അയ്യപ്പന് മാസ് ഷാര്‍ജയുടെ ആദരാഞ്ജലികള്‍

October 24th, 2010

ഷാര്‍ജ : കവിതയുടെ സ്വാഭാവിക രീതി ശാസ്ത്രങ്ങളെ തിരസ്കരിച്ചു കൊണ്ട് തനിക്കു മാത്രം അവകാശപ്പെട്ട ഒരു കാവ്യ രീതിയിലുടെ സഞ്ചരിച്ച മലയാള കവിതയിലെ അത്ഭുതമായിരുന്ന ശ്രീ എ. അയ്യപ്പന് മാസ് ഷാര്‍ജയുടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി മാസ് ഷാര്‍ജ സെക്രട്ടറി അറിയിച്ചു.

കാല്‍പനിക വല്കരിക്കപ്പെട്ട പ്രണയത്തെ കോറിയിടുമ്പോഴും തെല്ലും ചിതറി തെറിക്കാത്ത മൂര്‍ത്തമായ രാഷ്ട്രീയ ബോധത്തിന്റെ തീ പൊരികള്‍ വാക്കുകളില്‍ അദ്ദേഹം കാത്തു വെച്ചു. അനാഥവും അരക്ഷിതവുമായ ജീവിതങ്ങളെ ശ്ളഥ ബിംബങ്ങളിലൂടെ കാവ്യവല്‍കരിക്കുകയും അത് സ്വ ജീവിതത്തിലേക്ക് പകര്‍ത്തുകയും ചെയ്തു അദ്ദേഹം. കാല്പനികമായ ഒരു അന്യഥാ ബോധം അദ്ദേഹത്തിന്റെ കവിതകളിലെ അന്തര്‍ധാര യായിരുന്നു.

സമകാല മലയാള കവിതയിലെ ഏറ്റവും തിളക്കമാര്‍ന്ന വ്യക്തിത്വമാണ് ശ്രീ അയ്യപ്പന്റെ മരണത്തോടെ അവസാനിച്ചത്‌. ജീവിതം മുഴുവന്‍ കാവ്യ ഭിക്ഷയ്ക്കായി നീക്കി വെച്ച കവിയായിരുന്നു അദ്ദേഹം. പൊയ്മുഖമില്ലാതെ ജീവിച്ചു മരണത്തിലേക്ക് അനാഥനായി നടന്നു പോയ മലയാളത്തിന്റെ മനുഷ്യ ഭാവം അയ്യപ്പന് മാസ് ഷാര്‍ജയുടെ ആദരാഞ്ജലികള്‍. രൂപത്തേക്കാള്‍ ഉള്ളടക്കം തന്നെയാകാന്‍ ഇഛിച്ച അയ്യപ്പന്റെ വിയോഗ ദുഃഖത്തില്‍ തങ്ങളും പങ്കു ചേരുന്നു.

സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം , 25 /10 /2010 തിങ്കളാഴ്ച വൈകുന്നേരം ഷാര്‍ജ ഇന്ത്യന്‍ അസ്സോസിയേഷന്‍ ഹാളില്‍ മാസ്സ് ഷാര്‍ജയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന അനുശോചന യോഗത്തിലേക്ക് അയ്യപ്പനെ സ്നേഹിച്ച എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും മാസ് ഷാര്‍ജ സെക്രട്ടറി അറിയിച്ചു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിദ്യാഭ്യാസ അവാര്‍ഡ്‌ മീറ്റ്‌ 2010

October 20th, 2010

seethisahib-logo-epathramദുബായ്: സീതി സാഹിബ് വിചാരവേദി യു. എ. ഇ. ചാപ്റ്റര്‍, ഹബീബ്‌ റഹ്മാന്‍ സ്മാരക  വിദ്യാഭ്യാസ അവാര്‍ഡ് ദാനം ഒക്ടോബര്‍  22 ന് വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് ഷാര്‍ജ കെ. എം. സി. സി. യില്‍ നടക്കുന്ന പരിപാടിയില്‍ എയിംസ് ജനറല്‍ സെക്രട്ടറി കരീം വെങ്കിടങ്ങ് അവാര്‍ഡുകള്‍ വിതരണം ചെയ്യും.
 
എം. എസ്. എഫ്. സംസ്ഥാന  മുന്‍  പ്രസിഡണ്ടും മുസ്ലിം ലീഗ് നേതാവു മായിരുന്ന അഡ്വ. ഹബീബു റഹ്മാന്‍റെ സ്മരണക്ക് ആയിട്ടാണ് സീതിസാഹിബ് വിചാരവേദി യു.എ.ഇ ചാപ്റ്റര്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ നല്‍കി വരുന്നത്.
 
