ദുബൈ: സര്‍ഗ വസന്തങ്ങള്‍ പെയ്തിറങ്ങുന്ന രിസാല സ്റ്റഡി സര്‍ക്കിള്‍ സാഹിത്യോ ത്സവിനു ഒരുക്കങ്ങള്‍ തുടങ്ങി. വിദ്യാര്‍ത്ഥി യുവ സമൂഹത്തിന്റെ സര്‍ഗ ശേഷി ധര്‍മ്മാധി ഷ്ഠിതമായി പരിപോഷിപ്പിച്ച് സമൂഹ നന്മയ്ക്കായി വിനിയോഗി ക്കുന്നതിനു എസ്. എസ്. എഫ്. കേരളത്തില്‍ നടത്തി വരുന്ന സാഹിത്യോ ത്സവിന്റെ ഭാഗമായാണു പ്രവാസ ലോകത്തും സാഹിത്യോ ത്സവുകള്‍ സംഘടിപ്പിക്കുന്നത്.
സാഹിത്യോ ത്സവിന്റെ യൂണിറ്റ് തല മത്സരങ്ങള്‍ ഒക്ടോ. 1നു ആരംഭിക്കും. യൂണിറ്റ് തല മത്സരങ്ങളിലെ ജേതാക്കള്‍ വിവിധ സെക്ടറുകളില്‍ മാറ്റുരയ്ക്കും. ജബല്‍ അലി സെക്ടര്‍ ഒക്ടോ. 7നും അല്‍ ബര്‍ഷ, അല്‍ ജാഫ്ലിയ്യ, ദേര, റാസ് അല്‍ ഖോര്‍, മുറഖബാത്ത് സെക്ടര്‍ മത്സരങ്ങള്‍ ഒക്ടോ. 15നും ഖിസൈസ് സെക്ടര്‍ 16നും നടക്കും.
സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി നടക്കുന്ന സെക്ടര്‍ തല മത്സരങ്ങളില്‍ നിന്നും ഒന്നാം സ്ഥാനം നേടുന്ന 400ല്‍ പരം കലാ പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ദുബൈ സോണ്‍ സാഹിത്യോ ത്സവ് ഒക്ടോ. 22നു അല്‍ ഇത്തിഹാദ് സ്കൂളില്‍ നടക്കും. സോണ്‍ സാഹിത്യോ ത്സവിന്റെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.
ഭാരവാഹി കളായി ഉബൈദുള്ള സഖാഫി (ചെയ) മുഹിയിദ്ദീന്‍ കുട്ടി സഖാഫി പുകയൂര്‍, മുഹമ്മദ് സഅദി കൊച്ചി, നജീം തിരുവനന്തപുരം (വൈസ്. ചെയ), അബ്ദുല്‍ സലീം ആര്‍. ഇ. സി. (ജന. കണ്‍.), ശാഫി മാട്ടൂല്‍, നവാസ് എടമുട്ടം, മുഹമ്മദലി ചാലില്‍ (ജോ. കണ്‍.), മൂസ സഖാഫി കടവത്തൂര്‍ (ട്രഷ.), എന്നിവരെയും വിവിധ സബ് കമ്മിറ്റി ഭാരവാഹികളായി അബ്ദുല്‍ സലാം സഖാഫി എരഞ്ഞിമാവ് (ഫിനാന്‍സ്), താജുദ്ദീന്‍ വെളിമുക്ക് (പ്രോഗ്രാം), മുഹമ്മദ് പുല്ലാളൂര്‍ (മീഡിയ), അസീസ് കാവപ്പുര (സ്റ്റേജ് & ഡക്കറേഷന്‍), ഖാദര്‍ മുണ്ടേരി (ഗതാഗതം), ഹംസ സഖാഫി സീഫോര്‍ത്ത് (പ്രചരണം), യൂനുസ് മുച്ചുന്തി (സ്വീകരണം), വാഹിദ് പകര (ഫുഡ്), അശ്‌റഫ് മാട്ടൂല്‍ (വളണ്ടിയര്‍), ആര്‍. എസ്. സി. ഐടീം (ഐ. ടി.) എന്നിവരെയും തെരഞ്ഞെടുത്തു.
രൂപീകരണ യോഗം മര്‍കസ് ഡയറക്റ്റര്‍ അബ്ദുല്‍ ഹകീം അഷരി ഉദ്ഘാടനം ചെയ്തു. സയ്യിദ് ശംശുദ്ദീന്‍ ബാഅലവി, മുസ്തഫ ദാരിമി വിളയൂര്‍, അബ്ദുള്ള കുട്ടി ഹാജി വള്ളിക്കുന്ന്, സുലൈമാന്‍ കന്മനം, സി. എം. എ. ചേറൂര്‍, ഉസ്മാന്‍ കക്കാട് എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദ് കുഞ്ഞി സഖാഫി കണ്ണപുരം അധ്യക്ഷത വഹിച്ചു
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, സംഘടന, സാഹിത്യം