ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓണാഘോഷം

October 16th, 2010

indian-association-sharjah-epathram

ഷാര്‍ജ : ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓണാഘോഷം യു. എ. ഐ. ഇന്ത്യന്‍ അംബാസിഡര്‍ എം. കെ. ലോകേഷ് ഉദ്ഘാടനം ചെയ്തു. ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ്‌ ചെയര്‍മാന്‍ അഹമ്മദ്‌ മുഹമ്മദ്‌ ഹാമിദ് അല്‍ മിദ്ഫ, പത്മശ്രീ എം. എ. യൂസഫലി, സുധീഷ്‌ അഗര്‍വാള്‍, കെ. ബാലകൃഷ്ണന്‍, നിസാര്‍ തളങ്കര, പി. പി. ദിലീപ്‌, കെ. ആര്‍. രാധാകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഷാര്‍ജ ഇന്ത്യന്‍ സ്ക്കൂളിന്റെ പുതിയ ബ്ലോക്ക്‌ ഇന്ത്യന്‍ അംബാസിഡര്‍ എം. കെ. ലോകേഷ് ഉദ്ഘാടനം ചെയ്തു. പത്മശ്രീ എം. എ. യൂസഫലി പ്രസംഗിച്ചു.

ഫോട്ടോ : കെ. വി. എ. ഷുക്കൂര്‍

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മാപ്പിള ശൈലി പ്രകാശനം

October 16th, 2010

mappila-shyli-book-release-epathram
ദുബായ്‌ : ഭാഷ നഷ്ടപ്പെടുമ്പോള്‍ നമ്മുടെ സംസ്കൃതിയും പൈതൃകവുമാണ് നഷ്ടപ്പെടുന്നത് എന്നും സംസ്കൃതിയെ നശിപ്പിക്കുക എന്നാല്‍ ഭാഷയെ നശിപ്പിക്കുക എന്നതാണെന്നും ഇതിനെതിരെയുള്ള പ്രതിരോധം സൃഷ്ടിക്കുക എന്നുള്ളതാണ് സമൂഹത്തിന്റെ ദൌത്യമെന്നും എന്‍. കെ. എ. ലത്തീഫിന്റെ “മാപ്പിള ശൈലി” എന്ന ഗ്രന്ഥത്തെ കുറിച്ച് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ഭാഷയ്ക്കെതിരെയുള്ള അധിനിവേശം അംഗീകരിച്ചു കൊടുക്കാന്‍ സാധിക്കില്ല. ലത്തീഫ് സാഹിബിന്റെ കൃതി നടന്നു വന്ന വഴികളിലൂടെ പൈതൃകത്തിലേക്കുള്ള തിരിച്ചു പോക്കാണ്. എല്ലാവരും നാട്ടു ഭാഷയെ തിരസ്ക്കരിച്ചു മാധ്യമ ഭാഷയിലേക്ക് മാറിയിരിക്കുന്നു. കേരളീയ മുസ്ലിംകളെ ഒന്നിപ്പിച്ചു നിര്‍ത്തി നൂറ്റാണ്ടുകളോളം വൈദേശിക ആധിപത്യത്തിനെതിരെ പൊരുതിയത് കലയിലൂടെയും സാഹിത്യത്തിലൂടെയും ഉള്ള മുന്നേറ്റത്തി ലൂടെയാണെന്നും പ്രസംഗകര്‍ അഭിപ്രായപ്പെട്ടു.

ദുബായ്‌ തൃശൂര്‍ ജില്ല കെ. എം. സി. സി. സര്‍ഗ്ഗ ധാരയുടെ സര്‍ഗ്ഗ സംഗമത്തില്‍ വെച്ച് എന്‍. കെ. എ. ലത്തീഫ് രചിച്ച “മാപ്പിള ശൈലി” എന്ന ഗ്രന്ഥത്തിന്റെ രണ്ടാം പതിപ്പ്‌ എ. പി. അബ്ദു സമദ്‌ (സാബീല്‍) ഉബൈദ്‌ ചേറ്റുവയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. എ. പി. അബ്ദു സമദ്‌ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ജമാല്‍ മനയത്ത്‌ അദ്ധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി മുഹമ്മദ്‌ വെട്ടുകാട്‌ സ്വാഗതം പറഞ്ഞു.

ബഷീര്‍ തിക്കോടി ഗ്രന്ഥ ചര്‍ച്ച ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തകന്‍ നാസര്‍ ബേപ്പൂര്‍ മോഡറേറ്റര്‍ ആയിരുന്നു. ആരിഫ്‌ സൈന്‍, റഈസ്‌ തലശ്ശേരി എന്നിവര്‍ പ്രസംഗിച്ചു. പീതാംബര കുറുപ്പ് എം. പി. യുടെ സന്ദേശം ബഷീര്‍ മാമ്പ്ര വായിച്ചു. ഭാരവാഹികളായ ഫറൂഖ്‌ പട്ടിക്കര, അഷ്‌റഫ്‌ കൊടുങ്ങല്ലൂര്‍, ടി. കെ. അലി, അഷ്‌റഫ്‌ പിള്ളക്കാട് എന്നിവര്‍ സംബന്ധിച്ചു. ജന. കണ്‍വീനര്‍ അഷ്‌റഫ്‌ കിള്ളിമംഗലം നന്ദി പറഞ്ഞു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

മയ്യില്‍ എന്‍.ആര്‍.ഐ. ഫോറം ഓണം ഈദ്‌ ആഘോഷം

October 13th, 2010

mayyil-nri-forumദുബായ്‌ : മയ്യില്‍ എന്‍.ആര്‍.ഐ. ഫോറത്തിന്റെ ഓണം – ഈദ്‌ ആഘോഷം വിവിധ പരിപാടികളോട് കൂടി ഒക്ടോബര്‍ 15 വെള്ളിയാഴ്ച രാവിലെ 09:30 മുതല്‍ ദുബായ്‌ ക്രീക്ക് പാര്‍ക്കില്‍ വെച്ച് നടത്തും എന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 055 4002362, 050 5156779 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

നാടിന്റെ വികസനത്തിന്‌ യു. ഡി. എഫിനെ വിജയിപ്പിക്കുക : ഓ. ഐ. സി. സി.

October 10th, 2010

oicc-dubai-kasargod-epathram

ദുബായ്‌ : ആസന്നമായ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നാടിന്റെ പുരോഗതിയും സമാധാനവും ആഗ്രഹിക്കുന്നവര്‍ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണം എന്ന് ഓവര്‍സീസ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ് ദുബായ്‌ കാസറഗോഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പു വരുത്തുന്നതിന് വിവിധ പ്രചാരണ പരിപാടികള്‍ക്ക്‌ രൂപം നല്‍കി. ഓ.ഐ.സി.സി. ദുബായ്‌ കാസറഗോഡ് ജില്ലാ കമ്മിറ്റി രൂപീകരണ യോഗത്തില്‍ ഓ.ഐ.സി.സി. പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് പ്രസിഡണ്ട് അലിയാര്‍ കുഞ്ഞി, ജന. സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി പ്രസംഗിച്ചു. ജന. സെക്രട്ടറി സി. ആര്‍. ജി. നായര്‍ സ്വാഗതവും ട്രഷറര്‍ കെ. എം. കുഞ്ഞി മുഹമ്മദ്‌ നന്ദിയും പറഞ്ഞു. ഓ.ഐ.സി.സി. ദുബായ്‌ കാസറഗോഡ് ജില്ലാ പ്രസിഡണ്ടായി രഞ്ചിത്ത് കേടേത്തിനേയും ജന. സെക്രട്ടറിയായി നൌഷാദ് കന്ന്യപ്പാടിയെയും ട്രഷററായി മുഹമ്മദ്‌ അലി പാലേത്തിനെയും തെരഞ്ഞെടുത്തു. വൈസ്‌ പ്രസിഡണ്ടായി താജുദ്ദീന്‍ പൈക്ക, ജോ. സെക്രട്ടറിയായി മനാഫ്‌ പൈക്കയെയും, എക്സിക്യൂട്ടിവ്‌ അംഗങ്ങളായി മംഷീര്‍ നെല്ലിക്കാട്ട്, രഹീം പൈക്ക, ജെംഷീര്‍ പൈക്ക, സിദ്ദീഖ്‌ കെ. എം. സമദ്‌ ബദിയടുക്കയെയും തെരഞ്ഞെടുത്തു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