(അയച്ചു തന്നത് : അഷ്‌റഫ്‌ കൊടുങ്ങല്ലൂര്‍)

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ടെലിഫിലിം സി. ഡി. പ്രകാശനവും പ്രൊഡക്ഷന്‍ ടീം ഉത്‌ഘാടനവും

October 20th, 2010

kaviyoor-ponnamma-epathram

അബുദാബി : പ്രശസ്ത നാടക പ്രവര്‍ത്തകനായ വക്കം ജയലാല്‍ സംവിധാനം ചെയ്ത് പ്രധാന വേഷത്തില്‍ അഭിനയിച്ച ‘ഫോര്‍ ദി സ്റ്റുഡന്‍റ്’ എന്ന ടെലി ഫിലിമിന്‍റെ സി. ഡി. പ്രകാശനം  ഒക്ടോബര്‍ 20 ബുധനാഴ്ച വൈകീട്ട് 8 മണിക്ക് അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ വെച്ച് പ്രശസ്ത നടി കവിയൂര്‍ പൊന്നമ്മ  നിര്‍വ്വഹിക്കുന്നു.
 
പുതുമ യുള്ളതും വ്യത്യസ്തവുമായ പരിപാടികള്‍ ടെലിവിഷനിലേക്ക് ഒരുക്കുക എന്ന ഉദ്ദേശവു മായി രൂപകല്‍പന ചെയ്തിട്ടുള്ള  അബുദാബി യിലെ ‘ടീം ഫൈവ്‌ കമ്മ്യൂണിക്കേഷന്‍’ എന്ന സംരംഭ ത്തിന്‍റെ ഉദ്ഘാടനവും പുതിയ ടെലി സിനിമയുടെ നാമകരണ ചടങ്ങും അതോടൊപ്പം തന്നെ  ഉണ്ടായിരിക്കും എന്നും സംഘാടകര്‍ അറിയിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഭാവന കുടുംബ സംഗമം സംഘടിപ്പിച്ചു

October 19th, 2010

bhavana-arts-epathram
ദുബായ്: ഭാവനാ ആര്‍ട്‌സ് സൊസൈറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്‍റ് പി. എസ്. ചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി സുലൈമാന്‍ തണ്ടിലം സ്വാഗതവും കലാ വിഭാഗം സെക്രട്ടറി ഷാനവാസ് ചാവക്കാട് നന്ദിയും പറഞ്ഞു.
bhavana-arts-dubai-epathram
ഉമ കണ്‍വീനര്‍ ആര്‍. ശ്രീകണ്ഠന്‍ നായര്‍, കൈരളി കലാകേന്ദ്രം പ്രസിഡന്‍റ് എന്‍. നൗഷാദ്, ഭാവന വൈസ് പ്രസിഡന്‍റ് ത്രിനാഥ് കറുപ്പയില്‍, ട്രഷറര്‍ ശശീന്ദ്രന്‍ ആറ്റിങ്ങല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഉമ യുടെ ഓണാഘോഷത്തില്‍ ഭാവന അവതരിപ്പിച്ച ‘ജയ കേരളം’ എന്ന ചിത്രീകരണ ത്തില്‍ പങ്കെടുത്തിരുന്ന കലാകാരന്മാര്‍ക്ക്‌ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. തുടര്‍ന്ന്‍ ഗാനം, കവിതാലാപനം, ചിത്രീകരണം, മിമിക്രി തുടങ്ങി വിവിധ കലാ പരിപാടികള്‍ അരങ്ങേറി.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓണസദ്യ

October 18th, 2010

sharjah-indian-association-onam-epathram

ഷാര്‍ജ : ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓണാഘോഷ ത്തോടനുബന്ധിച്ച് ഇന്ത്യന്‍ സ്ക്കൂളില്‍ നടന്ന ഓണ സദ്യയില്‍ ആറായിരത്തിലധികം പേര്‍ പങ്കെടുത്തു.

ഫോട്ടോ : കെ. വി. എ. ഷുക്കൂര്‍

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 8 of 42« First...678910...203040...Last »

« Previous Page« Previous « പെണ്ണെഴുത്തുകാര്‍ പടയണി ചേരണം : കുരീപ്പുഴ ശ്രീകുമാര്‍
Next »Next Page » ഭാവന കുടുംബ സംഗമം സംഘടിപ്പിച്ചു »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine