ഷാര്‍ജ : നാഷണല്‍ പെയിന്റിന് അടുത്തുള്ള സ്ക്കൂള്‍ സോണില്‍ നാളെ വിപുലമായ തോതില്‍ ഈദ് ഓണാഘോഷങ്ങള്‍ അരങ്ങേറുന്നു. പൂക്കളവും, വ്യത്യസ്ത നാടന്‍ കളികളുമായാണ് ഇപ്രാവശ്യത്തെ ആഘോഷ പരിപാടികള്‍ നടക്കുന്നത്. കുട്ടികളുടെ പാട്ട്, നൃത്തം, കസേര കളി, വടം വലി, പ്രച്ഛന്ന വേഷം, സുന്ദരിക്ക് പൊട്ട് കുത്തല്‍, കുരങ്ങന് വാല്‍ വരക്കല്‍ എന്നിങ്ങനെ വിവിധ തരം മത്സരങ്ങള്‍ സംഘടിപ്പി ക്കപ്പെടുന്നുണ്ട്.
രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെ നടക്കുന്ന പരിപാടികളില്‍ ഷാര്‍ജയിലെ “അല്‍ ബയാന്‍ റെസിഡന്റ് അസോസിയേഷനില്‍“ പെട്ട 200-ഓളം മലയാളി കുടുംബങ്ങളാണ് പങ്കെടുക്കുന്നത്.
-