“മാപ്പിള ശൈലി” പ്രകാശനം ചെയ്യുന്നു

October 5th, 2010

book-review-epathramദുബായ്‌ : കെ. എം. സി. സി. തൃശൂര്‍ ജില്ലാ “സര്‍ഗ്ഗ ധാര” യുടെ ത്രൈമാസ സര്‍ഗ്ഗ സംഗമത്തില്‍ വെച്ച് എന്‍. കെ. എ. ലത്തീഫ് രചിച്ച “മാപ്പിള ശൈലി” രണ്ടാം പതിപ്പ്‌ പ്രകാശനം ചെയ്യും. ഒക്ടോബര്‍ 14ന് വ്യാഴം രാത്രി 8 മണിക്ക് ദുബായ്‌ കെ. എം. സി. സി. ഓഡിറ്റോറിയത്തില്‍ ആണ് പരിപാടി നടക്കുന്നത്. യു. എ. ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് എ. പി. അബുസമദ് (സാബീല്‍) പ്രകാശനം നിര്‍വഹിക്കും. ബഷീര്‍ തിക്കോടി ഗ്രന്ഥ ചര്‍ച്ച ഉദ്ഘാടനം ചെയ്യും. നാസര്‍ ബേപ്പൂര്‍ മോഡറേറ്റര്‍ ആയിരിക്കും.
mappila-shaili-book-epathram
ദുബായ്‌ കെ. എം. സി. സി. ആക്ടിംഗ് പ്രസിഡണ്ട് ഉബൈദ്‌ ചേറ്റുവ, ജനറല്‍ സെക്രട്ടറി എന്‍. എ. കരീം, ജില്ല പ്രസിഡണ്ട് ജമാല്‍ മനയത്ത്‌, ജന. സെക്രട്ടറി മുഹമ്മദ്‌ വെട്ടുകാട്‌ എന്നിവര്‍ സംബന്ധിക്കും.

മൌലവി ഹുസൈന്‍ കക്കാട്, സ്വര്‍ണ്ണം സുരേന്ദ്രന്‍, റീനാ സലിം, ഷീലാ പോള്‍, സബാ ജോസഫ്‌, എന്‍. എസ്. ജ്യോതി കുമാര്‍, ജലീല്‍ പട്ടാമ്പി, ഷാബു കിളിത്തട്ടില്‍, ഇസ്മയില്‍ മേലടി, കെ. എം. അബ്ബാസ്‌, കെ. പി. കെ. വേങ്ങര, ആരിഫ്‌ സൈന്‍, അഡ്വ. ജയരാജ്‌ തോമസ്‌, രാം മോഹന്‍ പാലിയത്ത്, മസ്ഹര്‍, ഷാജി ഹനീഫ, നാരായണന്‍ വെളിയംകോട്, പുന്നക്കന്‍ മുഹമ്മദലി, ലത്തീഫ്‌ മമ്മിയൂര്‍, എസ്. ചേലേരി തുടങ്ങിയവര്‍ പുസ്തക അവലോകനം നടത്തും. കോഴിക്കോട്‌ വചനം ബുക്സ്‌ പ്രസാധകരാണ്. കെ. പി. കുഞ്ഞിമൂസ, ടി. സി. ഗോപിനാഥ്, എം. വി. ബെന്നി എന്നീ സാഹിത്യ സാംസ്കാരിക പണ്ഡിതന്‍മാരുടെ ഈദൃശ പഠനങ്ങളും ഉള്‍ക്കൊള്ളുന്നതാണ് പ്രസ്തുത ഗ്രന്ഥം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 050 4543895 അഷ്‌റഫ്‌ കിള്ളിമംഗലം (സെക്രട്ടറി)

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 9 of 42« First...7891011...203040...Last »

« Previous Page« Previous « ‘മ്യൂസിക്കല്‍ റിയാലിറ്റി ഷോ’ യു. എ. ഇ. യില്‍
Next »Next Page » കെ. എസ്. സി. നാടകോത്സവം: രചനകള്‍ ക്ഷണിക്കുന്നു »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine