപാടികള്‍ നടന്നത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രിസാല സാഹിത്യോത്സവ് ഒരുക്കങ്ങള്‍ തുടങ്ങി

September 30th, 2010

Azhari_Sahithyotsav_Meeting
ദുബൈ: സര്‍ഗ വസന്തങ്ങള്‍ പെയ്തിറങ്ങുന്ന രിസാല സ്റ്റഡി സര്‍ക്കിള്‍ സാഹിത്യോ ത്സവിനു ഒരുക്കങ്ങള്‍ തുടങ്ങി. വിദ്യാര്‍ത്ഥി യുവ സമൂഹത്തിന്റെ സര്‍ഗ ശേഷി ധര്‍മ്മാധി ഷ്ഠിതമായി പരിപോഷിപ്പിച്ച്‌ സമൂഹ നന്മയ്ക്കായി വിനിയോഗി ക്കുന്നതിനു എസ്‌. എസ്‌. എഫ്‌. കേരളത്തില്‍ നടത്തി വരുന്ന സാഹിത്യോ ത്സവിന്റെ ഭാഗമായാണു പ്രവാസ ലോകത്തും സാഹിത്യോ ത്സവുകള്‍ സംഘടിപ്പിക്കുന്നത്‌.

സാഹിത്യോ ത്സവിന്റെ യൂണിറ്റ്‌ തല മത്സരങ്ങള്‍ ഒക്ടോ. 1നു ആരംഭിക്കും. യൂണിറ്റ്‌ തല മത്സരങ്ങളിലെ ജേതാക്കള്‍ വിവിധ സെക്ടറുകളില്‍ മാറ്റുരയ്ക്കും. ജബല്‍ അലി സെക്ടര്‍ ഒക്ടോ. 7നും അല്‍ ബര്‍ഷ, അല്‍ ജാഫ്ലിയ്യ, ദേര, റാസ്‌ അല്‍ ഖോര്‍, മുറഖബാത്ത്‌ സെക്ടര്‍ മത്സരങ്ങള്‍ ഒക്ടോ. 15നും ഖിസൈസ്‌ സെക്ടര്‍ 16നും നടക്കും.

സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി നടക്കുന്ന സെക്ടര്‍ തല മത്സരങ്ങളില്‍ നിന്നും ഒന്നാം സ്ഥാനം നേടുന്ന 400ല്‍ പരം കലാ പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ദുബൈ സോണ്‍ സാഹിത്യോ ത്സവ്‌ ഒക്ടോ. 22നു അല്‍ ഇത്തിഹാദ്‌ സ്കൂളില്‍ നടക്കും. സോണ്‍ സാഹിത്യോ ത്സവിന്റെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.

ഭാരവാഹി കളായി ഉബൈദുള്ള സഖാഫി (ചെയ) മുഹിയിദ്ദീന്‍ കുട്ടി സഖാഫി പുകയൂര്‍, മുഹമ്മദ്‌ സഅദി കൊച്ചി, നജീം തിരുവനന്തപുരം (വൈസ്‌. ചെയ), അബ്ദുല്‍ സലീം ആര്‍. ഇ. സി. (ജന. കണ്‍.), ശാഫി മാട്ടൂല്‍, നവാസ്‌ എടമുട്ടം, മുഹമ്മദലി ചാലില്‍ (ജോ. കണ്‍.), മൂസ സഖാഫി കടവത്തൂര്‍ (ട്രഷ.), എന്നിവരെയും വിവിധ സബ്‌ കമ്മിറ്റി ഭാരവാഹികളായി അബ്ദുല്‍ സലാം സഖാഫി എരഞ്ഞിമാവ്‌ (ഫിനാന്‍സ്‌), താജുദ്ദീന്‍ വെളിമുക്ക്‌ (പ്രോഗ്രാം), മുഹമ്മദ്‌ പുല്ലാളൂര്‍ (മീഡിയ), അസീസ്‌ കാവപ്പുര (സ്റ്റേജ്‌ & ഡക്കറേഷന്‍), ഖാദര്‍ മുണ്ടേരി (ഗതാഗതം), ഹംസ സഖാഫി സീഫോര്‍ത്ത്‌ (പ്രചരണം), യൂനുസ്‌ മുച്ചുന്തി (സ്വീകരണം), വാഹിദ്‌ പകര (ഫുഡ്‌), അശ്‌റഫ്‌ മാട്ടൂല്‍ (വളണ്ടിയര്‍), ആര്‍. എസ്‌. സി. ഐടീം (ഐ. ടി.) എന്നിവരെയും തെരഞ്ഞെടുത്തു.

രൂപീകരണ യോഗം മര്‍കസ്‌ ഡയറക്റ്റര്‍ അബ്ദുല്‍ ഹകീം അഷരി ഉദ്ഘാടനം ചെയ്തു. സയ്യിദ്‌ ശംശുദ്ദീന്‍ ബാഅലവി, മുസ്തഫ ദാരിമി വിളയൂര്‍, അബ്ദുള്ള കുട്ടി ഹാജി വള്ളിക്കുന്ന്‌, സുലൈമാന്‍ കന്മനം, സി. എം. എ. ചേറൂര്‍, ഉസ്മാന്‍ കക്കാട്‌ എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദ്‌ കുഞ്ഞി സഖാഫി കണ്ണപുരം അധ്യക്ഷത വഹിച്ചു

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഉമ ഓണം – 2010

September 30th, 2010

bhavana-arts-onam-epathram
ദുബായ്: എട്ടു മലയാളി സംഘടനകളുടെ കൂട്ടായ്മ യായ യുണൈറ്റഡ് മലയാളി അസോസിയേഷന്‍ (ഉമ) ഓണാഘോഷ ത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അത്തപ്പൂക്കള മല്‍സരത്തില്‍ ഭാവനാ ആര്‍ട്‌സ് സൊസൈറ്റി ഒരുക്കിയ പൂക്കളം ഒന്നാമതായി.
uma-onam-celebrations-epathram
ഓണാഘോഷം, ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സഞ്ജയ് വര്‍മ്മ ഉദ്ഘാടനം ചെയ്തു. ഉമ കണ്‍വീനര്‍ ആര്‍. ശ്രീകണ്ഠന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടികളില്‍ ഉമ ഓണം – 2010 കണ്‍വീനര്‍ സി. ആര്‍. ജി. നായര്‍, ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫയര്‍ കമ്മറ്റി കണ്‍വീനര്‍ കെ. കുമാര്‍, ഉമ ജോ. കണ്‍വീനര്‍ അബ്ദുള്‍ കലാം, ഉമ ഓണം ജോ. കണ്‍വീനര്‍ ഗുരുകുലം വിജയന്‍ എന്നിവര്‍ സംസാരിച്ചു.

അത്തപ്പൂക്കള മത്സരത്തില്‍ ഭാവനാ ആര്‍ട്‌സ് സൊസൈറ്റി ഒന്നാം സ്ഥാനം നേടി. എമിറേറ്റ്സ് ആര്‍ട്‌സ് സെന്‍റര്‍ രണ്ടാം സ്ഥാനവും, ഇന്ത്യന്‍ റിലീഫ് കമ്മിറ്റി മൂന്നാം സ്ഥാനവും നേടി. ലത്തീഫ് മമ്മിയൂര്‍ രചിച്ച് ഷാനവാസ് ചാവക്കാട് സംവിധാനം നിര്‍വഹിച്ച ‘ജയകേരളം’ എന്ന ചിത്രീകരണം ഭാവനാ അംഗങ്ങള്‍ അവതരിപ്പിച്ചു.

-

വായിക്കുക: , ,

1 അഭിപ്രായം »

സൃഷ്ടികള്‍ ക്ഷണിക്കുന്നു

September 25th, 2010

seethisahib-logo-epathramദുബായ്‌ : സീതി സാഹിബിനെ കുറിച്ച് പഠിക്കാന്‍ പ്രചോദനം നല്‍കുന്നതിന്റെ ഭാഗമായും, സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്ടര്‍ പുറത്തിറക്കുന്ന പുസ്തകത്തില്‍ പൊതു ജനങ്ങളില്‍ നിന്നുമുള്ള രചനകള്‍ ഉള്‍പ്പെടുത്താനും ഉദ്ദേശിച്ച് ലേഖന മത്സരത്തിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നതായി സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്ടര്‍ അറിയിച്ചു.

“സീതി സാഹിബും കേരളത്തിലെ സാംസ്കാരിക നേതാക്കളും” എന്ന വിഷയത്തില്‍ പത്തു ഫൂള്‍സ്കാപ് പേജ് കവിയാതെ തയ്യാറാക്കി ഒക്ടോബര്‍ 31ന് മുമ്പായി സ്കാന്‍ ചെയ്ത് seethisahibvicharavedhi അറ്റ്‌ gmail ഡോട്ട്‌കോം എന്ന ഈമെയിലില്‍ അയക്കണം. വിജയികള്‍ക്ക്‌ സംസ്ഥാന തലത്തില്‍ നടക്കുന്ന പരിപാടിയില്‍ വെച്ച് പാരിതോഷികം നല്‍കുന്നതാണെന്ന് കണ്‍വീനര്‍ ഇസ്മായില്‍ ഏറാമല അറിയിച്ചു.

സീതി സാഹിബ് വിചാര വേദി പ്രസിദ്ധീകരിക്കുന്ന സുവനീറിലേയ്ക്ക്‌ രചനകള്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജനറല്‍ കണ്‍വീനര്‍ ബഷീര്‍ മാമ്പ്രയെ 050 9847669 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

അല്‍ ബയാന്‍ റെസിഡന്‍സ് അസോസിയേഷന്‍ ഓണം ഈദ്‌ ആഘോഷങ്ങള്‍

September 23rd, 2010

al-bayan-building-epathram

ഷാര്‍ജ : നാഷണല്‍ പെയിന്റിന് അടുത്തുള്ള സ്ക്കൂള്‍ സോണില്‍ നാളെ വിപുലമായ തോതില്‍ ഈദ് ഓണാഘോഷങ്ങള്‍ അരങ്ങേറുന്നു. പൂക്കളവും, വ്യത്യസ്ത നാടന്‍ കളികളുമായാണ് ഇപ്രാവശ്യത്തെ ആഘോഷ പരിപാടികള്‍ നടക്കുന്നത്. കുട്ടികളുടെ പാട്ട്, നൃത്തം, കസേര കളി, വടം വലി, പ്രച്ഛന്ന വേഷം, സുന്ദരിക്ക് പൊട്ട് കുത്തല്‍, കുരങ്ങന് വാല്‍ വരക്കല്‍ എന്നിങ്ങനെ വിവിധ തരം മത്സരങ്ങള്‍ സംഘടിപ്പി ക്കപ്പെടുന്നുണ്ട്.

രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെ നടക്കുന്ന പരിപാടികളില്‍ ഷാര്‍ജയിലെ “അല്‍ ബയാന്‍ റെസിഡന്റ് അസോസിയേഷനില്‍“ പെട്ട  200-ഓളം മലയാളി കുടുംബങ്ങളാണ് പങ്കെടുക്കുന്നത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 10 of 42« First...89101112...203040...Last »

« Previous Page« Previous « മഹബൂബെ മില്ലത്ത് മാധ്യമ അവാര്‍ഡ് ദാനം
Next »Next Page » ക്യു.എച്ച്.എല്‍.എസ്. സംസ്ഥാന സംഗമം 26 ന് തലശ്ശേരിയില്‍ »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine